അമൃത വിശ്വവിദ്യാപീഠം
|
അമൃത വിശ്വവിദ്യാപീഠം |
|
|---|---|
| ആദർശസൂക്തം | ശ്രദ്ധാവാൻ ലാഭതേ ജ്ഞാനം (ശ്രദ്ധാലുവിന് ജ്ഞാനം കൈവരുന്നു.) |
| സ്ഥാപിതം | 2003 |
| വിഭാഗം/തരം | സ്വകാര്യം |
| ചാൻസലർ | മാതാ അമൃതാനന്ദമയി |
| വൈസ് ചാൻസലർ | ഡോ: പി. വെങ്കട്ട് രംഗൻ |
| അദ്ധ്യാപകരുടെ എണ്ണം | 1500 |
| വിദ്യാർത്ഥികൾ | 12000 |
| സ്ഥലം | എട്ടിമടൈ, ഇന്ത്യ (10°54′4″N 76°54′10″E / 10.90111°N 76.90278°Eസ്ഥാനം: 10°54′4″N 76°54′10″E / 10.90111°N 76.90278°E) |
| കാമ്പസ്സ് | അമൃതപുരി, ബാംഗ്ളൂർ, എട്ടിമടൈ, കൊച്ചി, മൈസൂർ |
| വെബ്‌സൈറ്റ് | www.amrita.edu |
മാതാ അമൃതാനന്ദമയി മഠത്തിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു കല്പിത സർവകലാശാലയാണ് അമൃത വിശ്വവിദ്യാപീഠം.[1]കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ചു കേന്ദ്രങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഇത് അമൃത യൂണിവേഴ്സിറ്റി എന്നുകൂടി അറിയപ്പെടുന്നു.
ഉള്ളടക്കം |
നാൾവഴി [തിരുത്തുക]
കേരള സർവകലാശാലയ്ക്ക് കീഴിൽ കരുനാഗപ്പള്ളിയിലും , ഭാരതിയാർ സർവകലാശാലയ്ക്ക് കീഴിൽ കോയമ്പത്തൂരിലും കമ്പ്യൂട്ടർ പഠന സ്ഥാപനമായിട്ടായിരുന്നു തുടക്കം . 2003ൽ യു .ജി .സി കല്പിത സർവകലാശാലയായി അംഗീകാരം ലഭിച്ചു .2009 ൽ MHRD സർവകലാശാലാ പദവി നൽകി[2]NAAC,MHRD എന്നിവയുടെ 'A' ഗ്രെഡും സർവകലാശാലക്കു ലഭിച്ചു.[3]
കലാലയങ്ങൾ [തിരുത്തുക]
അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ കലാലയങ്ങൾ സ്കൂളുകൾ എന്നറിയപ്പെടുന്നു. നിലവിൽ കോയമ്പത്തൂർ, ബാംഗളൂർ, മൈസൂർ, കൊച്ചി, കൊല്ലം അമൃതപുരി എന്നിവിടങ്ങളിലായി 20 സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു.
- വൈദ്യശാസ്ത്രം , (medicine ayurveda dentistry pharmacy nursing)
- സാങ്കേതികവിദ്യ , (engineering)
- ജൈവസാങ്കേതികവിദ്യ , (biotechnology)
- വാണിജ്യം ,(business)
- സാമൂഹിക വിഷയങ്ങൾ (social work, arts and science )
പങ്കാളിത്ത കരാറുകൾ [തിരുത്തുക]
അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിലും വിദേശത്തുമായി നിരവധി സർക്കാർ /സർക്കാരിതര സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും, ബഹിരാകാശ വകുപ്പും, അമേരിക്കയിലെ മൈക്രോസോഫ്റ്റ് കമ്പനിയും ഇതിൽ പെടുന്നു.[അവലംബം ആവശ്യമാണ്] കൂടാതെ ഇന്ത്യയിലും വിദേശത്തുമായി അനേകം സർവ്വകലാശാലകളുമായി ധാരണാ കരാർ നിലവിലുണ്ട്. ഹാർവേർഡ്, യേൽ, പ്രിൻസ്ടൻ, ന്യൂ മെക്സിക്കൊ,ബൊഫല്ലൊ [4] സർവ്വകലാശാലകൾ ഇവയിൽ പെടുന്നു
