കടത്തനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഘടോൽക്കചക്ഷിതി എന്ന് സംസ്കൃതനാമമുള്ള ഈ ദേശത്ത് മുഖ്യമായും ഉൾപ്പെട്ടിരുന്നത് ഇന്നത്തെ വടകര താലൂക്കിലെ ഭാഗങ്ങളാണ്. കോഴിക്കോട് എലത്തൂരിനു വടക്ക് കോരപ്പുഴ തൊട്ട് മയ്യഴിയുടെതെക്കൻഭാഗം വരെ ഈ നാട്ടുരാജ്യം വ്യാപിച്ചിരുന്നു. വടകരയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം (ഇത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അല്ല). കോഴിക്കോടിനടുത്തുള്ള വരയ്ക്കൽ ആയിരുന്നു ആദ്യത്തെ തലസ്ഥാനം. സാമൂതിരിയുടെ രാജ്യത്തിന്റെ വടക്കേ കരയായത് കൊണ്ടാണ് ഇത് വടകരയായി മാറിയത്. ഒരു കാലത്ത് കോലത്തുനാടിന്റെ ഭാഗമായിരുന്നു.

കളരി അഭ്യാസത്തിന‍് പ്രശസ്തമാണ‍് കടത്തനാട്. ഉണ്ണിയാർച്ച, ആരോമൽ ചേകവർ തുടങ്ങിയവരിലൂടെ പ്രശസ്തമായ പുത്തൂരം വീട് എന്ന ഈഴവ(തീയ്യർ) തറവാടും തച്ചോളി ഒതേനൻ തുടങ്ങിയവരിലൂടെ പ്രശസ്തമായ തച്ചോളി മാണിക്കോത്ത് എന്ന നായർ തറവാടും ഇവിടെ ആയിരുന്നു. ലോകനാർകാവ് ക്ഷേത്രം പ്രസിദ്ധമായത് കടത്തനാടൻ കളരിക്കാരിലൂടെയാണ്. വടക്കൻ പാട്ടുകളിലെ പുത്തൂരം പാട്ടുകളും തച്ചോളി പാട്ടുകളും കടത്തനാടിന്റെ (വടകരയുടെ) സ്വന്തമാണ്.


കേരളത്തിലെ നാട്ടുരാജ്യങ്ങൾ

തിരുവിതാംകൂർപെരുമ്പടപ്പു സ്വരൂപംഎളയടത്തു സ്വരൂപംദേശിങ്ങനാട് സ്വരൂപംആറ്റിങ്ങൽ സ്വരൂപംകരുനാഗപ്പള്ളി സ്വരൂപംകാർത്തികപ്പള്ളി സ്വരൂപംകായംകുളം രാജവംശംപുറക്കാട് രാജവംശംപന്തളം രാജവംശംതെക്കുംകൂർ രാജവംശംവടക്കുംകൂർ ദേശംപൂഞ്ഞാർ ദേശംകരപ്പുറം രാജ്യംഅഞ്ചിക്കൈമൾ രാജ്യംഇടപ്പള്ളി സ്വരൂപംപറവൂർ സ്വരൂപംആലങ്ങാട് ദേശംകൊടുങ്ങല്ലൂർ രാജവംശംതലപ്പിള്ളിവള്ളുവനാട്തരൂർ സ്വരൂപംകൊല്ലങ്കോട് രാജ്യംകവളപ്പാറ സ്വരൂപംവെട്ടത്തുനാട്പരപ്പനാട്കുറുമ്പ്രനാട്കടത്തനാട്കോട്ടയം രാജവംശംകുറങ്ങോത്ത് രാജ്യംരണ്ടുതറഅറയ്ക്കൽ രാജവംശംനീലേശ്വരം രാജവംശംകുമ്പള ദേശം

"http://ml.wikipedia.org/w/index.php?title=കടത്തനാട്&oldid=1689710" എന്ന താളിൽനിന്നു ശേഖരിച്ചത്