തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 10°33′14″N 76°13′24″E / 10.5539824°N 76.2231982°E / 10.5539824; 76.2231982

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്

GEC Thrissur Logo.JPG

ആദർശസൂക്തം योगः कर्मसु कौशलम्
(Yoga Karmasu Kaushalam)
സ്ഥാപിതം 1957
വിഭാഗം/തരം Education and Research Institution
പ്രിൻസിപ്പൽ Prof.K.Vijayakumar
സ്ഥലം തൃശ്ശൂർ , കേരളം, ഇന്ത്യ
കാമ്പസ്സ് 120 acres (0.49 km2)
വെബ്‌സൈറ്റ് www.gectcr.edu
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു രാത്രി ദൃശ്യം.

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് അഥവാ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂർ 1957ൽ ചെമ്പുക്കാവ് മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലാണ് പ്രവർത്തനമാരംഭിച്ചത്. കോളേജിന്റെ ഇപ്പോഴുള്ള ക്യാമ്പസ് തൃശ്ശൂർ ടൌണിൽ നിന്നും അഞ്ചു കിലോമീറ്റർ മാറി രാമവർമ്മപുരത്താണ് സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപത്തിരണ്ട് ഏക്കറോളം വരുന്ന ഈ ക്യാമ്പസിലേക്ക് തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരം വരും. തൃശ്ശൂർ ഗവൺ‌മെൻ‌റ് എൻ‌ജിനീയറിംഗ് കോളേജ് കേരളത്തിലെ രണ്ടാമത്തെ എൻ‌ജിനീയറിംഗ് കോളേജ് ആണ്. 1958 ഏപ്രിൽ 26ന് , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു ഈ ക്യാമ്പസിനു തറക്കല്ലിട്ടത്. 1960ൽ നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ ക്ലാസ്സുകൾ പുതിയ ക്യാമ്പസിലേക്ക് മാറ്റി. കലാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 1962 ഫെബ്രുവരി 2നായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ആദ്യത്തെ പ്രിൻസിപ്പാൾ അന്തർദ്ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന സിവിൽ എഞ്ചിനീയറൂം, നിരവധി എഞ്ചിനീയറിംഗ് പുസ്തകങ്ങളുടെ രചയിതാവുമായ പ്രൊഫസർ എസ് രാജരാമൻ ആയിരുന്നു .

തുടക്കത്തിൽ കേരള സർവ്വകലാശാലയുടെ കീഴിലാണ് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിച്ചിരുന്നത്. 1968ൽ കോഴിക്കോട് സർവ്വകലാശാല രൂപീകൃതമായതോടെ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രവർത്തനം അതിന്റെ കീഴിലോട്ട് മാറ്റുകയുണ്ടായി. കുറച്ചു കാലത്തേക്ക് (1977 മുതൽ 1980 വരെ) കൊച്ചി ശാസ്ത്രസാങ്കേതിക സ‍ർവ്വകലാശാലയുടെ കീഴിലും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുകയുണ്ടായി.

[തിരുത്തുക] ഡിപ്പാർട്ടുമെന്റുകൾ

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • സ്കൂൾ ഓഫ് ആർക്കിടെക്ചർ
  • കെമിക്കൽ എഞ്ചിനീയറിംഗ്
  • പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
  • ഫിസിക്സ്(ഊർജ്ജതന്ത്രം)
  • കെമസ്ട്രി(രസതന്ത്രം)
  • ഗണിതശാസ്ത്രം
  • സാമ്പത്തികശാസ്ത്രം
  • ഫിസിക്കൽ എജ്യൂക്കേഷൻ(കായികപരിശീലനവിഭാഗം)
  • ജിയോളജി

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Government Engineering College, Thrissur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ