ഐക്യ പുരോഗമന സഖ്യം
ഇന്ത്യയിൽ നിലവിൽ അധികാരത്തിലിരിക്കുന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് ഐക്യ പുരോഗമന സഖ്യം അഥവാ യു.പി.എ. 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപവത്കരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പു വേളയിൽ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഏതാനും രാഷ്ട്രീയ കക്ഷികൾ സഖ്യത്തിലേർപ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. ഇടതുപക്ഷ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.
[തിരുത്തുക] ഐക്യ പുരോഗമന സഖ്യത്തിലെ രാഷ്ട്രീയ കക്ഷികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കോൺഗ്രസ് (ഐ))
- രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.)
- ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.)
- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.)
- പട്ടാളി മക്കൾ കക്ഷി (പി.എം.കെ.)
- ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.)
- മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ.)
- ലോക് ജനശക്തി പാർട്ടി (എൽ.ജെ.എൻ.എസ്.പി.)
- ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐ.യു.എം.എൽ.)
- ജമ്മു-കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജെ.കെ.പി.ഡി.പി.)
- റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആത്‌വാലെ) (ആർ.പി.ഐ. (എ))
- റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ഗവായി) (ആർ.പി.ഐ. (ജി))
- ഓൾ ഇന്ത്യാ മജ്‌ലിസ് -ഇ-ഇത്തിഹാദുൽ മുസ്ലിമെൻ (എ.ഐ.എം.ഐ.എം.)
- കേരളാ കോൺഗ്രസ് (മാണി)
സഖ്യ രൂപവത്കരണവേളയിലും പിന്നീട് ഭരണത്തിലും പങ്കാളിയായിരുന്ന തെലുങ്കാനാ രാഷ്ട്രീയ സമിതി (ടി.ആർ.എസ്.) പിന്നീട് യു.പി.എയിൽ നിന്നും പുറത്തുപോയി. പ്രാദേശിക തലത്തിൽ സഖ്യത്തിലെ തന്നെ വിവിധ കക്ഷികൾ വ്യത്യസ്ത ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
സി.പി.ഐ.(എം), സി.പി.ഐ., ആർ.എസ്.പി., ഫോർവേഡ് ബ്ലോക്ക് എന്നീ ഇടതു കക്ഷികളാണ് യു.പി.എ.യ്ക്ക് പുറമേനിന്നു പിന്തുണ നൽകുന്നത്.