ജഹന്ദർ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഹന്ദർ ഷാ
Jahandar Shah
Flag of the Mughal Empire.svg 8th Mughal Emperor of India
Reign 27 February 1712 - 11 February, 1713
(0 വർഷം, 350 ദിവസം)
Coronation 29 March 1712 at Lahore
Predecessor Bahadur Shah I
Successor Farrukhsiyar
Spouses Anup Bai
Saidat-un-Nisa Begum
Imtiaz Mahal Begum
Lal Kunwar
Jina Begum
Issue
Muhammad Azhar-ud-Din Bahadur
A'az-ud-Din Wali Ahd Bahadur
Muhammad Aziz-ud-Din Bahadur Alamgir II
Izz-ud-Din Bahadur
Said-un-Nisa Begum
Iffat Ara Begum
Rabi Begum
Full name
Ma'az-ud-Din Jahandar Shah Bahadur
House Timurid
Father Bahadur Shah I
Mother Nizam Bai
Burial Humayun's Tomb
Religion Islam

ജഹന്ദർ ഷാ മുഗൾ സാമ്രാജ്യത്തിലെ എട്ടാമത്തെ ചക്രവർത്തിയായിരുന്നു. ഔറംഗസേബിൻറെ ഈ പൗത്രന് 350 ദിവസങ്ങൾ മാത്രമേ സിംഹാസനത്തിലിരിക്കാനായുളളു.

ഉള്ളടക്കം

[തിരുത്തുക] അധികാരത്തിലേക്ക്

ബഹദൂർ ഷാക്ക് 4 പുത്രന്മാരാണുണ്ടായിരുന്നത് ജഹന്ദർ ഷാ, അസിം ഉഷ് ഷാൻ, റഫി ഉഷ് ഷാൻ, ഖുജിസ്ത അഖ്തർ...· തനിക്കുശേഷം അസിം ഉഷ് ഷാൻ രാജ്യഭാരം കൈക്കൊളളണമെന്നായിരുന്നു ജഹന്ദർ ഷായുടെ ആഗ്രഹം. എന്നാൽ മറ്റു സഹോദരന്മാർ ഇതനുവദിച്ചുകൊടുക്കാൻ തയ്യാറായില്ല. ഔറംഗസേബിൻറെ സേനാനായകരിലൊരാളായിരുന്ന സുൾഫിക്കർ ഖാൻറെ സഹായത്തോടെ അവർ അസിം ഉഷ് ഷാനെ പരാജയപ്പെടുത്തി. ജീവരക്ഷാർഥം രവീനദിയിലേക്കെടുത്തു ചാടിയ അസിം ഉഷ് ഷാൻ. മുങ്ങിമരിച്ചു. ജഹന്ദർ ഷാ മുഗൾ സമ്രാട്ടായി സ്ഥാനാരോഹണം ചെയ്തു. സുൾഫിക്കർ ഖാൻ പ്രധാനമന്ത്രിയായി. ജഹന്ദർ ഷാ അന്തപുരത്തിലെ വിലാസലോകത്തിൽ സമയം ചിലവിട്ടു. വെപ്പാട്ടിമാരെ പ്രീതിപ്പെടുത്താനായി കഴിവും കരുത്തുമില്ലാത്ത പലരേയും ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചു.

[തിരുത്തുക] ഫറൂഖ് സിയാറിൻറെ വെല്ലുവിളി

കിഴക്കൻ പ്രവിശ്യകളിൽ നിന്ന് സൈന്യവുമായി അസിം ഉഷ് ഷാനിൻറെ പുത്രൻ ഫറൂഖ് സിയാർ മുന്നേറുന്ന വിവരം അറിഞ്ഞിട്ടും ജഹന്ദർ ഷായും പ്രധാന മന്ത്രി സുൾഫിക്കർ ഖാനും കാര്യമായി പ്രതികരിച്ചില്ല. ഫറൂഖ് സിയാറിന് സൂത്രശാലികളായ സയ്യദ് സഹോദരന്മാരുടെ പിന്തുണയുണ്ടായിരുന്നു.

[തിരുത്തുക] അന്ത്യം

1713-ൽ ആഗ്രക്കടുത്തു വച്ചു നടന്ന സംഘട്ടനത്തിൽ ജഹന്ദർ ഷായുടെ സൈന്യം പരാജിതരായി. ജഹന്ദർ ഷാ വധിക്കപ്പെട്ടു;പതിനഞ്ചു വയസ്സുകാരനായ പുത്രൻ അസീസ് ഉദ്ദീൻ ബന്ധനസ്ഥനുമാക്കപ്പെട്ടു. 1714 ജനുവരി 21ന് അസീസ് ഉദ്ദീൻ അന്ധനാക്കപ്പെട്ടു.

[തിരുത്തുക] അവലംബം

Nilakanta Sastri (1975). Advanced History of India. Allied Publishers Pvt.Ltd., India. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജഹന്ദർ_ഷാ&oldid=1310358" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ