വടകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടകര
കടത്തനാട്
Map of India showing location of Kerala
Location of വടകര
വടകര
Location of വടകര
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കോഴിക്കോട്
ലോകസഭാ മണ്ഡലം വടകര
ജനസംഖ്യ 75
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°34′2″N 75°36′2″E / 11.56722°N 75.60056°E / 11.56722; 75.60056 വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്

[തിരുത്തുക] സ്ഥലവിശേഷങ്ങൾ

വടകര റെയിൽ‌വേ സ്റ്റേഷൻ

വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം [1] കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിൻറെ പ്രാധാന്യം കാണിക്കുന്നു. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.[2] ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്. 1948ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്[3]

[തിരുത്തുക] താഴെയങ്ങാടി

വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്തു മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ദ് വ്യഞജന ദ്രവ്യ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Vadakara എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.calicutnet.com/yourtown/vadakara/History/history.htm
  3. ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ
"http://ml.wikipedia.org/w/index.php?title=വടകര&oldid=981027" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ