തൃപ്പൂണിത്തുറ
| തൃപ്പൂണിത്തുറ | |
| 9.951292° N 76.344066° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം |
| ഭരണസ്ഥാപനങ്ങൾ | നഗരസഭ |
| ചെയർമാൻ | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 59881 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
682301 ++484 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ഹിൽ പാലസ് , ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം |
തൃപ്പൂണിത്തുറ കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹിൽ പാലസ് തൃപ്പൂണിത്തുറയ്ക്ക് അടുത്താണ് . ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് കൊച്ചിയും കിഴക്ക് മൂവാറ്റുപുഴയും ആണ് അടുത്ത പ്രധാന പട്ടണങ്ങൾ. എറണാകുളം - കോട്ടയം റോഡ് ഇതിലെയാണ് കടന്നു പോകുന്നത്.
2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373 [1]
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേർന്നാണ് തൃപ്പൂണിത്തുറ ആയത്.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- 1914-ൽ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
- 1959-ൽ സ്ഥാപിതമായ ഗവണ്മെന്റ് ആയുർവേദ കോളേജ്
- 1982-ൽ സ്ഥാപിതമായ ഗവണ്മെന്റ് കോളേജ് [2]
- 1956-ൽ സ്ഥാപിതമായ രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ് [3]
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയ്യതി 05 ജൂൺ 2008
- ↑ http://www.mguniversity.edu/ernakulamdist.htm
- ↑ http://www.kerala.gov.in/dept_collegiate/list.htm
|
|||||||||||