നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
| ദേശീയ അന്യോഷണ ഏജൻസി | |
| Common name | NIA |
| Logo of the ദേശീയ അന്യോഷണ ഏജൻസി. | |
| Agency Overview | |
|---|---|
| Formed | 2009 |
| Legal personality | Governmental agency |
| Jurisdictional Structure | |
| Federal agency | ഇന്ത്യ |
| Governing body | ഇന്ത്യാ ഗവണ്മെന്റ് |
| General nature |
|
| Operational Structure | |
| Headquarters | ന്യൂ ഡെൽഹി, ഇന്ത്യ |
| Agency executive | SC Sinha, Director-General |
| Parent agency | Department of Personnel and Training |
| Website | |
| www.nia.gov.in | |
ഇന്ത്യയിലെ ഏക ദേശീയ കുറ്റാന്യോഷണ വിഭാഗമാണ് ദേശീയ അന്യോഷണ ഏജൻസി(എൻ.ഐ.എ.).2009 ൽ രൂപീകരിച്ച എൻ.ഐ.എ.യുടെ പ്രധാന ലക്ഷ്യം ഭീകര പ്രവർത്തനങ്ങൾ കാര്യക്ഷമമായി അന്യോഷിക്കുകയും, അന്തർ സംസ്ഥാന ബന്ധമുള്ളതും സംസ്ഥാനങ്ങൾ കൈമാറുന്നതുമായ കേസുകൾ അന്യോഷിക്കുക എന്നതുമാണ്. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചൽ ആണവോർജ്ജ നിയമത്തിന്റെ ലംഘനം മയക്കുമരുന്ന് കള്ളക്കടത്ത്, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ് എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] സംഘടനയുടെ രൂപവത്കരണം
തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കർത്താക്കൾ ബോധവാന്മാരായത്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതാതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും[1]. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസർ രാധാ വിനോദ് രാജുവാണ് എൻ.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പോലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കും.
[തിരുത്തുക] ശ്രദ്ധേയമായ ചെയ്തികൾ
കോഴിക്കോട് ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണത്തിലൂടെയും ലഷ്കർ ഇ തോയ്ബ അംഗം എന്നു കരുതുന്ന തടിയന്റവിട നസീറിലൂടെയും എൻ.ഐ.എയുടെ അന്വേഷണം കേരളത്തിൽ എത്തിയിരിക്കുന്നു.
[തിരുത്തുക] വിമർശനങ്ങൾ
സംസ്ഥാനങ്ങളൂടെ വിഷയമായ ക്രമസമാധാനത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ കേന്ദ്ര സംസ്ഥാന ബന്ധം വഷളാക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്[1]
[തിരുത്തുക] അവലംബം
- മാതൃഭൂമി ഹരിശ്രീ 2009 ഡിസംബർ 26
- ↑ 1.0 1.1 "തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏതു കേസും എൻഐഎക്ക് ഏറ്റെടുക്കാം:ചിദംബരം" (മലയാളം ഭാഷയിൽ) (pdf). മലയാള മനോരമ, കൊച്ചി എഡിഷൻ. 2010 ജനുവരി 1. p. 13. http://209.176.182.136/source/svww_zoomart.php?Artname=pdf/2010/01/01/20100101AK013102012&ileft=-3&itop=222&zoomRatio=154&AN=20100101AK013102012&path=0, ശേഖരിച്ചത്: 2010 ജനുവരി 3. - “കേരളത്തിലെ പല കേസുകളും എൻഐഎ ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.“, ''തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻ.ഐ.എ. ഏറ്റെടുക്കുമെന്ന് അദ്ദേഹം (പി. ചിദംബരം) പറഞ്ഞു”