കൊയിലാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊയിലാണ്ടി
Map of India showing location of Kerala
Location of കൊയിലാണ്ടി
കൊയിലാണ്ടി
Location of കൊയിലാണ്ടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ജനസംഖ്യ 68 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

2 m (7 ft)

Coordinates: 11°26′N 75°42′E / 11.43°N 75.70°E / 11.43; 75.70കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക്ക് ആസ്ഥാനവുമാണ്‌ കൊയിലാണ്ടി. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ്‌ കൊയിലാണ്ടി ആയതെന്നാണ്‌ കരുതപ്പെടുന്നത്. പോ‍ർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു.

ചരിത്രം[തിരുത്തുക]

കൊയിലാണ്ടി പുരാതനകാലം മുതൽക്കേ ഒരു ചെറുകിട വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.[1] കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം) അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു[അവലംബം ആവശ്യമാണ്]. ധാരാളം അറബി വ്യാപാരികൾ പണ്ടു കാലത്ത് കൊയിലാണ്ടിയിൽ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്ലീം പള്ളി(പാറപ്പള്ളി മഖാം) ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളികളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ പലഭാഗത്തു നിന്നും ഇവിടെ സന്ദർശകരും വിശ്വാസികളും എത്തിച്ചേരാറുണ്ട്. അറബിനാടുകളിൽ നിന്നും വരുന്ന ചരക്കുകപ്പലുകൾ ഈ തുറമുഖത്തു വരാറുണ്ടായിരുന്നു. ഇവിടം വ്യാപകമായി കണ്ടു വരുന്ന ചെളിത്തിട്ടകളിൽ കപ്പലുകൾ സുരക്ഷിതമായി കയറ്റിവെക്കുവാൻ കഴിയുമായിരുന്നു എന്ന കാരണത്താലാണ് പല ചരക്കുകപ്പലുകളും ഇവിടം തൊടാറുണ്ടായിരുന്നത് എന്നു പറയപ്പെടുന്നു.[2]

കൊയിലാണ്ടി നഗരവും കൊല്ലം നഗരവും തമ്മിൽ ഏറെ ബന്ധമുള്ളതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിൽ നിന്നും കുടിയേറിയ കുറേ പേർ ഇന്നും കൊയിലാണ്ടിയിൽ ഉണ്ട്. കൊയിലാണ്ടിക്കടുത്ത കൊല്ലം എന്ന പേരും ഇങ്ങനെ വന്നതാണെന്നു കരുതുന്നു. പേരുകളിൽ കൊല്ലം ജില്ലയിലേതിനു സാമ്യമുള്ള നിരവധി ഗ്രാമങ്ങളും ഇവിടെ കാണുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

കൊയിലാണ്ടിയിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയാണ്:

 1. എസ്.എ.ആർ.ബി.ടി എം. ഗവ. കലാലയം (മുചുകുന്നു്)
 2. ആർ ശങ്കർ സ്മാരക കലാലയം
 3. കൊയിലാണ്ടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
 4. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
 5. കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ
 6. പന്തലായനി യു.പി. സ്കൂൾ
 7. പന്തലായനി എൽ.പി. സ്കൂൾ
 8. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ
 9. നമ്പ്രത്തുകര.യു.പി. സ്കൂൾ

ഗതാഗതം[തിരുത്തുക]

കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമോ റെയിൽ മാർഗ്ഗമോ 24 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ കൊയിലാണ്ടിയിൽ എത്തിച്ചേരാം. കൊയിലാണ്ടിയിൽ നിന്നാരംഭിക്കുന്ന സംസ്ഥാനപാത വഴി താമരശേരിയിലും തുടർന്ന് വയനാട്ടിലും എത്താൻ കഴിയും.

ആരാധനാലയങ്ങൾ[തിരുത്തുക]

 1. പൊയിൽക്കാവ് വനദുർഗ ക്ഷേത്രം
 2. പൊയിൽക്കാവ് ദേവി ക്ഷേത്രം
 3. പിഷാരികാവ് ഭഗവതി ക്ഷേത്രം
 4. പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം
 5. നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം
 6. കൊത്തമംഗലം മഹാവിഷ്ണു ക്ഷേത്രം
 7. മേലൂർ ശിവ ക്ഷേത്രം
 8. നിത്യാനന്ദാശ്രമം
 9. കുറുവങ്ങാട് ശിവ ക്ഷേത്രം
 10. മനക്കുളങ്ങര ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
 11. ചീനിചെരി ജുമാ മസ്ജിദ്
 12. കാപാദ് ജുമ മസ്ജിദ്

വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

കാപ്പാട്[തിരുത്തുക]

പ്രധാന ലേഖനം: കാപ്പാട്

പ്രസിദ്ധമായ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം കൊയിലാണ്ടിയിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ അകലെ ചേമഞ്ചേരി പഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്. പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ആദ്യമായി കാൽകുത്തിയെന്നു കരുതുന്ന പ്രദേശം എന്ന ഖ്യാതി കൂടാതെ സുന്ദരമായ പാറക്കെട്ടുകൾ നിറഞ്ഞ കടൽത്തീരവും കാപ്പാടിന്റെ പ്രത്യേകതയാണ്‌. വിദേശികളുൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ ദിനം പ്രതി കാപ്പാട് സന്ദർശിക്കാറുണ്ട്.

കൊല്ലം പാറപ്പള്ളി[തിരുത്തുക]

കൊയിലാണ്ടിക്കടുത്ത് കൊല്ലത്തുള്ള പാറപ്പള്ളി വളരെയേറെ ചരിത്ര പ്രാധാന്യം ഉള്ളതാണ് . തമീമുൽ അൻസാരി എന്നാ സഹാബി വര്യന്റെ കബറിടം ഇവിടെ ആണ് . ഈ പള്ളിക്ക് സമീപമുള്ള ഈ മനോഹരമായ കടൽത്തീരം നിരവധി സന്ദർശകരെ ആകർഷിക്കുന്നു.

അവലംബം[തിരുത്തുക]

 1. വില്ല്യം, ലോഗൻ (2012(പുനപ്രസിദ്ധീകരണം)). മലബാർ മാന്വൽ. മാതൃഭൂമി ബുക്സ്. p. 57. ISBN 978-81-8265-429-7. 
 2. വില്ല്യം, ലോഗൻ (2012(പുനപ്രസിദ്ധീകരണം)). മലബാർ മാന്വൽ. മാതൃഭൂമി ബുക്സ്. p. 57. ISBN 978-81-8265-429-7. 
"http://ml.wikipedia.org/w/index.php?title=കൊയിലാണ്ടി&oldid=1983568" എന്ന താളിൽനിന്നു ശേഖരിച്ചത്