നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ സംസ്ഥാനതലത്തിലെ നിയമ നിർമ്മാണ സഭയാണ് നിയമസഭ (ആംഗലേയം: Legislative Assembly)എന്നറിയപ്പെടുന്നത്. വിധാൻ സഭ എന്നും ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നു. സംസ്ഥാനത്തിലെ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂർത്തിയായ മുഴുവൻ പൗരൻമാർക്കും വോട്ടവകാശമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കു പുറമേ, ആംഗ്ലോ ഇന്ത്യക്കാരുടെ പ്രതിനിധിയായി ഒരംഗത്തെ ഗവർണ്ണർക്കു നിർദ്ദേശിക്കാം. സഭയിൽ ആംഗ്ലോ ഇന്ത്യക്കാർക്ക് ആവശ്യത്തിന് പ്രാതിനിധ്യമില്ലെങ്കിലാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുക. അഞ്ച് വർഷമാണ് ഒരു നിയമസഭയുടെ കാലാവധി.

Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

അടിസ്ഥാനമായ നിയമങ്ങൾ[തിരുത്തുക]

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒരു നിയമസഭയിൽ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഗോവ, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

കേരളാ നിയമസഭ

"http://ml.wikipedia.org/w/index.php?title=നിയമസഭ&oldid=1923625" എന്ന താളിൽനിന്നു ശേഖരിച്ചത്