ദേശീയപാത 47 (ഇന്ത്യ)
| നീളം | 640 km |
|---|---|
| തുടക്കം | സേലം, തമിഴ് നാട് |
| പ്രധാന ഉദ്ദിഷ്ടസ്ഥാനം | സേലം - ഈറോഡ് - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം - തിരുവനന്തപുരം - നാഗർകോയിൽ - കന്യാകുമാരി |
| അവസാനം | കന്യാകുമാരി, തമിഴ് നാട് |
| സംസ്ഥാനം | തമിഴ് നാട്: 224 km കേരളം: 416 km |
| NH - List - NHAI - NHDP | |
ദേശീയപാത 47തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈർഘ്യമുള്ള പാത. തമിഴ്നാട്ടിലൂടെ 224 കി.മി.യും കേരളത്തിന്റെ തെക്കു പടിഞ്ഞാറൻ തീരപ്രദേശത്തുകൂടിയും 416 കി.മി.യും ഇത് കടന്നു പോകുന്നു. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, കോയമ്പത്തൂർ, നാഗർകോവിൽ, കന്യാകുമാരി എന്നീ നഗരങ്ങളേയും കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്. പാലക്കാട് ചുരത്തിലൂടെ കടന്നു പൊക്കുന്നു എന്ന ഒരു പ്രതേകതയും ഈ ദേശീയപാതയ്ക്ക് ഉണ്ട്.
നഗരങ്ങൾ[തിരുത്തുക]
കന്യാകുമാരി, പത്മനാഭപുരം, നാഗർകോവിൽ, തക്കല, കളിയക്കാവിള, പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം (തമ്പാനൂർ വരെ), കേശവദാസപുരം മുതൽ കഴക്കൂട്ടം, ആറ്റിങ്ങൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം, കരുനാഗപ്പള്ളി,ഓച്ചിറ, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, വൈറ്റില, ആലുവ, അങ്കമാലി ,ചാലക്കുടി,കൊടകര, ഒല്ലൂർ, മണ്ണുത്തി, ആലത്തൂർ, വടക്കഞ്ചേരി, പാലക്കാട്, വാളയാർ, മദുക്കര, ഭവാനി, സേലം.
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
|
|||||||||||||