എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം
Map of India showing location of Kerala
Location of എറണാകുളം
എറണാകുളം
Location of എറണാകുളം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം എറണാകുളം
സിവിക് ഏജൻസി കോർപ്പറേഷൻ, ജില്ലാ ആസ്ഥാനം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

4 m (13 ft)

അക്ഷാംശവും രേഖാംശവും: 9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ പടിഞ്ഞാറു ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഇപ്പോൾ കൊച്ചി എന്ന പേരാണ് ഈ ഭാഗത്തിന് കൂടുതലായി ഉപയോഗത്തിലുള്ളത്. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

എറണാകുളം എം.ജി. റോഡ്, ഒരു ദൃശ്യം

ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നും വിവിധ തരത്തിൽ വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മനോരമ ജംഗ്‌ഷൻ
  • സെന്റ് ആൽബർട്സ് കോളേജ്
  • സെന്റ് തെരേസാസ് കോളേജ്
  • സേക്രഡ് ഹാർട്ട്സ് കോളേജ്
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയറിങ് ട്രെയിനിങ്
  • മഹാരാജാസ് കോളേജ്

[തിരുത്തുക] പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എറണാകുളം&oldid=1185798" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ