സത്‌നാംസിങ്ങിന്റെ കൊലപാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്‌നാം സിങ് മൻ
ജനനം
Satnam Singh Mann

19 August 1988[അവലംബം ആവശ്യമാണ്]
മരണംഓഗസ്റ്റ് 4, 2012(2012-08-04) (പ്രായം 23)
ദേശീയതIndian
തൊഴിൽStudent
അറിയപ്പെടുന്നത്Allegedly attempting to assault Mata Amritanandamayiand being murdered after that in a mental asylum under police custody

അമൃതാനന്ദമയി മഠത്തിൽ എത്തിയ ബീഹാർ സ്വദേശിയായ സത്‌നാംസിങ് 2012 ഓഗസ്റ്റിൽ പേരൂർക്കട മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ വച്ച് കൊല്ലപ്പെട്ടു. 23 വയസായിരുന്നു സത്‌നാമിന്. ദുരൂഹ സാഹചര്യത്തിലാണ് മരണം സംഭവിച്ചത്.[1] ഈ സംഭവത്തിൽ അന്വേക്ഷണം ശരിയായ ദിശയിലല്ല നടന്നത് എന്ന കാരണത്താൽ സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയെ അറിയിച്ചു. സത്‌നാംസിങ്ങിൻറെ പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്.[2]

സംഭവം[തിരുത്തുക]

ആത്മീയാന്വേഷകനായാണ് സ‌ത്‌നാം കേരളത്തിലെത്തിയത്. അങ്ങനെ 2012 ജൂലൈ 31ന് അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് അദ്ദേഹത്തെ പിടികൂടി. ആശ്രമത്തിലെത്തിയ സത്‌നാംസിങ്ങിനെ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്തു. അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇതിൽ പ്രധാനം[3]. പിന്നീട് മാനസികരോഗിയാണ് എന്ന സംശയത്താൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് മർദ്ദനത്തിനിരയായാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 4നാണ് സത്നാം മരണപ്പെട്ടത്. അന്വേഷണരീതിയും ശരിയായില്ല എന്ന് കോടതിയിൽ സർക്കാർ ബോധിപ്പിച്ചു. സത്‌നാംസിങ്ങിന്റെ ശരീരത്തിൽ 77 മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവിൽ പലതും കേബിൾ, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.[4] ശിരസ്സിന് പിന്നിൽ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണകാരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.[2] കൂടാതെ മുറിവുകൾ മരണത്തിന് 24 മണിക്കൂർ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.[2]

കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരൻ സെക്രട്ടേറിയറ്റിനുമുന്നിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.[5]

അന്വേഷണം[തിരുത്തുക]

വിവിധ കേസുകളിൽ പ്രതികളായ മാനസികരോഗികൾ എന്നു പേരിൽ കഴിയുന്ന നാലു പേരെ പ്രതികളാക്കി സംഭവത്തിൽ ക്രൈംബ്രാഞ്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.[6] ഐ.ജി ബി. സന്ധ്യയാണ് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത്.[2] കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രൻ എന്നിവരായിരുന്നു സംഭവത്തിലെ പ്രതികൾ. സഹതടവുകാരുമായി സത്‌നാംസിങ് ബലപ്രയോഗം നടത്തുന്നതുകണ്ട വാർഡൻ വിവേകാനന്ദനും അറ്റൻഡർ അനിൽകുമാറും സത്‌നാമിനെ കൈയേറ്റം ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് പ്രകാരം കേബിൾ വയർ കൊണ്ട് ശരീരത്തിൽ അടിക്കുകയും തല പിടിച്ച് ചുവരിൽ ഇടിക്കുകയും ചെയ്തു.

പ്രശസ്തരുടെ അഭിപ്രായങ്ങൾ[തിരുത്തുക]

  • സത്‌നാംസിങ്ങിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു[3].
  • ബിഹാറിൽ ആദിവാസി സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ദയാബായി സിങ്ങിന്റെ യഥാർഥ കൊലയാളികളെ പുറത്ത്‌കൊണ്ടുവരണമെന്ന് ആവശ്യമുന്നയിച്ചു.[7]
  • യുക്തിവാദിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.പ്രഭാകരൻ സിങ്ങിന്റെ മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ടു.[8]
  • സിങ്ങിന്റെ മരണം സി.ബി.ഐ. അന്വേഷിക്കില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.[9]
  • സിങ്ങിന്റെ അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കണമെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.[10]

അവലംബം[തിരുത്തുക]

  1. മാധ്യമം
  2. 2.0 2.1 2.2 2.3 മാധ്യമം
  3. 3.0 3.1 ഡൂൾ ന്യൂസ്
  4. ഡൂൾ ന്യൂസ്
  5. മാതൃഭൂമി
  6. മാതൃഭൂമി
  7. മാതൃഭൂമി
  8. മാതൃഭൂമി
  9. മാതൃഭൂമി
  10. മാതൃഭൂമി