ഗവർണ്ണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യനിർവ്വാഹകചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ. ജനാധിപത്യമുള്ള രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.

കോളനിവൽക്കരണ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ രാജഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു. രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു[1].

ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഗവർണ്ണർ എന്ന പദമുണ്ടായത്[2].

അവലംബം[തിരുത്തുക]

  1. വേൾഡ്‌ഹെഡ്സ്.ഇഎസ്
  2. ഡിക്ഷ്നറിറെഫറൻസ്.കോം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗവർണ്ണർ&oldid=1798870" എന്ന താളിൽനിന്നു ശേഖരിച്ചത്