കേരള സംഗീതനാടക അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സംഗീത നാടക അക്കാദമി‌‌‌ , തൃശൂർ

കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രിൽ 26-ന്‌ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്ത[1] ഈ അക്കാദമി തൃശൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ്‌ ഇതിന്റെ പ്രവർത്തനം. നാടകപ്രവർത്തകനായ സൂര്യ കൃഷ്ണമൂർത്തിയാണ് ആണ്‌ സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ. അക്കാദമി എല്ലാ വർഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകി വരുന്നു.

കേരള സംഗീതനാടക അക്കാദമി പുരസ്കാരം 2012 [തിരുത്തുക]

നേടിയ വ്യക്തി വിഭാഗം
രമേഷ് നാരായൺ ശാസ്ത്രീയ സംഗീതം
കാവാലം ശ്രീകുമാർ വായ്പാട്ട്
ഗുരുവായൂർ ഗോപി നാദസ്വരം
ശ്രീനാരായണപുരം അപ്പുമാരാർ ചെണ്ട
സെൽമാ ജോർജ് ലളിതസംഗീതം
കെ.ജി. രാമു നാടകം (ചമയം)
മീനമ്പലം സന്തോഷ്,
ദീപൻ ശിവരാമൻ
നാടകം (സംവിധാനം)
ഈഞ്ചക്കാട് രാമചന്ദ്രൻപിള്ള കഥകളി
സുനന്ദാനായർ മോഹിനിയാട്ടം
ഗിരിജാ റിഗാറ്റ ഭരതനാട്യം
മാർഗി മധു കൂത്ത്,കൂടിയാട്ടം
കേളത്ത് അരവിന്ദാക്ഷമാരാർ ചെണ്ട
തമ്പി പയ്യപ്പിള്ളി ചവിട്ടുനാടകം
ശ്രീധരൻ ആശാൻ കാക്കാരശി നാടകം
ആർ.കെ. മലയത്ത് മാജിക്
പൂച്ചാക്കൽ ഷാഹുൽ നാടക ഗാനരചന


അവലംബം [തിരുത്തുക]

  1. http://www.keralasangeethanatakaakademi.com/about_us.html

പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Kerala Sangeetha Nataka Akademi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കേരള_സംഗീതനാടക_അക്കാദമി&oldid=1689722" എന്ന താളിൽനിന്നു ശേഖരിച്ചത്