രാജേഷ് ബാബു കെ ശൂരനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജേഷ് ബാബു കെ ശൂരനാട് ഒരു ഇന്ത്യൻ സംഗീത സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തും ആണ്. പ്രധാനമായും മലയാളചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നു.[1] [2]

രാജേഷ് ബാബു കെ ശൂരനാട്
രാജേഷ് ബാബു
രാജേഷ് ബാബു
പശ്ചാത്തല വിവരങ്ങൾ
ജനനം (1976-05-27) 27 മേയ് 1976  (47 വയസ്സ്)[3]
കൊല്ലം, കേരളം,
തൊഴിൽ(കൾ)
  • സംഗീത സംവിധായകൻ
വർഷങ്ങളായി സജീവം2018 മുതൽ
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)കീബോർഡ്
ലേബലുകൾ
  • AvenirTek Music Company

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിൽ എൻ കരുണാകരൻ നായരുടെയും വിജയലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകനായി ജനിച്ച രാജേഷ് ബാബുവിന് തന്റെ മൂത്ത സഹോദരിമാരിൽ നിന്നാണ് പാടാൻ പ്രചോദനമുണ്ടായത്. തുടർന്ന് ശ്രീ ശൂരനാട് ഗംഗാധരന്റെ ശിക്ഷണത്തിൽ ഏഴ് വർഷം കർണാടക സംഗീതം അഭ്യസിച്ചു. ഗംഗാധരൻ ഗുരുവിന്റെ നിർദ്ദേശപ്രകാരം സ്കൂൾ പഠനകാലത്തും ബിരുദപഠനകാലത്തും സംഗീത കച്ചേരികളിലും ഗാനമേളകളിലും സജീവമായിരുന്നു. നാഗ്പൂർ സർവ്വകലാശാലയിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ രാജേഷ് ബാബു അതിനുശേഷം പതിനഞ്ച് വർഷത്തോളം വിവിധ മേഖലകളിൽ എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്തു, തുടർന്ന് രണ്ട് വർഷത്തോളം സംരംഭകനായി പ്രവർത്തിച്ച് 2015ൽ മലയാള സിനിമയിലേക്ക് പ്രവേശിച്ചു [4] [5] [6]

ഔദ്യോഗികജീവിതം[തിരുത്തുക]

റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഐടി, മാനുഫാക്ചറിംഗ്, സർവീസ് ഇൻഡസ്ട്രീസ് തുടങ്ങിയ വിവിധ മേഖലകളിൽ പതിനഞ്ച് വർഷത്തെ പ്രവർത്തന പരിചയത്തിന് ശേഷം "ടേക്ക് ഇറ്റ് ഈസി" എന്ന മലയാളം ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടാണ് രാജേഷ് ബാബു സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. [7] തന്റെ വ്യക്തിജീവിതത്തെയും ഔദ്യോഗികജീവിതത്തെയും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. എച്ച്ആർ മാനേജ്‌മെന്റിൽ സാധാരണയായി പരിശീലിക്കുന്ന ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് , ഇമോഷണൽ ഇന്റലിജൻസ്, റിലേഷൻഷിപ്പ് മാനേജ്‌മെന്റ് ടെക്‌നിക്‌സ്, ട്രാൻസാക്ഷണൽ അനാലിസിസ് തുടങ്ങിയ വിവിധ മാനേജ്‌മെന്റ് രീതികൾ ഉപയോഗിച്ച് സ്വന്തം ജീവിതം ഫിക്ഷനലൈസ് ചെയ്താണ് ടേക്ക് ഇറ്റ് ഈസിയുടെ തിരക്കഥ എഴുതിയത്. "ടേക്ക് ഇറ്റ് ഈസി" എന്ന സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കിടെ, സിനിമാ മേഖലയിലെ പല പ്രമുഖരെയും അദ്ദേഹം കണ്ടുമുട്ടി. [8] [9]

കേരള രൂപീകരണത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്നതിനായി 2016 നവംബർ 1 ന് കേരളത്തിന് സമർപ്പിച്ച പ്രശസ്ത കവി ശ്രീ പി.കെ. ഗോപി രചിച്ച ചന്ദനം സുഗന്ധമേകിയ സുന്ദരോദയകേരളം എന്ന ഗാനം ചിട്ടപ്പെടുത്തിയത് രാജേഷ് ബാബുവാണ്. കേരളത്തിലെ എല്ലാ പരമ്പരാഗത കലാരൂപങ്ങളും ഉൾപ്പെടുത്തി നൂറിലധികം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച ഈ ഗാനം ആലപിച്ചത് പത്തു ചലച്ചിത്ര പിന്നണിഗായകരാണ്. [10] [11] അതിനിടയിൽ, രാജേഷ് ബാബു മറ്റൊരു സംഗീതജ്ഞനായ ഷിംജിത്ത് ശിവനുമായി ചേർന്ന് മട്ടാഞ്ചേരി എന്ന മലയാള സിനിമക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി. തുടർന്ന്, സംഗീതസംവിധായക-ദ്വയമായി, ശ്രീഹള്ളി, തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.[12] കൂടാതെ ഇത്തിരിവെട്ടം, വെള്ളരിപ്രാവുകൾ എന്ന ചിത്രങ്ങള്ക്കും സംഗീതം നൽകി. അതിനുശേഷം പ്രശസ്ത സംവിധായകൻ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിൽ ഉള്ള ഫസ്റ്റ് ക്ലാപ് എന്ന സിനിമാ സംഘടന നിർമ്മിച്ച പുള്ള് എന്ന സിനിമയ്ക്ക് വേണ്ടി രാജേഷ് ബാബുവും ഷിംജിത്തും ചേർന്ന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തി. "പുള്ളു" നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. [13] [14] 2020-2023 കാലയളവിൽ. രാജേഷ് ബാബു പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്, ബൈനറി, ഴ എന്നീ മലയാള ചിത്രങ്ങൾ നിർമ്മിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു. പെർഫ്യൂം- ഹെർ ഫ്രാഗ്രൻസ് എന്ന സിനിമയ്ക്ക് വേണ്ടി രാജേഷ് ബാബു ചിട്ടപ്പെടുത്തിയ "നീലവാനം താലമേന്തി," "ശരിയേത് തെറ്റേതി വഴിയിൽ " എന്നീ ഗാനങ്ങൾ ആലപിച്ചതിന് പിന്നണി ഗായകരായ കെ. എസ്. ചിത്രയ്ക്കും പി. കെ. സുനിൽകുമാറിനും 2020ലെ മികച്ച പിന്നണിഗായകർക്കുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ ലഭിക്കുകയുണ്ടായി. പെർഫ്യൂം ഹെർ ഫ്രാഗ്രൻസ് എന്ന ചിത്രത്തിലെ "നീലവാനം താലമേന്തി" എന്ന ഗാനം കോവിഡ് പാൻഡെമിക് സമയത്ത് പുറത്തിറങ്ങിയ അഞ്ച് മികച്ച ഗാനങ്ങളിൽ ഒന്നായി മലയാള മനോരമ റേറ്റ് ചെയ്യുകയും ചെയ്തു. [15] [16] [17] രാജേഷ് ബാബു നിർമ്മിച്ച് 26 മെയ് 2023 ന് റിലീസ് ചെയ്ത "ബൈനറി" എന്ന ചിത്രം നിരൂപക പ്രശംസ പിടിച്ചു പറ്റിയെങ്കിലും തിയേറ്ററുകളിൽ ശരാശരി വിജയമാണ് നേടിയത്... IMDB യും ബുക്ക് മൈ ഷോയും ടൈംസ് ഓഫ് ഇന്ത്യ മലയാള മനോരമ തുടങ്ങിയ മാധ്യമങ്ങളും മികച്ച റേറ്റിംഗ് ആണ് ചിത്രത്തിന് നൽകിയത്. [18] [19] [20] [21] ബൈനറിയിലെ പ്രധാന താരങ്ങൾ സിനിമയുടെ പ്രമോഷൻ ജോലികളിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് രാജേഷ് ബാബു നടത്തിയ പരാമർശം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവാദമായിരുന്നു. [22] [23] [24] [25]


ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം സിനിമ സംവിധാനം കുറിപ്പുകൾ
2016 ടേക്ക് ഇറ്റ് ഈസി [26] [27] [28] എ കെ സത്താർ തിരക്കഥ & സംഗീതം
2017 ശ്രീഹള്ളി [29] സച്ചിൻ രാജ് സംഗീതം & പശ്ചാത്തലസംഗീതം
2017 മട്ടാഞ്ചേരി [30] ജയേഷ് മൈനാഗപള്ളി സംഗീതം
2017 ഇത്തിരിവെട്ടം മധു എലത്തൂർ സംഗീതം
2018 വെള്ളരിപ്രാവുകൾ നിധീഷ് കെ നായർ സംഗീതം
2019 ഒരു പപ്പടവട പ്രേമം [31] [32] സായിർ പത്താൻ സംഗീതം & പശ്ചാത്തലസംഗീതം
2019 കാക്കപ്പൊന്ന് ദിനേശ് ഗോപാൽ പശ്ചാത്തലസംഗീതം
2019 പുള്ള് [33] ഫസ്റ്റ് ക്ലാപ്പ് സംഗീതം & പശ്ചാത്തലസംഗീതം
2020 പ്രണയാമൃതം പി കെ രാധാകൃഷ്ണൻ പശ്ചാത്തലസംഗീതം
2021 ആനന്ദകല്യാണം [34] പി സി സുധീർ സംഗീതം & പശ്ചാത്തലസംഗീതം
2021 പെർഫ്യൂം ഹെർ ഫ്രാഗ്രൻസ് [35] [36] ഹരിദാസ് നിർമാണം, സംഗീതം & പശ്ചാത്തലസംഗീതം
2023 ബൈനറി 2023 [37] [38] ജാസിക് അലി നിർമാണം, സംഗീതം & പശ്ചാത്തലസംഗീതം
2022 [39] [40] [41] ഗിരീഷ് പി സി പാലം നിർമാണം, സംഗീതം & പശ്ചാത്തലസംഗീതം
2023 ബെല്ലും ബ്രേക്കും [42] [43] പി സി സുധീർ സംഗീതം
2023 രണ്ടാം മുഖം [44] [45] കൃഷ്ണജിത്ത് എസ് വിജയൻ സംഗീതം & പശ്ചാത്തല സംഗീതം
2023 മീനാക്ഷി [46] [47] മുരളി മോഹൻ സംഗീതം & പശ്ചാത്തലസംഗീതം
2023 ബ്ലഡ്‌ മൂൺ [48] സജി ലൂക്കോസ് സംഗീതം & പശ്ചാത്തല സംഗീതം

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജേഷ് ബാബു കെ ശൂരനാട്
  2. രാജേഷ് ബാബു M3DB
  3. Apple Music/Rajesh Babu K Sooranad
  4. Spotify/Rajesh Babu K Sooranad
  5. Amazon Music/Rajesh Babu K Sooranad
  6. Jiosaavn/Rajesh Babu K Sooranad
  7. Shazam/Rajesh Babu K Sooranad
  8. Rajesh Babu K Sooranad on Facebook

അവലംബങ്ങൾ[തിരുത്തുക]

  1. "രാജേഷ് ബാബു". Retrieved 2023-02-09.
  2. "Rajesh Babu K Sooranad – A Maestro's Journey from HR to the Heart of Cinema" (in English). Retrieved 2023-11-27.{{cite web}}: CS1 maint: unrecognized language (link)
  3. "Rajesh Babu K Sooranad, About". Book My Show.
  4. V, Mithran (27 September 2022). "സംഗീതസംവിധായകനും സിനിമാ നിർമാതാവുമായി മാറിയ എച്ച്ആർ മാനേജർ!". Manorama Music.
  5. "A thriller based on contemporary crimes". The Times Group. 10 June 2023.
  6. "HR professional in Cinema". Mallu Release. 23 January 2023.
  7. "A horror film directed by AK Sathaar, starring Anand Soorya". Movie Buff. 18 October 2019.
  8. "സിനിമയിലെ എച്ച് ആർ പ്രൊഫഷണൽ രാജേഷ് ബാബുവിൻറെ വേറിട്ട സംഗീത ജീവിതം". Anweshanam. 22 January 2023.
  9. "Take it Easy Malayalam Movie Rating". Time of India. 18 October 2019.
  10. "Packed with nostalgia". DECCAN CHRONICLE. 5 June 2018.
  11. "കൂട്ടാണ് ഇവർക്ക് സംഗീതം". Mathrubhumi. 26 August 2017.
  12. "SREEHALLI MOVIE REVIEW". Times of India. 8 June 2018.
  13. "ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; 'പുള്ള്' മികച്ച ഇന്ത്യൻ സിനിമ". Mathrubhumi. 27 December 2020.
  14. "HR professional in Cinema". Mallu Release. 23 January 2023.
  15. "കോവിഡിന്റെ കെട്ട കാലത്തും ഹൃദയം കവർന്ന അഞ്ച് മെലഡികൾ". Manorama Music. 21 November 2020.
  16. "ആസ്വദിക്കും..... നിങ്ങൾ ഈ സുഗന്ധം". Mathrubhumi. 25 November 2022.
  17. "Kerala Film Critics Awards 2020". Indiaglitz. 13 September 2021.
  18. "A thriller based on contemporary crimes". The Times Group. 10 June 2023.
  19. "Times of India - Binary Review". The Times Group. 27 May 2023.
  20. "ഡിജിറ്റൽ 'ക്രൈം' ത്രില്ലർ; ബൈനറി റിവ്യൂ". Manorama News. 2 June 2023.
  21. "തിയേറ്ററിൽ മികച്ച പ്രതികരണം നേടി സൈബർ ക്രൈം ത്രില്ലെർ ചിത്രം ബൈനറി". Manorama News. 26 May 2023.
  22. "Joy Mathew accused of failing 'Binary' film promotion, crew". E Times. 28 May 2023.
  23. "സാമ്പാറിന്റെ അംശമുണ്ടെന്നു പറഞ്ഞ് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു, പ്രമോഷനും വന്നില്ല: ജോയ് മാത്യുവിനെതിരെ". Manorama News. 27 May 2023.
  24. "'ലൊക്കേഷനിൽ വന്ന് തിരക്കഥ വലിച്ചെറിഞ്ഞു'; ജോയ് മാത്യുവിനെതിരെ 'ബൈനറി' സിനിമയുടെ അണിയറക്കാർ". Asianet News. 27 May 2023.
  25. "സാമ്പാറുണ്ടെന്നു പറഞ്ഞ് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു, പ്രമോഷനും വന്നില്ല: ജോയ് മാത്യുവിനെതിരെ 'ബൈനറി' സിനിമയുടെ പ്രവർത്തകർ". News 18 Malayalam. 27 May 2023.
  26. "Take It Easy, ടേക്ക് ഇറ്റ് ഈസി". Mallu Release. 2 September 2021.
  27. "പ്രമേയവൈവിധ്യത്തിന്റെ ടേക്ക് ഇറ്റ് ഈസി — സദീം മുഹമ്മദിന്റെ റിവ്യൂ". Filmibeat. 29 October 2019.
  28. "Take It Easy — A Malayalam Psychodrama Triumphs Globally at International Film Festivals". Happen Recently. 4 December 2023.
  29. "ശ്രീഹള്ളി". Times of India. 8 June 2018.
  30. "Mattancherry (2018)". Now Running. 9 March 2018.
  31. "Oru Pappadavada Premam". Filmibeat. 18 December 2022.
  32. "Kaithapram again with spring; The audience cheered the song on". World Today News. 2 January 2021.
  33. "രാജ്യാന്തര പുരസ്‌കാര മികവിൽ ഫസ്‌റ്റ് ക്ളാപ്പിന്റെ 'പുള്ള്'". Malabar News. 1 January 2021.
  34. "Anandakalyanam E Times". Times of India. 16 March 2022.
  35. "Perfume Movie: കനിഹയും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പെർഫ്യൂം നവംബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്". ZEE Malayalam News. 16 March 2022.
  36. "Perfume Malayalam Movie OTT Release: Watch Options". Kerala Online. 25 December 2022.
  37. "സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം 'ബൈനറി'യുടെ പോസ്റ്ററുകൾ പുറത്തിറങ്ങി". Mallu Release. 3 September 2022.
  38. "Poru Mazha Meghame Ne Ennila Lianai… Haricharan Again With A Love Song; Duet On 'Binary'". JS Times. 6 September 2022.[പ്രവർത്തിക്കാത്ത കണ്ണി]
  39. "തീവ്ര സൗഹൃദത്തിൻറെ കഥ പറയുന്ന 'ഴ' ഫസ്റ്റ് ലുക്ക് പോസ്റ്റർ; മണികണ്ഠനും നന്ദുവും ഒന്നിക്കുന്ന ചിത്രം വരുന്നു". The Times of India, Samayam. 5 September 2022.
  40. "'Zha' First Look Poster Tells The Story Of Intense Friendship; Manikandan And Nandu's Film Coming Together". JS Times. 6 September 2022.[പ്രവർത്തിക്കാത്ത കണ്ണി]
  41. "Zha, A Malayalam bromantic thriller". Happen Recently. 4 December 2023.
  42. "ഒരു ജാഡയുമില്ല, പുതിയ ഗായകർക്ക് വിനീത് മാത്യകയാണെന്ന് രാജേഷ് ബാബു". The Times of India, Samayam. 17 March 2021.
  43. "ബെല്ലും ബ്രേക്കും mallurelease". Mallu Release. 19 February 2023.
  44. "മണികണ്ഠൻ ആചാരിയുടെ 'രണ്ടാം മുഖം' തീയേറ്ററുകളിലേക്ക്". The Times of India, Samayam. 9 January 2023.
  45. "നായകനായി മണികണ്ഠൻ ആചാരി; 'രണ്ടാം മുഖം' തിയേറ്ററുകളിലേക്ക്". Mathrubhumi. 27 September 2022.
  46. "'മീനാക്ഷി' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി". Cinema News Agency. 6 February 2023.
  47. "പി മുരളി മോഹന്റെ സംവിധാനത്തിൽ ' മീനാക്ഷി' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യഗാനവും പുറത്തുവിട്ടു". The Times of India, Samayam. 7 February 2023.
  48. "'ബ്ലഡ് മൂൺ' സിനിമയിൽ നായികയായി നേഹ സക്‌സേന; വേദിയിൽ തിളങ്ങി താരം". The Times of India, Samayam. 10 April 2021.
"https://ml.wikipedia.org/w/index.php?title=രാജേഷ്_ബാബു_കെ_ശൂരനാട്&oldid=4015774" എന്ന താളിൽനിന്ന് ശേഖരിച്ചത്