കളമശ്ശേരി നഗരസഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കളമശ്ശേരി പട്ടണം | |
|
ദേശീയപാത 544-നഗരഹൃദയം |
|
| 10.11° N 76.22° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| പ്രവിശ്യ | കേരളം |
| ജില്ല | എറണാകുളം |
| ഭരണസ്ഥാപനങ്ങൾ | |
| ' | |
| വിസ്തീർണ്ണം | 27 ച.കി.മിചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 63176 (പു:31953, സ്ത്രി:31223) |
| ജനസാന്ദ്രത | 2013 [1]/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | തൃക്കാക്കര ക്ഷേത്രം |
കേരളത്തിലെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കളമശ്ശേരി. കേരളത്തിലെ വിദ്യാഭ്യാസ, വ്യവസായ പ്രാധാന്യമുള്ള നഗരമാണിത്. വാമനപ്രതിഷ്ഠകൊണ്ട് പ്രസിദ്ധിയാർജ്ജിച്ച തൃക്കാക്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത് കളമശ്ശേരി നഗരത്തിലാണ്.[2]
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
- കളഭശേരി: നഗരാതിർത്തിയിലുള്ള ഒരു പ്രധാന ക്ഷേത്രമാണ് തൃക്കാക്കരക്ഷേത്രം. പണ്ടുകാലത്ത് തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടു വന്നിരുന്ന ആനകളെ കൂട്ടമായി കെട്ടിയിരുന്നത് ഇവിടുത്തെ മൈതാനത്തായിരുന്നു. ആ പ്രദേശം കളഭശ്ശേരി എന്നു പറഞ്ഞുപോന്നിരുന്നു. പിന്നീട് കളഭശ്ശേരി രൂപാന്തരം സംഭവിച്ച് കളമശ്ശേരി ആയതായി കരുതുന്നു.[3]
ചരിത്രം [തിരുത്തുക]
1953 ആഗസ്ത് 15-നു നിലവിൽ വന്ന പഴയ ഞാലകം പഞ്ചായത്താണ് കളമശ്ശേരി പഞ്ചായത്തായും പിന്നീട് 1990 ഏപ്രിൽ 01 നു കളമശ്ശേരി മുനിസിപാലിറ്റിയായും നിലവിൽ വന്നത്. [4]
അതിരുകൾ [തിരുത്തുക]
- വടക്ക് -- ഏലൂർ നഗരസഭ, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
- കിഴക്ക് -- തൃക്കാക്കര നഗരസഭ, എടത്തല ഗ്രാമപഞ്ചായത്ത്
- തെക്ക് -- കൊച്ചി കോർപറേഷൻ, തൃക്കാക്കര നഗരസഭ
- പടിഞ്ഞാറ് -- കൊച്ചി കോർപറേഷൻ, ഏലൂർ നഗരസഭ
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ [തിരുത്തുക]
- കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി - കുസാറ്റ്
- എസ്.സി.എം.എസ്.കോളേജ്
- കളമശ്ശേരി ഗവ. പോളിടെക്നിക്
- രാജഗിരി കോളേജ് ഓഫ് സൊഷ്യൽ സയൻസ്
- രാജഗിരി സ്കൂൾ
- കൊച്ചി സഹകരണ മെഡിക്കൽ കോളേജ്
- സെന്റ്. പോൾസ് കോളേജ്
- ഗവ. ഐ.ടി.ഐ
- നജത്ത് പബ്ലിക് സ്കൂൾ
- തൃക്കാക്കര സെന്റ്. ജോസഫ് സ്കൂൾ
പ്രധാന വ്യവസായസ്ഥാപനങ്ങൾ [തിരുത്തുക]
- എച്ച്.എം.ടി (HMT)
- അപ്പോളോ ടയേഴ്സ്
അവലംബം [തിരുത്തുക]
- ↑ Source : Census data 2001, കളമശ്ശേരി മുനിസിപാലിറ്റി
- ↑ ജന്മഭൂമി തൃക്കാക്കര ക്ഷേത്രം കളമശ്ശേരിയിൽ
- ↑ കളമശ്ശേരി മുനിസിപാലിറ്റി - ചരിത്രം
- ↑ കളമശ്ശേരി മുനിസിപാലിറ്റി - ചരിത്രം