വടക്കൻ പറവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറവൂർ
അപരനാമം: വടക്കൻ പറവൂർ
Kerala locator map.svg
Red pog.svg
പറവൂർ
10.1486° N 76.2300° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30056 (2001)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683513
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചെറായി കടപ്പുറം

എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറൂർ എന്നും അറിയപ്പെടുന്ന ഇതാണ് മുസിരിസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.[1] മുൻസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂർ തെക്കൻ പറവൂർ എന്നറിയപ്പെടുന്നതിനാൽ, ഈ പ്രദേശം വടക്കൻ പറവൂർ എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിൽ ഇതിനോടു സാമ്യം ഉള്ള പേരിൽ പരവൂർ എന്ന ഒരു പട്ടണവും ഉണ്ട്.

ഉള്ളടക്കം

പേരിനു പിന്നിൽ [തിരുത്തുക]

സ്ഥലത്തിന്റെ പൂർവ്വ നാമം പറൈയുർ (തമിഴ്) എന്നായിരുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്കുള്ള വഴിമാറലിൽ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂർ ആകുന്നത്.[2]

ചരിത്രം [തിരുത്തുക]

പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ. ചരിത്ര പ്രാധാന്യമുള്ള ചേന്ദമംഗലം എന്ന സ്ഥലം ഇവിടെ ആണ്. കൊച്ചി രാജാവിന്റെ മന്ത്രിമാർ ആയിരുന്ന പാലിയത്ത് അച്ചൻമാരുടെ ദേശം കൂടി ആണ് ചേന്ദമംഗലം. പാലിയത്ത് കുടുംബത്തിന്റെ ഒരു കൊട്ടാരവും ഇവിടെ ഉണ്ട്. എറണാകുളം ജില്ലയിലെ ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ.

ഭൂമി ശാസ്ത്രം [തിരുത്തുക]

സമുദ്ര നിരപ്പിൽ നിന്നും 10 മീറ്റർ (32 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി തൃശ്ശൂർ ജില്ല യോടു ചേർന്ന് കിടക്കുന്നു. പെരിയാർ നദിയുടെ തീരത്ത് ആയതിനാലും നിരവധി തോടുകൾ ഉള്ളതിനാലും ഒരുപാടു കൊച്ചു കൊച്ചു ദ്വീപുകൾ ഇവിടെ കാണാം. കൊടുങ്ങല്ലൂർ കായലും വരാപ്പുഴ കായലും ഈ ദേശത്താണ്.

വ്യവസായം [തിരുത്തുക]

പണ്ട് കാലങ്ങളിൽ പാരമ്പര്യ വ്യവസായങ്ങളായ കയർ നിർമ്മാണം, കൈത്തറി, കൃഷി എന്നിവക്ക് പേര് കേട്ട സ്ഥലം ആയിരുന്നു പറവൂർ. ചേന്ദമംഗലം കൈത്തറി ഇന്നും പ്രസിദ്ധമാണ്. ഏലൂർ-എടയാർ വ്യവസായ മേഖല പറവൂർ താലൂക്കിൽ ആണ്.

വിനോദസഞ്ചാരം [തിരുത്തുക]

വടക്കൻ പറവൂരിലെ ജൂതപ്പള്ളി

മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു [3]. ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് ഈ സ്ഥലം. പറവൂരിന്റെ ഒരതിര് വൈപ്പിന് ആണ് , മറ്റൊരതിര് തൃശ്ശൂര് ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ്‌ തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ്‌ പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന്‌ കരുതപ്പെടുന്നുണ്ട്‌.

ഗതാഗതം [തിരുത്തുക]

ഒരു കെ.എസ്.ആർ.ടി.സി. ഉപ ഡിപ്പൊയും സ്വകാര്യ ബസ് സ്റ്റാന്റും ഇവിടെ ഉണ്ട്. എറണാകുളം, ആലുവ, കൊടുങ്ങല്ലൂർ, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് ധാരാളം ബസുകൾ സർവീസ് നടത്തുന്നു. ആലുവ ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ(16 കി.മി). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്നും 20 കി.മി അകലെ സ്ഥിതി ചെയ്യുന്നു. ചില ഉൾനാടൻ ദ്വീപുകളേയും സ്ഥലങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ബോട്ട് സർവീസും നിലവിലുണ്ട്.

ആരാധനാലയങ്ങൾ [തിരുത്തുക]

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെയും കൊച്ചി രാജ്യത്തിന്റെയും ഭരണ ഫലമായി പറവൂരിൽ ധാരാളം അമ്പലങ്ങൾ കാണാൻ കഴിയും. കൂടാതെ പല കാലത്തായി കന്നഡ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരും ഇവിടെ വന്നു താമസിക്കുകയും അവരവരുടേതായ അമ്പലങ്ങൾ പണി കഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടക്കാവ് പള്ളി- തോമാശ്ലീഹ സ്ഥാപിച്ച പള്ളിയാണിതെന്ന് ഐതിഹ്യം

വിദ്യാലയങ്ങൾ [തിരുത്തുക]

  • പറവൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
  • പറവൂർ ബോയ്സ് സെക്കണ്ടറി സ്കൂൾ
  • പറവൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
  • സമൂഹം സ്കൂൾ.
  • പുല്ലങ്കുളം ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ.
  • സെന്റ്.അലോഷിയസ് സ്കൂൾ.
  • സെന്റ്.ജെർമൻസ് സ്കൂൾ.
  • ശ്രീ നാരായണ വിലാസം സംസ്കൃത ഹയർ സെക്കണ്ടറി സ്കൂൾ.
  • ആദർശ വിദ്യാഭവൻ, നന്ത്യാട്ടുകുന്നം, പറവൂർ.
  • കേസരി കോളേജ്.
  • ഗവ. എൽ.പി.ജീ.എസ്.
  • ഗവ. എൽ.പി.ബി.എസ്. കണ്ണൻകുളങ്ങര.

പഞ്ചായത്തുകൾ [തിരുത്തുക]

ഇതും കാണുക [തിരുത്തുക]

പരാമർശങ്ങൾ [തിരുത്തുക]

  1. "മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്)" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2004-03-28. ശേഖരിച്ചത് 2007-04-04. 
  2. V. V. K. വാലത്ത് (1991). "പറവൂർ" (മലയാളം ഭാഷയിൽ). കേരളത്തിലെ സ്ഥലചരിത്രങ്ങൾ: എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. p. 199.
  3. വടക്കൻ പറവൂരിലെ ജൂതപ്പള്ളി ഹിന്ദു ദിനപ്പത്രത്തിൽ വന്ന വാർത്ത - മാർച്ച് 01, 2005


അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വടക്കൻ_പറവൂർ&oldid=1686577" എന്ന താളിൽനിന്നു ശേഖരിച്ചത്