കോതമംഗലം നഗരസഭ
| കോതമംഗലം പട്ടണം | |
| അപരനാമം: ഹൈറേഞ്ചിന്റെ കവാടം[1] | |
|
|
|
| 10.11° N 76.22° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| പ്രവിശ്യ | കേരളം |
| ജില്ല | എറണാകുളം |
| ഭരണസ്ഥാപനങ്ങൾ | |
| ' | |
| വിസ്തീർണ്ണം | ച.കി.മിചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ഭൂതത്താൻ കെട്ട് |
കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കൊതരാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് കോതമംഗലം. ഹൈറേഞ്ചിന്റെ കവാടം എന്ന അപരനാമത്താൽ അറിയപ്പെടുന്ന കോതമംഗലം പട്ടണം എറണാകുളം ജില്ലയുടെ കിഴക്കേ അതിരിൽ അഥിതിചെയ്യുന്നു[2] . നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്രം നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
- കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്.[3]
- കോത -- വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ഭദ്രകാളിയുടെ മറ്റൊരു നാമഥേയമായ 'കോത' എന്നു ചേർത്ത് കോതമംഗലം എന്നപേര് രുപം കൊണ്ടുവെന്ന് പറയപ്പെടുന്നു.[4]
- കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം.
[തിരുത്തുക] ചരിത്രം
2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം.[5]
[തിരുത്തുക] പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
- ഭൂതത്താൻ കെട്ട് : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് ഭൂതത്താൻ കെട്ട് ഡാം സ്ഥിതി ചെയ്യുന്നത്.
[തിരുത്തുക] അതിരുകൾ
- വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത്
- തെക്ക് -- കോതയാർ
- പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്
[തിരുത്തുക] അവലംബം
- ↑ കോതമംഗലം മുനിസിപാലിറ്റി
- ↑ കോതമംഗലം മുനിസിപാലിറ്റി
- ↑ കോതമംഗലം മുനിസിപാലിറ്റി -- ചരിത്രം
- ↑ കോതമംഗലം മുനിസിപാലിറ്റി -- ചരിത്രം, സ്ഥലനാമോൽപത്തി
- ↑ കോതമംഗലം മുനിസിപാലിറ്റി