ഡി.സി. ബുക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡി.സി. ബുക്സ്
ഡിസിലോഗോ.gif
Founded 1974
Founder ഡി.സി. കിഴക്കേമുറി
Country of origin ഇന്ത്യ
Headquarters location കോട്ടയം
Official website www.dcbooks.com

മലയാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമാണ്‌ ഡിസി ബുക്സ്. ഇന്ത്യയിലെ ഏറ്റവും വലിയ പത്തു പ്രസാധകരിൽ‌ ഡി.സി.ബുക്സും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയും ഡിസി ബുക്സിനാണ് ഉള്ളത്[1]. അമ്പതില്പരം ഏജൻസികളിലായി മുപ്പതിലധികം വില്പനാലയം പ്രവർത്തിക്കുന്നു. കേരളത്തിലെ കോട്ടയം ആസ്ഥാനമായാണ്‌ ഡി.സി.ബുക്സ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത തലക്കെട്ടുകളിലായി ഏഴായിരത്തിലേറെ പുസ്തകങ്ങൾ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]. മലയാള സാഹിത്യ ഗണത്തിലെ കഥ, കവിത, റഫറൻസ്, ജീവചരിത്രം, യോഗ, മാനേജ്മെന്റ്, വിവർത്തനം, കുട്ടികളുടെ സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് ഇവയിലേറെയും.

തുടക്കം[തിരുത്തുക]

1974-ൽ ഡി.സി കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറിയാണ്‌ ഡി.സി.ബുക്സ് സ്ഥാപിച്ചത്. മലയാളം എഴുത്തുകാരുടെ സഹകരണ സം‌രംഭമായ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഡി.സി. കിഴക്കേമുറി. 1977-ൽ കറന്റ് ബുക്സ്, ഡിസി ബുക്സിന്റെ സഹോദര സ്ഥാപനമായി മാറി. പിന്നീട് പുഴ ഡോട് കോമുമായി, ഡിസി ബുക്സ് പങ്കാളിയായി. അച്ചടി മികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ വർഷങ്ങളിൽ‌ നിരവധി പുരസ്കാരങ്ങൾ‌ ഡി.സി.ബുക്സ് നേടിയിട്ടുണ്ട്. 1999-ൽ ഡി.സി. കിഴക്കേമുറിയെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

അവലംബം[തിരുത്തുക]

  1. Public Utilities

പുറം കണ്ണി[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡി.സി._ബുക്സ്&oldid=1688305" എന്ന താളിൽനിന്നു ശേഖരിച്ചത്