ഏഴിക്കര ഗ്രാമപഞ്ചായത്ത്
| ഏഴിക്കര | |||
|
|
|||
| രാജ്യം | |||
| ഏറ്റവും അടുത്ത നഗരം | പറവൂർ | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
||
| കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 10°6′0″N 76°13′0″E / 10.1°N 76.216667°E
എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് ഏഴിക്കര. ചെറുതുരുത്തുകളും , തോടുകളും , പൊക്കാളി നെൽവയലുകളും ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചു വരാനായി സാധ്യതയുള്ള സ്ഥലം കൂടിയാണ് ഏഴിക്കര.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ആഴിയുള്ള കര , ആഴിയുമായി ബന്ധപ്പെട്ട കര എന്ന പേരിൽ നിന്നാണ് ഏഴിക്കര എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.[1]
[തിരുത്തുക] ഭൂപ്രകൃതി
[തിരുത്തുക] ജീവിതോപാധി
കൃഷി തന്നെയാണ് പ്രധാന ജീവിതോപാധി. നീണ്ടുകിടക്കുന്ന പൊക്കാളി പാടശേഖരങ്ങൾ ഇത് വെളിവാക്കുന്നു. പൊക്കാളി നെല്ല് ഇവിടെ ധാരാളമായി കൃഷി ചെയ്തു വരുന്നു. മത്സ്യബന്ധനവും ഒരു പ്രധാന ജീവിതോപാധി തന്നെയാണ്. മൂന്നു വശവും ചുറ്റപ്പെട്ട കായലും , ചെറു തോടുകളും മത്സ്യ സമ്പത്തുകൊണ്ട് നിറഞ്ഞവയാണ്. ഇവിടെ നിന്നും ചെറിയ തോതിൽ മത്സ്യങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.
[തിരുത്തുക] ആരാധനാലയങ്ങൾ
- വിശുദ്ധ റഫറർ നാമത്തിലുള്ള പള്ളി
- കെടാമംഗലം ജുമാമസ്ജിദ്
- വെളുത്താട്ട് ഭഗവതീ ക്ഷേത്രം
[തിരുത്തുക] വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവ.എച്ച്.എസ്.എസ് ഏഴിക്കര
[തിരുത്തുക] വാർഡുകൾ
- പെരുമ്പടന്ന[2]
- പറയാട്ടുപറമ്പ്
- വടക്കുംപുറം
- കാളികുളങ്ങര
- നന്തിയാട്ടുകുന്നം
- കുണ്ടേക്കടവ്
- ആയപ്പിള്ളി
- പള്ളിയാക്കൽ
- ചാത്തനാട്
- പുളിങ്ങനാട്
- കടക്കര
- ഏഴിക്കര
- കെടാമംഗലം
- ചീതുക്കളം-ചാക്കാത്തറ
[തിരുത്തുക] പ്രധാന വ്യക്തികൾ
- എസ്.ശർമ്മ - ഇപ്പോഴത്തെ മന്ത്രി. ഇദ്ദേഹം ജനിച്ചതും പ്രാഥമിക വിദ്യാഭ്യാം പൂർത്തിയാക്കിയതും ഏഴിക്കരയിലാണ്.
- ശിവൻപിള്ള - വളരെക്കാലം CPI യുടെ എം.എൽ.എ ആയിരുന്ന ഇദ്ദേഹം ഏഴിക്കരക്കാരനാണ്
- പി.രാജു - CPI യുടെ എം.എൽ.എ ആയിരുന്നു. ഇപ്പോൾ ജനയുഗം പത്രത്തിന്റെ എഡിറ്റർ
- കെടാമംഗലം സദാനന്ദൻ - കഥാപ്രസംഗരംഗത്തെ കുലപതി
- പി.കേശവദേവ് - സാഹിത്യകാരൻ
[തിരുത്തുക] സ്ഥിതിവിവരകണക്കുകൾ
| ജില്ല | എറണാകുളം |
| ബ്ലോക്ക് | പറവൂർ |
| വിസ്തീർണ്ണം | 15.27 |
| വാർഡുകൾ | 13 |
| ജനസംഖ്യ | 17201 |
| പുരുഷൻമാർ | 8447 |
| സ്ത്രീകൾ | 8754 |
[തിരുത്തുക] അവലംബം
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ചരിത്രം.
- ↑ ട്രെന്റ് കേരളാ വെബ്സൈറ്റ്
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ഏഴിക്കര പൊതുവിവരങ്ങൾ.