എടവനക്കാട് ഗ്രാമപഞ്ചായത്ത്

Coordinates: 10°45′22″N 76°34′23″E / 10.7560325°N 76.5731047°E / 10.7560325; 76.5731047
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എടവനക്കാട് ഗ്രാമപഞ്ചായത്ത്
Map of India showing location of Kerala
Location of എടവനക്കാട് ഗ്രാമപഞ്ചായത്ത്
എടവനക്കാട് ഗ്രാമപഞ്ചായത്ത്
Location of എടവനക്കാട് ഗ്രാമപഞ്ചായത്ത്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
നിയമസഭാ മണ്ഡലം ഞാറക്കൽ
ജനസംഖ്യ 19,631 (2001)
സ്ത്രീപുരുഷ അനുപാതം 1008 /
സാക്ഷരത 90.75%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/edavanakkadpanchayat/

10°45′22″N 76°34′23″E / 10.7560325°N 76.5731047°E / 10.7560325; 76.5731047 എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു പഞ്ചായത്താണ് എടവനക്കാട്. വടക്ക് കുഴുപ്പിള്ളി പഞ്ചായത്ത്, കിഴക്ക് ഏഴിക്കര പഞ്ചായത്ത്, തെക്ക് നായരമ്പലം,

പഞ്ചായത്തുകൾ പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഏടവനക്കാട് പഞ്ചായത്തിന്റെ അതിരുകൾ. വൈപ്പിൻ കരയുടെ ഏതാണ്ട് മധ്യത്തിലാണ് ഏടവനക്കാട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു. [1]

ജീവിതോപാധി[തിരുത്തുക]

  • പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
  • കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു
  • കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു.

ആരാധനലായങ്ങൾ[തിരുത്തുക]

  • സെന്റ് അബ്രോസ്സ് പള്ളി. വിശുദ്ധ അമ്പ്രോസിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്.[2]
  • അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

കൂടാതെ പള്യാരിക്കൽ അമ്പലം, രണ്ട് മുസ്ലീം പള്ളികൾ എന്നിവ എടവനക്കാട് ഗ്രാമിത്തിന്റെ വളരെ പഴയ ആരാധനാലയങ്ങളാണ്.....

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  1. സർക്കാർ ഇംഗ്ളീഷ് പ്രൈമറി സ്കൂൾ
  2. സന്മാർഗ്ഗിക പ്രദീപിക സഭ പ്രൈമറി സ്കൂൾ
  3. ഹിദായത്തുൽ ഇസ്‍ലാം ഹയർ സെക്കണ്ടറി സ്ക്കൂൾ

4.എസ് ഡി പി വൈ കെ പി എം എച്ച് എസ്

വാർഡുകൾ[തിരുത്തുക]

  1. കടപ്പുറം
  2. മായാബസാർ
  3. ചാത്തങ്ങാട്
  4. പഞ്ചായത്ത്
  5. പഴങ്ങാട്
  6. ഹൈസ്കൂൾ
  7. അണിയിൽ
  8. മാർക്കറ്റ്
  9. മുരിപ്പാടം
  10. ചർച്ച്
  11. നേതാജി
  12. വില്ലേജ്
  13. കണ്ണുപിള്ളക്കെട്ട്
  14. വാച്ചാക്കൽ വെസ്റ്റ്
  15. ഇല്ലത്തുപടി വെസ്റ്റ്

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് വൈപ്പിൻ
വിസ്തീർണ്ണം 11.25
വാർഡുകൾ 14
ജനസംഖ്യ 19631
പുരുഷൻമാർ 9571
സ്ത്രീകൾ 10060

അവലംബം[തിരുത്തുക]

  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. ഏടവനക്കാട് ചരിത്രം.
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-23 at the Wayback Machine. സെന്റ് അമ്പ്രോസ് പള്ളി.