പരവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂർ. ‍കടലുംഇത്തിക്കര കായലും പൊഴി മുഖാന്തിരം ഒന്നുചേരുന്ന വളരെ സുന്ദരമായ ഒരു തീരപ്രദേശമാണ് പരവൂർ. പരവൂരിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ‍കൊല്ലത്ത് നിന്നും റോഡുമാർ‌ഗ്ഗവും(20 കി.മീ) റെയിൽമാർ‌ഗ്ഗവും(13 കി.മീ) പരവൂരിൽ എത്തിച്ചേരാം. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രമുഖ സാഹിത്യകാരൻമാരായ കെ.സി. കേശവപിള്ള (1865-1913), കേശവൻ ആശാൻ (1869-1917) ഏന്നിവർ പരവൂരിലാണ് ജനിച്ചത്. പ്രമുഖ സംഗീതസംവിധായകനായ .ജി.ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ (2 7 - 9 -1925 .... 15 -3 2006) പരവൂർ സ്വദേശിയാണു.

പുറമെനിന്നുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പരവൂർ&oldid=1686377" എന്ന താളിൽനിന്നു ശേഖരിച്ചത്