ലാഹോർ
| ലാഹോർ لہور لاہور |
|
|---|---|
| — City District — | |
| സ്ഥാനം: 31°32′59″N 74°20′37″E / 31.54972°N 74.34361°ECoordinates: 31°32′59″N 74°20′37″E / 31.54972°N 74.34361°E | |
| Country | |
| Province | Punjab |
| City District Government | 11th September 2008 |
| City Council | Lahore |
| Towns | 9 |
| ഭരണം | |
| • Type | City District |
| • City Nazim | Mian Amer Mahmood |
| • Naib Nazim | Idrees Hanif |
| • District Coordination Officer | M. Anwar ul Haq (D.M.G) |
| വിസ്തീർണ്ണം[1] | |
| • Total | 1,772 km2 (684 sq mi) |
| Elevation | 217 m (712 ft) |
| ജനസംഖ്യ (2009[2]) | |
| • Total | 10 |
| Combined population of Lahore City and Lahore Cantonment | |
| Area code(s) | 042 |
| വെബ്സൈറ്റ് | http://www.lahore.gov.pk |
| Lahore Cantonment is a legally separate military-administered settlement. | |
പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനവും കറാച്ചിക്ക് പിന്നിലായി പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ലാഹോർ. ശക്തമായ മുഗൾ പൈതൃകമുള്ള ഈ നഗരത്തെ "മുഗളന്മാരുടെ പൂന്തോട്ടം" എന്ന് വിശേഷിപ്പിക്കാറുണ്ട്. പാകിസ്താന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. പാകിസ്താൻ-ഇന്ത്യ അതിർത്തിക്കടുത്തായി രാവി നദിയുടെ തീരത്താണ് ലാഹോർ സ്ഥിതി ചെയ്യുന്നത്. ബാദ്ഷാഹി പള്ളി, ലാഹോർ കോട്ട, ഷാലിമാർ പൂന്തോട്ടം, ജെഹാങ്കീറിന്റെയും നൂർ-ജെഹാന്റെയും ശവകുടീരങ്ങൾ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങൾ. ബ്രിട്ടീഷ് കോളനികാഴ്ചയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ട ഇൻഡോ-ഗോഥിക് ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.
ഇവിടുത്തെ ദേശ ഭാഷയും ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയും പഞ്ചാബിയാണ്. എന്നാൽ പാകിസ്താന്റെ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്ര ഭാഷയായ ഉർദു കൂടുതൽ പ്രചാരം നേടി. 2006-ലെ കനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ ഏകദേശം 1 കോടിയാണ്. ഇത് ലാഹോറിനെ പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരവും ലോകത്തിലെ ഏറ്റവും വലിയ 26-ആം നഗരവുമാക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "Punjab Portal". Government of Punjab. http://pportal.punjab.gov.pk/portal/portal/media-type/html/group/300/page/default.psml/js_panename/ContentViewAdmin/portal/411/nav/right/punjabcms/servlet/PunjabCMSServlet?CMDCMS=V_T_DOCS_BROWSER_VIEW&txtDocID=80&txtVersionID=1&CMDDOCTYPE=1&txtUserID=303, ശേഖരിച്ചത്: 2007-12-11.
- ↑ http://www.guardian.co.uk/world/2009/mar/08/pakistan-lahore-terrorism Laid-back Lahore faces a frightening future - 5th Paragraph