യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
Union Public Service Commission
Emblem of India.svg
ചുരുക്കെഴുത്ത് യു.പി.എസ്.സി.
UPSC
രൂപീകൃതമായത് ഒക്ടോബർ 1, 1926 (1926-10-01) (85 years ago)
തരം GO
സ്ഥാനം Dholpur House, Shah Jahan Road, New Delhi - 110001
പ്രവർത്തന മേഖല India
വെബ്‌സൈറ്റ് UPSC Website

ഇന്ത്യൻ ഭരണഘടനയുടെ 315 മുതൽ 323 വരെയുള്ള അനുഛേദങ്ങളിൽ കേന്ദ്ര-സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു. സംസ്ഥാനങ്ങളിലേത് ഗവർണറിലും നിക്ഷിപ്തമായിരിക്കുന്നു.

[തിരുത്തുക] യോഗ്യത

പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിക്കണം എന്നു നിഷ്കർഷയുണ്ട്. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. (ജൂലായ് - 2011 പ്രകാരം)

[തിരുത്തുക] കാലാവധി

അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ