തിരുവമ്പാടി
| തിരുവമ്പാടി | |
| 11.4719° N 76° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോഴിക്കോട് |
| ഭരണസ്ഥാപനങ്ങൾ | |
| എം എൽ എ | സി. മോയിൻകുട്ടി |
| വിസ്തീർണ്ണം | 83.96ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 23968 |
| ജനസാന്ദ്രത | 285/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
673603 +0495 225... |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | വെള്ളച്ചാട്ടങ്ങൾ, മലയോര മേഖല |
കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് തിരുവമ്പാടി. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലം വയനാട് ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമാണ്. തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, മുക്കം, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകൾ ചേർന്നതാണ് ഇപ്പോൾ തിരുവമ്പാടി മണ്ഡലം.
പല വെള്ളച്ചാട്ടങ്ങൾ (തുഷാരഗിരി വെള്ളച്ചാട്ടം,അരിപ്പാറ വെള്ളച്ചാട്ടം,കോഴിപ്പാറ വെള്ളച്ചാട്ടം) ഇവിടെ ഉണ്ട്. ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ ഉണ്ട്. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്നതാണ് തിരുവമ്പാടിയുടെ ഭൂപ്രകൃതി. ചാലിയാറിന്റെ ഭാഗമായ ഇരുവഞ്ഞി പുഴ തിരുവമ്പാടിയുടെ സമീപത്തു കൂടിയാണ് ഒഴുകുന്നത്. റബ്ബർ, തെങ്ങ്, കവുങ്ങ് എന്നിവ കൃഷി ചെയ്യുന്ന ഇവിടെ തദ്ദേശീയരുടെ മുഖ്യതൊഴിലും കൃഷിതന്നെ. പ്രകൃതി രമണീയമായ വെള്ളരിമലയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, കെ.എസ്.ആര് .ടി.സി ഡിപ്പോ, ഗവ: ഐ ടി ഐ , വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സഹകരണസംഘങ്ങൾ, മൃഗാശുപത്രി, ടെലിഫോൺ എക്സേഞ്ച്, പൊലീസ് സ്റ്റേഷൻ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങൾ.
എത്തി ചേരാൻ [തിരുത്തുക]
- കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 35 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവമ്പാടിയിൽ എത്തിച്ചേരാം. കോഴിക്കോട്, മുക്കം, കൊടുവള്ളി, താമരശ്ശേരി, കൂടരഞ്ഞി, കോടഞ്ചേരി, ആനക്കാംപൊയിൽ എന്നിവിടങ്ങളിലേക്ക് തിരുവമ്പാടിയിൽ നിന്ന് ധാരാളം ബസ് സർവ്വീസുകൾ ഉണ്ട്. ഇവിടെ ഒരു കെ.എസ്.ആര് .ടി.സി ബസ്സ് ബസ്സ്റ്റാൻഡും സ്വകാര്യ ബസ്സ്റ്റാൻഡും ഉണ്ട്.
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
- ഏറ്റവും അടുത്ത വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം
വിദ്യാലയങ്ങൾ [തിരുത്തുക]
- സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി
- ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി
ഇതും കാണുക [തിരുത്തുക]
- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
- തിരുവമ്പാടി (നിയമസഭാമണ്ഡലം)
- സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി
- പുല്ലൂരാംപാറ
- പുല്ലൂരാംപാറ വാർത്തകൾ