തൃശ്ശൂർ
| തൃശ്ശൂർ | |
| അപരനാമം: തൃശ്ശിവ പേരൂർ | |
| 10.52° N 76.21° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശൂർ |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മേയർ | ശ്രീ. ഐ.പി.പോൾ |
| വിസ്തീർണ്ണം | 141.74ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 744,739 |
| ജനസാന്ദ്രത | 5,284/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
680 xxx +91487 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | തൃശ്ശൂർ പൂരം , കാഴ്ച്ച ബംഗ്ലാവ് , ക്ഷേത്രങ്ങൾ , പള്ളികൾ |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ നഗരം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധന മൂർത്തിയായ ശിവന്റെ പേരിൽ നിന്നാണ് തൃശ്ശൂർ നഗരത്തിന് ആ പേര് വന്നത്. തിരുശിവന്റെ പേരിലുള്ള ഊര് എന്ന അർത്ഥത്തിലാണ് തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം തൃശ്ശൂർ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ തമ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജ്യവംശത്തിന്റെ ആസ്ഥാനം തൃശൂർ നഗരമായിരുന്നു.നഗരത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.
കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻ കാട് മൈതാനിയില്‍ ഉള്ള വടക്കും നാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച 'പുത്തൻ പള്ളിയും' ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്.
ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.
തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽ തീരം വാടാനപ്പള്ളി കടൽ തീരം ആകുന്നു.
ഉള്ളടക്കം |
ഭൂമിശാസ്ത്രം[തിരുത്തുക]
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ 10°31′N 76°13′E / 10.52°N 76.21°Eലായാണ് സ്ഥിതിചെയ്യുന്നത്. .[1] തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ, കൊക്കർണി തുടങ്ങിയവ. പുഴയ്ക്കൽ പുഴയാണ് തൃശ്ശുർ നഗരപ്രാന്തത്തിളൂടെ ഒഴുകുന്ന ഒരു പ്രധാന നദി.
ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]
റോഡ് മാർഗ്ഗം: തൊട്ടടുത്ത് കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിലേക്ക് എത്തിച്ചേരാം. നാഷണൽ ഹൈ വേ 47 തൃശ്ശൂർ പട്ടണത്തിൽ കൂടേയും ബൈ-പാസ് തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴി കടന്നു പോകുന്നു. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്.
റെയിൽ മാർഗ്ഗം: തൃശ്ശൂർ(തൃശ്ശൂർ സിറ്റി ) റെയിൽ വേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം(തൃശ്ശൂർ പൂങ്കുന്നം)എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത് പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്. തൃശ്ശുരിന്റെ പ്രാന്തപ്രദേശത്ത് ഒല്ലൂർ (തൃശ്ശൂർ ഒല്ലൂർ ഹാൾട്ട്) എന്ന സ്റ്റേഷനും ഉണ്ട് ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്.
വിമാന മാർഗ്ഗം: തൃശ്ശുരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാന താവളം നെടുമ്പാശ്ശേരിയിൽ ഉള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്. അവിടെ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും. കേരളത്തിലെ പ്രശസ്ത വേദപാഠശാലയായ തൃശ്ശൂർ വടക്കേമഠം ബ്രഹ്മസ്വം നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്.പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിൻറെ മഠത്തിൽ നിന്നുള്ള വരവ് ഇവിടെ നിന്നാണ് തുഠങ്ങുന്നത്.ജഗദ് ഗുരു ശങ്കരാചാര്യരുടെ നാലുശിഷ്യന്മാർ ചേർന്ന് തൃശ്ശൂരിൽ സ്ഥാപിച്ച നാലു സന്യാസിമഠങ്ങളിൽ ഒന്ന് നൂറ്റാണ്ടുകൾക്ക് മുന്പ് വേദപാഠശാലയായി മാറിയാണ് ഇന്നത്തെ വടക്കേമഠം ബ്രഹ്മസ്വമായത്.ഗുരുകുല സന്പ്രദായത്തിൽ മൂന്നുവേദവും പാരന്പര്യവിധിപ്രകാരം ഇവിടെ പഠിപ്പിക്കുന്നു.കേരളത്തിലെ ഋഗ്വേദികളായ നന്പൂതിരി കുടുംബങ്ങളിൽ നിന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ് മഠത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.
വിദ്യാലയങ്ങൾ[തിരുത്തുക]
- സി.എം .എസ്. തൃശ്ശ്രൂർ
- തരകൻസ് സ്കൂൾ, അരണാട്ടുകര (1932)
- സെന്റ്.തോമസ് സ്കൂൾ , തൃശ്ശൂർ
- സെന്റ്.തോമസ് തോപ് സ്കൂൾ , തൃശ്ശൂർ
- നിറ്മല മാത സ്കൂൾ, തൃശ്ശൂർ
- സെന്റ്.ക്ലെയ്ഴ്സ് ഗേൾസ് സ്കൂൾ,തൃശ്ശൂർ
- സെന്റ്.ക്ലെയ്ഴ്സ് ഗേൾസ് ഹൈസ്കൂൾ,തൃശ്ശൂർ
- ഗവ. മോഡൽ ബോയ്സ് സ്കൂൾ,തൃശ്ശൂർ
- ഗവ. മോഡൽ ഗേൾസ് സ്കൂൾ, തൃശ്ശൂർ
- ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, തൃശ്ശ്രൂർ
- വിവോകോദയം ഹൈസ്കൂൾ, തൃശ്ശൂർ
- ഹരിശ്രീ വിദ്യാനികേതൻ സ്കൂൾ,പൂങ്കുന്നം, തൃശ്ശൂർ
- സേക്രഡ് ഹാർട്ട് കോൺ വെന്റ് ഗേൾസ് സ്കൂൾ
- ഹോളി ഫാമിലി കോൺ വെന്റ് ഗേൾസ് സ്കൂൾ
- സെന്റ് . അൻസ് , പടിഞ്ഞാറെ കോട്ട
- എൻ എസ് എസ് ഇ എച് എം എസ് , പടിഞ്ഞാറേ കോട്ട.
- ഗവ. സ്കൂൾ , പൂങ്കുന്നം
- ചിന്മയാ വിദ്യാലയം, കോലഴി
- ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി.
- ദേവമാതാ പബ്ലിക്ക് സ്കൂൾ.
- സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ് സ്കൂൾ തൃശ്ശൂർ.
- ജി എച്ച് എസ് എസ് മണലൂർ തൃശ്ശൂർ.
കലാലയങ്ങൾ[തിരുത്തുക]
- ശ്രീ കേരള വർമ്മ കോളേജ്
- സെന്റ്. തോമസ് കോളേജ്
- സെന്റ്. മേരിസ് കോളേജ്
- ജൂബിലി മിഷൻ മെഡിക്കൽ കോളേജ്
- വിമല കോളേജ്
- ഗവ. എഞ്ചീനിയറിങ്ങ് കോളേജ്
- ഫൈൻ ആർട്സ് കോളേജ്
- വെസ്റ്റ് ഫോർട് മെഡിക്കൽ കോളേജ്
- കോ-ഓപ്പറേറ്റീവ് കോളേജ്
- ആയുർവേദ കോളജ്,ഒല്ലൂർ
വടക്കേമഠം ബ്രഹ്മസ്വം വേദപാഠശാല
ക്രമസമാധാനം/രക്ഷാ പ്രവർത്തനം[തിരുത്തുക]
100 ആണ് പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ തൃശ്ശുർ ടൗൺ ഈസ്റ്റ് (ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിനു സമീപം), തൃശ്ശുർ ടൗൺ വെസ്റ്റ് (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശുർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ് ജീപ്പുകളും (ഫ്ലയിംഗ് സ്കാഡ്), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത് ചുറ്റുന്നു.
101 ആണ് അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർ മാരെ ഉൾപെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൻ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്.
ചിത്രങ്ങൾ[തിരുത്തുക]
- തൃശ്ശൂർ പട്ടണത്തിലെ വിവിധ ചിത്രങ്ങൾ
-
ശക്തൻ തമ്പുരാൻ കൊട്ടാരം.
-
രാമവർമ്മ തമ്പുരാന്റെ പ്രതിമ
-
മാതൃഭൂമി ഓഫിസ്
-
തൃശൂർ കാഴ്ചബംഗ്ലാവ് 2.JPG
തൃശൂർ കാഴ്ചബംഗ്ലാവ്
അവലംബം[തിരുത്തുക]
- ↑ "Geography and Climate". ADB. ശേഖരിച്ചത് 2010-05-16.
| ചരിത്രം | തൃശ്ശൂരിന്റെ ചരിത്രം,കൊച്ചി രാജ്യം, കേരള ചരിത്രം, ശക്തൻ തമ്പുരാൻ, കൊടുങ്ങല്ലൂർ | |
|---|---|---|
| പ്രധാന സ്ഥലങ്ങൾ | തൃശൂരിനടുത്തുള്ള പ്രധാനസ്ഥലങ്ങൾ, തൃശൂരിലെ ഗ്രാമപ്രദേശങ്ങൾ, സ്വരാജ് റൗണ്ട്, തൃശ്ശൂർ, തൃശ്ശൂർ ജില്ല | |
| സർക്കാർ | ||
| സ്ഥാപനങ്ങൾ, ചരിത്രസ്മാരകങ്ങൾ | ശക്തൻ തമ്പുരാൻ കൊട്ടാരം, കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി | |
| വിദ്യാഭ്യാസം | തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |
| ആശുപത്രികൾ | തൃശൂരിലെ പ്രധാന ആശുപത്രികൾ | |
| ഗതാഗതം | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം | |
| സംസ്കാരം | കേരളസംസ്കാരം, കേരളത്തിലെ പാചകം, മലയാളം, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാഡമി | |
| ആരാധനാലയങ്ങൾ | തൃശൂരിലെ ആരാധനാലയങ്ങൾ, ഹൈന്ദവക്ഷേത്രങ്ങൾ, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കൽദായ സുറിയാനി പള്ളി | |
| മറ്റ് വിഷയങ്ങൾ | തൃശൂർ പൂരം, ശക്തൻ തമ്പുരാൻ |
|
|||||||||||||||||||||||||||||