ഷാജഹാൻ
| ഷാജഹാൻ | |
|---|---|
| മുഗൾ ചക്രവർത്തി | |
ഷാജഹാൻ |
|
| ഭരണകാലം | 1628 - 1658 |
| പൂർണ്ണനാമം | ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ |
| അടക്കം ചെയ്തത് | താജ് മഹൽ |
| മുൻഗാമി | ജഹാംഗീർ |
| പിൻഗാമി | ഔറംഗസേബ് |
| ജീവിതപങ്കാളികൾ | അക്ബറാബാദി മഹൽ (d. 1677), കന്ദഹാരി മഹൽ (b. 1594, m. 1609), മുംതാസ് മഹൽ (b. 1593, m. 1612, d. 1631), ഹസീനാ ബീഗം സാഹിബ (m. 1617), [അവലംബം ആവശ്യമാണ്] മുത്തി ബീഗം സാഹിബ, [അവലംബം ആവശ്യമാണ്] ഖ്വദ്സിയ ബീഗം സാഹിബ, [അവലംബം ആവശ്യമാണ്] ഫത്തേപ്പൂരി മഹൽ സാഹിബ (d. after 1666), [അവലംബം ആവശ്യമാണ്] സർഹിന്ദി ബീഗം സാഹിബ (d. after 1650), [അവലംബം ആവശ്യമാണ്] ലീലാവതി ബായ്ജി ലാൽ സാഹിബ (m. before 1627)[1] സീനത്-ഉൻ-നിസ്സ [അവലംബം ആവശ്യമാണ്] |
| അനന്തരവകാശികൾ | Jahanara Begum, Dara Shukoh, Shah Shuja, Roshanara Begum, Aurangzeb, Murad Baksh, Gauhara Begum |
| രാജവംശം | തിമൂറിദ് |
| പിതാവ് | ജഹാംഗീർ |
| മാതാവ് | മന്മതി രാജകുമാരി[2] |
1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) (Urdu: شاه جهان), (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ് ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ.
ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു.
ഉള്ളടക്കം |
സൈനികനീക്കങ്ങൾ [തിരുത്തുക]
ഡെക്കാനിൽ [തിരുത്തുക]
ഷാ ജഹാന്റെ കാലത്ത് ഡെക്കാനിലെ ആക്രമണങ്ങൾ തുടർന്നു. അഫ്ഘാൻ പ്രഭു ഖാൻ ജഹാൻ ലോധി അട്ടിമറിക്ക് ശ്രമിച്ചെങ്കിലും അതിനെ പരാജയപ്പെടുത്തി. അഹ്മദ് നഗറിനെതിരെ ആക്രമണം നടത്തി. ബണ്ഡെല രജപുത്രരെ പരാജയപ്പെടുത്തി ഓർഛ പിടിച്ചടക്കി[3]. 1632-ൽ അഹ്മദ്നഗർ പൂർണമായും സാമ്രാജ്യത്തോട് കൂട്ടിച്ചേര്ത്തു.
വടക്കുപടിഞ്ഞാറൻ അതിരിൽ [തിരുത്തുക]
1627-ൽ പിതാവ്, ജഹാംഗീറിന്റെ അവസാനകാലത്ത് മുഗളരിൽ നിന്നും സഫവികൾ കൈയടക്കിയ കന്ദഹാർ, ഷാജഹാന്റെ കാലത്ത് 1637-ൽ മുഗളർ തിരിച്ചുപിടിച്ചു.[4] 1629-ൽ ആരംഭിച്ച സൈനികനീക്കമാണ് 1637-ൽ വിജയത്തിൽ കലാശിച്ചത്.[5] മുഗളരോട് തോറ്റ കന്ദഹാറിലെ സഫവി ഗവർണർ നഗരം മുഗളർക്ക് അടിയറവക്കുകയായിരുന്നു. മുഗളർ തുടർന്ന് ഹിൽമന്ദിന്റെ തീരത്തുള്ള ഗിരിഷ്കും സമീൻ ദവാർ പ്രവിശ്യയും കരസ്ഥമാക്കി[4].
അക്ബറിന്റെ കാലം മുതൽക്കേ, വടക്കൻ അഫ്ഗാനിസ്താന്റെ മിക്ക ഭാഗങ്ങളും ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായിരുന്നു. ഇക്കാലത്ത് പലപ്പോഴും ഇവർ ഹിന്ദുകുഷ് കടന്ന് തെക്കുവശത്തും ആക്രമണങ്ങൾ നടത്തിയിരുന്നു. 1629-ൽ അവർ ബാമിയാൻ പിടിച്ചടക്കുകയും ചെയ്തിരുന്നു. കന്ദഹാർ പിടിച്ച് 2 വർഷത്തിനുശേഷം, ഷാജഹാൻ തന്റെ പുത്രൻ മുറാദിനെ അഫ്ഗാനിസ്താന്റെ വടക്കുകിഴക്കൻ മേഖലയിലുള്ള ബദാഖ്ശാൻ പിടിക്കാനായി പറഞ്ഞയക്കുകയും ഇതിൽ വിജയം കാണുകയും ചെയ്തു. ഇതിനു പുറമേ 1646-ൽ മുഗൾ സേന, ഷിബർഘാനിൽ വച്ച് ഉസ്ബെക്കുകളെ പരാജയപ്പെടുത്തി ബൽഖും തെർമെസും കീഴടക്കി വടക്കൻ അഫ്ഗാനിസ്താൻ പൂർണ്ണമായും നിയന്ത്രണത്തിലാക്കി. ഷാജഹാന്റെ മറ്റൊരു പുത്രനും പിൽക്കാലചക്രവർത്തിയുമായിരുന്ന ഔറംഗസേബും ഇവിടത്തെ മുഗൾ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എങ്കിലും 1647 വരെ ഈ പ്രദേശങ്ങൾ മുഗൾ സാമ്രാജ്യത്തിനു കീഴിലായിരുന്നുള്ളൂ. ഗറില്ല യുദ്ധമുറയിലൂടെ ഉസ്ബെക്കുകൾ തിരിച്ചടിക്കുകയും വടക്കൻ അഫ്ഗാനിസ്താനിൽ നിന്നും പിന്മാറാൻ മുഗളരെ നിർബന്ധിതരാക്കുകയും ചെയ്തു. അങ്ങനെ മുഗൾ സൈന്യം ഓക്സസ് തടത്തിൽ നിന്നും 1648-ൽ കാബൂളിലേക്ക് പിൻവാങ്ങി.[4][5]
ഇതിനുപിന്നാലെ 1649 ഫെബ്രുവരിയിൽ സഫവി ഷാ അബ്ബാസ് രണ്ടാമൻ കന്ദഹാർ വീണ്ടും പിടിച്ചടക്കി. 1649-നും 1653-നും ഇടയിൽ ഔറംഗസേബിന്റേയും അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ ദാരാ ഷികൂഹിന്റേയും നേതൃത്വത്തിൽ കന്ദഹാർ തിരിച്ചുപിടിക്കാൻ മൂന്നുവട്ടം ശ്രമം നടത്തിയെങ്കിലും മുഗ്ഗളർക്ക് ഇതിൽ വിജയം വരിക്കാനായില്ല[4].
അവസാനം [തിരുത്തുക]
1657-58 കാലത്ത് പിന്തുടർച്ചാവകാശത്തിനഅയി ഷാ ജഹാന്റെ മക്കൾക്കിടയിൽ കലഹം നടന്നു. ഈ കലഹത്തിൽ മേൽക്കൈ നേടിയ ഔറംഗസേബ് തന്റെ സഹോദരന്മാരെ മൂന്നു പേരേയും വകവരുത്തുകയും, ഷാ ജഹാനെ ആഗ്രയിൽ തടവിലാക്കുകയും ചെയ്തു. ശിഷ്ടകാലം മുഴുവൻ ഷാജഹാന് ഈ തടവറയിൽ കഴിയേണ്ടി വന്നു[3].
താജ് മഹൽ [തിരുത്തുക]
തന്റെ പത്നിയായിരുന്ന മുംതാസ് മഹലിന്റെ ഓർമ്മക്കായി ഷാജഹാൻ പണി കഴിപ്പിച്ചതാണ് ആഗ്രയിൽ ലോകമഹാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ. ഷാ ജഹാന്റെ ശവകുടീരവും താജ് മഹലിൽ തന്നെയാണ്.
വിമർശനങ്ങൾ [തിരുത്തുക]
വിഖ്യാതമായ പല ചരിത്രസ്മാരകങ്ങളുടെ കർത്താവാണെങ്കിലും ഇവയുടെ നിർമ്മാണത്തിനായി ഖജനാവിലെ പണം ധൂർത്തടിച്ചതിന്റെ പേരിൽ മഹാത്മാഗാന്ധി അടക്കമുള്ള പ്രമുഖർ ഷാജഹാനെ വിമർശിക്കുന്നു[6]. ഉദാഹരണത്തിന് മയൂരസിംഹാസനത്തിന്റെ ഇന്നത്തെ വില 1999-ൽ കണക്കാക്കിയതനുസരിച്ച് ഏകദേശം 80 കോടി ഡോളറിലധികം വരുന്നുണ്ട്. താജ് മഹൽ നിർമ്മിക്കാനെടുത്ത ചെലവിന്റെ ഏകദേശം ഇരട്ടിയായിരിക്കും ഇത് എന്നു കരുതുന്നു[7].
അവലംബം [തിരുത്തുക]
- ↑ Mughal geneology
- ↑ Shah Jahan. Britannica Concise.
- ↑ 3.0 3.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
- ↑ 4.0 4.1 4.2 4.3 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 219-220. ISBN 978-1-4051-8243-0. http://books.google.co.in/books?id=9kfJ6MlMsJQC.
- ↑ 5.0 5.1 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 39.
- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (മലയാളം ഭാഷയിൽ). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 98-100. ISBN 81-7130-993-3.
- ↑ ട്രൈബ്യൂൺ ഇന്ത്യ (ശേഖരിച്ചത് 2009 ഫെബ്രുവരി 2)