കുതിരാൻ തുരങ്കം
Jump to navigation
Jump to search
Overview | |
---|---|
Location | കുതിരാൻ, വാണിയംപാറ, തൃശ്ശൂർ ജില്ല, കേരളം |
Coordinates | Coordinates: 10°34′17″N 76°22′52″E / 10.5715°N 76.381°E |
Start | 10°34′17″N 76°22′41″E / 10.5715°N 76.378°E |
End | 10°34′19″N 76°23′10″E / 10.572°N 76.386°E |
Operation | |
Operator | National Highways Authority of India |
Traffic | Automotive |
Technical | |
Length | 639–1,220 മീ (2,096–4,003 അടി) |
No. of lanes | 6 x 6 |
Operating speed | 80 km/h (50 mph) |
Tunnel clearance | 10 മീറ്റർ (33 അടി) |
എഴുത്തുരീതിയിൽ പിഴവ് |
ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം.[1] കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. [2] ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു.[3] എങ്കിലും അത് ഏതാനും ദിവസങ്ങൾക്കകം തന്നെ അടയ്ക്കുകയും തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.