അമൃതാനന്ദമയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃതാനന്ദമയി
ജനനം സുധാമണി
1953 സെപ്റ്റംബർ 27 (1953-09-27) (വയസ് 58)
പറയക്കടവ്, കൊല്ലം
ഉദ്യോഗം ആത്മീയ നേതാവ്,സാമൂഹ്യ പ്രവർത്തക
വെബ് ഇടം
http://www.amritapuri.org/


മാതാ അമൃതാനന്ദമയി (ദേവനാഗരി: माता अमृतानन्‍दमयी, ആദ്യപേര്‌ സുധാമണി, സെപ്റ്റംബർ 27, 1953) ഒരു ഇന്ത്യൻ ആത്മീയ നേതാവാണ്‌. തന്റെ അപാരമായ ആത്മീയപ്രഭാവം കൊണ്ട് പ്രശസ്തി നേടി. ശിഷ്യരും ആരാധകരും “അമ്മ" എന്ന് വിളിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ജനനം,ബാല്യം

കൊല്ലം ജില്ലയിലെ തീരപ്രദേശമായ പറയകടവിൽ (ഇപ്പോൾ അമൃതപുരി എന്ന് അറിയപ്പെടുന്നു) ഇടമണ്ണെൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബർ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം.സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. കുഞ്ഞുന്നാളിൽ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്. അയലത്ത് പട്ടിണിയായാൽ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട് കൊടുക്കുമായിരുന്നു. സ്വന്തം കമ്മൽ, പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു.[1] സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ ഓർമ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല് വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി പാടുമായിരുന്നു.[2]. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു.

[തിരുത്തുക] അമൃതപുരി

ആദ്യകാലത്ത് പറയക്കടവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് അമൃതാനന്ദമയി ജനിച്ചത്. കൊല്ലത്തിനടുത്ത് ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും 110 കി.മി വടക്കായും കൊച്ചിയിൽ നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്.

[തിരുത്തുക] ബാലയോഗിനി

കുഞ്ഞ് ചിലപ്പോൾ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയോ, മാനത്തേക്ക് കണ്ണും നട്ടിരിക്കുകയോ കണ്ണടച്ചിരിക്കുകയോ ഒക്കെ ചെയ്യുന്നത് കണ്ട് അതെന്തെങ്കിലും മാനസിക വൈകല്യമാകാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ കരുതി. ആറേഴുവയസ്സായപ്പഴേക്കും കുഞ്ഞ് ജപധ്യാ‍നാദികൾക്ക് പുറമേ കീർത്തനം പാടി നൃത്തം ചെയ്യാൻ തുടങ്ങി. ദുഃഖപുത്രിയെപ്പോലെ പരിസരചിന്തയില്ലാതെ നടക്കുന്ന സുധാമണിയോട് പരിസരത്തുള്ളവർക്ക് സഹതാപം തോന്നി. സുധാമണിക്ക് 9 വയസ്സ് പ്രായമുള്ളപ്പോൾ അമ്മയ്ക്ക് സുഖമില്ലാതെ വീട്ടുജോലികളൊന്നും ചെയ്യാൻ വയ്യാതായി. വീട്ടുജോലികളെല്ലാം സുധാമണിയുടെ തലയിലായി. പത്താമത്തെ വയസ്സിൽ അഞ്ചാം ക്ലാസ്സിൽ പഠനമാരംഭിച്ചെങ്കിലും അത് അധികനാൾ നീണ്ടുപോയില്ല. വീട്ടുജോലി തീർന്നിട്ട് പള്ളിക്കൂടത്തിൽ പോകാൻ പറ്റാതെയായി. ഒരു ദാക്ഷണ്യവും കൂടാതെ അമ്മ സുധാമണിയെക്കൊണ്ട് ജോലികൾ ചെയ്യിക്കുമായിരുന്നു.

[തിരുത്തുക] മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്

കാരുണ്യത്തിന്റെ ആയിരം കൈകൾ കൊണ്ട് മാനവ രാശിയെ മാനസികമായും ശാരീരികമായും ആത്മീയമായും ഉയർത്തെഴുന്നേല്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി ലോകമെമ്പാടുമുള്ള മാതാ അമൃതാനന്ദമയി ശിഷ്യർ ചേർന്ന് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ് രൂപവത്കരിച്ചു. പ്രസ്തുത ട്രസ്റ്റ് ചെറിയ കാലയളവിൽ തന്നെ ലോകമെമ്പാടും 200-ല്പരം ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ അതി ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി.

ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു.

[തിരുത്തുക] പദവികൾ

[തിരുത്തുക] പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക] അന്തർദേശീയ സമ്മേളനങ്ങളിൽ

മാതാ അമൃതാനന്ദമയി അഭിസംബോധന ചെയ്ത അന്തർദേശീയ സമ്മേളനങ്ങൾ

  • 1993, സർവ്വമത സമ്മേളനം-ചിക്കാഗോ(the Parliament of the World's Religions)
  • 1995, ഐക്യരാഷ്ട്രസഭ- ന്യൂയോർക്ക്( Interfaith Celebration of the 50th Anniversary of the United Nations )
  • 2000, ലോക സമാധാന സമ്മേളനം-ന്യൂയോർക്ക്(World Peace Summit of Religious & Spiritual Leaders-UN)
  • 2002, അന്തർദേശീയവനിതാസമ്മേളനം-ജനീവ(the Global Peace Initiative of Women-UN)
  • 2004, ലോക മത പാർലമെന്റ്-ബാർസലോണ(Parliament of World's Religions)
  • 2006, ന്യൂയോർക്ക്(James Parks Morton Interfaith Awards)
  • 2007, സിനിമ വെറൈറ് ഫെസ്റ്റിവൽ- പാരിസ് (Cinéma Vérité Festival)
  • 2008, അന്തർദേശീയവനിതാസമ്മേളനം-ജയ്പൂർ (keynote address of the Global Peace Initiative of Women)
  • 2009, അന്തർദേശീയ വിവേകാനന്ദ ഫൌണ്ടേഷൻ-ഉത്ഘാടനം- നവദില്ലി(inauguration of Vivekananda International Foundation)

[തിരുത്തുക] വിവാദങ്ങൾ

അമൃതാനന്ദമയി ആശ്രമത്തിന്റെ സമ്പാദ്യത്തെക്കുറിച്ചും മറ്റു ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ചില വ്യക്തികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട് [18][19] [20]

[തിരുത്തുക] അവലംബം

  1. അച്ഛനമ്മമാർക്ക് മകൾ ദൈവം - അമ്മ മാതൃഭൂമി സപ്ലിമെന്റ് 2003
  2. മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സർ. എം. രാമകൃഷ്ണൻ നാ‍യർ. മാതാ അമൃതാനന്ദമയിമിഷൻ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225
  3. http://www.amritapuri.org/ അമൃതപുരി വെബ്സൈറ്റിൽ നിന്നും
  4. http://www.embracingtheworld.org/ എംബറേസിംഗ് ദ വേൾഡ് വെബ്സൈറ്റിൽ നിന്നും
  5. http://amrita.edu/chancellor-amma/amma.php#/ അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  6. http://www.aimshospital.org/ അമൃത ഗ്രൂപ്പ് ഹോസ്പിറ്റലുകൾ
  7. http://www.parliamentofreligions.org/index.cfm?n=1&sn=8 ലോക മത പാർലിമെന്റ്
  8. South Asia | Devotees flock to hug Indian guru. BBC News (2003-09-24). Retrieved on 2011-06-24.
  9. Catalfo, Phil. (2001-09-10) The 2002 Karma Yoga Awards. Yoga Journal. Retrieved on 2011-06-24.
  10. The World Council of Religious Leaders. Millenniumpeacesummit.com (2000-04-04). Retrieved on 2011-06-24.
  11. The future of this planet depends on the women (Gandhi-King United Nations 2002) (video). Video.google.fr. Retrieved on 2011-06-24.
  12. Home. Nonduality.com. Retrieved on 2011-06-24.
  13. [1][dead link]
  14. ICNY. Interfaithcenter.org. Retrieved on 2011-06-24.
  15. Amma Awarded Sant Jnaneshwara World Peace Prize @ Amritapuri.org. Archives.amritapuri.org (2006-01-31). Retrieved on 2011-06-24.
  16. Entertainment | Film award honours 'hug guru'. BBC News (2007-10-13). Retrieved on 2011-06-24.
  17. International Humanitarian Amma Receives SUNY Honorary Degree at UB – UB NewsCenter. Buffalo.edu (2010-05-26). Retrieved on 2011-06-24.
  18. http://thatsmalayalam.oneindia.in/news/2008/06/15/kerala-azhikode-probe-amrita-mutt-wealth.html വൺഇന്ത്യ ഓൺലൈൻ പത്രം
  19. http://www.deepika.com/Archives/cat2_sub.asp?hcode=43319&ccode=Cat2&newsdate=06/03/2008 ദീപിക ദിനപത്രം ശേഖരിച്ച തീയതി 06/03/2008
  20. http://malayalam.webdunia.com/newsworld/news/keralanews/0805/22/1080522060_1.htm വെബ്ദുനിയ ഓൺലൈൻ ദിനപത്രം

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ അമൃതാനന്ദമയി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=അമൃതാനന്ദമയി&oldid=1304753" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ