രാജ്യസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്യസഭ
Council of States
Chamber's room
വിഭാഗം
തരം
ഉപരിസഭ of the പാർലമെന്റ്
നേതൃത്വം
ജഗ്ദീപ് ധൻകർ (ഉപരാഷ്ട്രപതി)
11 August 2017[1] മുതൽ
വിന്യാസം
സീറ്റുകൾആകെ 245 (തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ + നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ)
ഭരണഘടനപ്രകാരം അനുവദനീയമായ പരമാവധി അംഗങ്ങളുടെ എണ്ണം 250 ആണ്[4]
രാഷ്ടീയ മുന്നണികൾ
ഗവൺമെൻ്റ് (109)
എൻ.ഡി.എ. (109)
  •   BJP (93)
  •      NCP(AP) (1)
  •   JD(S) (1)
  •   PMK (1)
  •   AGP (1)
  •   MNF (1)
  •   UPPL (1)
  •   NPP (1)
  •   RPI(A) (1)
  •   TMC(M) (1)
  •   AIADMK (OPS) (1)
  •   IND (1)
  •   NOM (5)

പ്രതിപക്ഷം (97)
I.N.D.I.A. (98)

സഖ്യമില്ലാത്തവ (31)

Vacant (8)

  •   Vacant (8)
തെരഞ്ഞെടുപ്പുകൾ
ഒറ്റ കൈമാറ്റ വോട്ട്
സഭ കൂടുന്ന ഇടം

രാജ്യസഭ ചേംബർ, സൻസദ് ഭവൻ,
ന്യൂ ഡെൽഹി
വെബ്സൈറ്റ്
rajyasabha.nic.in

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം (ഇംഗ്ലീഷ്: Council of States). രാജ്യസഭയും അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെന്റ്. "സംസ്ഥാനങ്ങളുടെ സഭ" എന്നും രാജ്യസഭ അറിയപ്പെടുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മേഖലകളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽ പ്പെടും. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ (എം.എൽ.എ.മാർ) സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ആറു വർഷത്തേക്കാണ് ബാക്കിയുള്ള അംഗങ്ങളെ (എം.പി.മാരെ) തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒന്ന് ഭാഗം അംഗങ്ങൾ ഈ സഭയിൽ നിന്ന് പിരിഞ്ഞ് പോവും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌.[5] എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമസഭാംഗങ്ങൾ (MLAs) ആണ് തിരെഞ്ഞെടുപ്പിലൂടെ രാജ്യസഭാംഗത്തെ (MP) തിരഞ്ഞെടുക്കുന്നത്. അതിനാൽ പരോക്ഷ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെയാണ് (Indirect) ഓരോ രാജ്യസഭാ എംപിമാരെയും (രാഷ്ട്രപതിയുടെ നാമനിർദേശകർ ഉൾപ്പെടെ) തിരഞ്ഞെടുക്കുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Hon'ble Chairman, Rajya Sabha, Parliament of India". rajyasabha.nic.in. Retrieved 19 August 2011.
  2. "Deputy Chairman, Rajya Sabha, Parliament of India". Retrieved 19 August 2011.
  3. 3.0 3.1 "RAJYA SABHA - AN INTRODUCTION". rajyasabha.nic.in.
  4. Council of States (Rajya Sabha) - rajyasabha.in
  5. തേജസ് പാഠശാല Archived 2022-04-09 at the Wayback Machine. ശേഖരിച്ച തിയതി 26/01/2008

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജ്യസഭ&oldid=4073556" എന്ന താളിൽനിന്ന് ശേഖരിച്ചത്