ദേശീയപാത 544 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Highway 544 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ ദേശീയ പാത 544
Road map of India with National Highway 544 highlighted in solid red color
നീളം640 km
തുടക്കംസേലം, തമിഴ് നാട്
പ്രധാന ഉദ്ദിഷ്ടസ്ഥാനംസേലം - ഈറോഡ് - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം - തിരുവനന്തപുരം - നാഗർകോയിൽ - കന്യാകുമാരി
അവസാനംകന്യാകുമാരി, തമിഴ് നാട്
സംസ്ഥാനംതമിഴ് നാട്: 224 km
കേരളം: 416 km
NH - List - NHAI - NHDP

ദേശീയപാത 544 തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈർഘ്യമുള്ള പാത. തമിഴ്നാട്ടിലൂടെ 224 കി.മി.യും കേരളത്തിന്റെ തെക്കു പടിഞ്ഞാറൻ തീരപ്രദേശത്തുകൂടിയും 416 കി.മി.യും ഇത് കടന്നു പോകുന്നു. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, കോയമ്പത്തൂർ, നാഗർകോവിൽ‍, കന്യാകുമാരി എന്നീ നഗരങ്ങളേയും കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്. പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്നു എന്ന ഒരു പ്രത്യേകതയും ഈ ദേശീയപാതയ്ക്ക് ഉണ്ട്.

പഴയ സേലം - കന്യാകുമാരി ദേശീയപാത 47-ന്റെ ഒരു ഭാഗം ആണ് ദേശീയപാത 544. 2010-ലെ ഭാരത സർക്കാർ വിജ്ഞാപന പ്രകാരമാണ് ഈ പേര് നിലവിൽ വന്നത്. [1] [2] കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാൻ‌ തുരങ്കം ഇതിന്റെ ഭാഗമാണ്.

നഗരങ്ങൾ[തിരുത്തുക]

കന്യാകുമാരി, പത്മനാഭപുരം, നാഗർകോവിൽ‍, തക്കല, കളിയക്കാവിള, പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം (തമ്പാനൂർ വരെ), കേശവദാസപുരം മുതൽ കഴക്കൂട്ടം, ആറ്റിങ്ങൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം, കരുനാഗപ്പള്ളി,ഓച്ചിറ, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, വൈറ്റില, ആലുവ, അങ്കമാലി ,ചാലക്കുടി,പോട്ട,കൊടകര, ഒല്ലൂർ, മണ്ണുത്തി, ആലത്തൂർ, വടക്കഞ്ചേരി, പാലക്കാട്, വാളയാർ, മദുക്കര, ഭവാനി, സേലം.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "റാഷണലൈസേഷൻ ഓഫ് നമ്പറിംഗ് സിസ്റ്റംസ് ഓഫ് നാഷണൽ ഹൈവേയ്സ്" (PDF). ഇന്ത്യാ സർക്കാർ. 28 April 2010. Archived from the original (PDF) on 2011-10-01. Retrieved 19 ജൂൺ 2013.
  2. "National Highways in Kerala". Kerala PWD. 05 March 2010. Archived from the original on 2016-08-16. Retrieved 21 ജൂൺ 2013. {{cite web}}: Check date values in: |date= (help)



"https://ml.wikipedia.org/w/index.php?title=ദേശീയപാത_544_(ഇന്ത്യ)&oldid=3964268" എന്ന താളിൽനിന്ന് ശേഖരിച്ചത്