കുറ്റ്യാടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുറ്റ്യാടി | |
| 11.6653° N 75.7678° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോഴിക്കോട് |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| പഞ്ചായത്ത് പ്രസിഡണ്ട് | കെ.കെ. നഫീസ |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+91 496 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | പൂഴ, പ്രകൃതി ഭംഗി |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. വടകര-വയനാട് റോഡിലാണ് ഇതിന്റെ സ്ഥാനം. കുറ്റ്യാടി പഞ്ചായത്തിന്റെ ആസ്ഥാനമാണ് ഈ പട്ടണം. കാവിലുംപാറ, മരുതോങ്കര തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ വടകര, കോഴിക്കോട് പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.
കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. പഴശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു കുറ്റ്യാടി എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു. കുറ്റ്യാടിപ്പുഴ ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ് പിന്നീട് കുറ്റ്യാടി എന്ന പേരുകിട്ടിയത്.