ലോക്‌സഭ
|
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
|
ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. ലോകസഭയിലെ ഏറ്റവും കൂടിയ അംഗസംഖ്യ 552 ആണ്. 530 പേരെ സംസ്ഥാന നിയോജക മണ്ഡലങ്ങളിൽ നിന്നും 20 പേരെ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നു. മറ്റു 2 പേരെ ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽ നിന്നും പ്രസിഡൻറ് നാമനിർദേശം ചെയ്യുന്നു. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[1]
ഉള്ളടക്കം |
അധികാരങ്ങൾ [തിരുത്തുക]
- നിയമനിർമ്മാണം
- എക്സിക്യുട്ടീവിനെ നിയന്ത്രിക്കൽ
- ധനകാര്യം
- തിരഞ്ഞെടുപ്പ്
- ചില നിർണായക തീരുമാനങ്ങളിൽ കോടതിയായി പ്രവർത്തിക്കൽ
കേരളത്തിലെ ലോകസഭ മണ്ഡലങ്ങൾ [തിരുത്തുക]
2009 മുതൽ [തിരുത്തുക]
മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുശേഷം 2009 മുതൽ കേരളത്തിൽ താഴെ പറഞ്ഞിരിക്കുന്ന 20 ലോക്‌സഭാമണ്ഡലങ്ങളാണുള്ളത്. [2]
- കാസർഗോഡ്
- കണ്ണൂർ
- വടകര
- വയനാട്
- കോഴിക്കോട്
- മലപ്പുറം
- പൊന്നാനി
- പാലക്കാട്
- ആലത്തൂർ
- തൃശ്ശുർ
- ചാലക്കുടി
- എറണാകുളം
- ഇടുക്കി
- കോട്ടയം
- ആലപ്പുഴ
- മാവേലിക്കര
- പത്തനംതിട്ട
- കൊല്ലം
- ആറ്റിങ്ങൽ
- തിരുവനന്തപുരം
2004 വരെ [തിരുത്തുക]
2004 വരെ താഴെ പറഞ്ഞിരിക്കുന്ന ലോക്‌സഭാമണ്ഡലങ്ങളായിരുന്നു കേരളത്തിലുണ്ടായിരുന്നത്.
- കാസർഗോഡ്
- കണ്ണൂർ
- വടകര
- കോഴിക്കോട്
- മഞ്ചേരി
- പൊന്നാനി
- പാലക്കാട്
- ഒറ്റപ്പാലം
- തൃശൂർ
- മുകുന്ദപുരം
- എറണാങ്കുളം
- മുവാറ്റുപുഴ
- കോട്ടയം
- ഇടുക്കി
- ആലപ്പുഴ
- മാവേലിക്കര
- അടൂർ
- കൊല്ലം
- ചിറയിൻകീഴ്
- തിരുവനന്തപുരം
നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ [തിരുത്തുക]
ലോകസഭയിൽ വാക്കാൽ മറുപടി ലഭിക്കേണ്ടതും ഉപചോദ്യങ്ങൾക്ക് സാധ്യതയുള്ളതുമായ ചോദ്യങ്ങളെയാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ എന്നു പറയുന്നത്.
ഇവയും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ തേജസ് പാഠശാല വിവരങ്ങൾ ശേഖരിച്ച തിയതി 26-ജനുവരി 2008
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
പുറം കണ്ണികൾ [തിരുത്തുക]
- Description of Lok Sabha on website of Parliament of India
- ഔദ്യോഗിക വെബ് സൈറ്റ്
- Website of Details of Members of Parliament in Hindi