കേരള കാർഷിക സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
KeralaAgriculturalUniversity-entrance.JPG

Kerala Agricultural University
കേരള കാർഷിക സർവ്വകലാശാല

150px

സ്ഥാപിതം 1971
വിഭാഗം/തരം Public
ചാൻസലർ ശ്രീ നിഖിൽ കുമാർ
വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ
സ്ഥലം വെള്ളാനിക്കര, തൃശ്ശൂർ, കേരള, ഇന്ത്യ
കാമ്പസ്സ് Urban
Acronym KAU
അഫിലിയേഷൻ Indian Council of Agricultural Research (ICAR)
വെബ്‌സൈറ്റ് www.kau.edu

Coordinates: 10°32′51.29″N 76°17′6.5″E / 10.5475806°N 76.285139°E / 10.5475806; 76.285139കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല, തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാ‍ർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു.

ചരിത്രം[തിരുത്തുക]

കേരള നിയമസഭ പാസ്സാക്കിയ 1971 ലെ കാർഷിക സർവ്വകലാശാല നിയമപ്രകാരം, കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായി. 1971 ഫെബ്രുവരി 24 ന് നിലവിൽ വന്നെങ്കിലും 1972 ഫെബ്രുവരി 1 നാണ് സർവകലാശാല യഥാർഥത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് കേരള സർക്കാരിന്റെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപത്തി ഒന്നു ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയുടെ അധീനതയിലായി. 2010 ൽ കേരള കാർഷിക സർവ്വകലാശാലയെ വിഭജിച്ച് Kerala University of Fisheries and Ocean Studies, Kerala Veterinary and Animal Sciences University എന്നീ സർവ്വകലാശാലകൾ രൂപീകരിച്ചു.

ഗവേഷണ കേന്ദ്രങ്ങൾ[തിരുത്തുക]

 1. വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ
 2. ഔഷധ സുഗന്ധ തൈല ഗവേഷണ കേന്ദ്രം, ഓടക്കാലി
 3. ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ
 4. കാർഷിക ഗവേഷണകേന്ദ്രം, മണ്ണൂത്തി
 5. അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി
 6. കശുമാവ് ഗവേഷണ കേന്ദ്രം, ആനക്കയം & മാടക്കത്തറ
 7. നാളികേര ഗവേഷണ കേന്ദ്രം, ബാലരാമപുരം
 8. CSRC, കരമന
 9. Cadbury Cocoa Research Project, വെള്ളാനിക്കര

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ[തിരുത്തുക]

 1. പീലിക്കോട്
 2. അമ്പല‌വയൽ
 3. പട്ടാമ്പി
 4. കുമരകം

കൃഷി വിജ്ഞാന കേന്ദ്രങ്ങൾ[തിരുത്തുക]

 1. കൊല്ലം (സദാനന്ദപുരം)
 2. കോട്ടയം (കുമരകം)
 3. തൃശ്ശൂർ (വെള്ളാനിക്കര)
 4. പാലക്കാട് (പട്ടാമ്പി)
 5. മലപ്പുറം (തവനൂർ)
 6. കണ്ണൂർ (പന്നിയൂർ)
 7. വയനാട് (അമ്പലവയൽ)

കോളേജുകൾ[തിരുത്തുക]

 1. KAU Headquarterts, വെള്ളാനിക്കര
 2. College of Agriculture, വെള്ളായനി
 3. College of Agriculture, പടന്നക്കാട്
 4. College of Forestry, വെള്ളാനിക്കര
 5. College of Horticulture, വെള്ളാനിക്കര
 6. കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂർ

സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങൾ[തിരുത്തുക]

നെല്ല്[തിരുത്തുക]

PTB 39 ജ്യോതി 1974 പട്ടാമ്പി-10 x ഐ. ആർ.-8 (HS)
PTB 40 ശബരി 1974 ഐ. ആർ.8/2 x Annapoorna (HS)
PTB 41 ഭാരതി 1974 പട്ടാമ്പി 10 x ഐ. ആർ.-8 (HS)
PTB 42 സുവർണ്ണമോദൻ 1976 ARC-11775 (S )
PTB 43 സ്വർണ്ണപ്രഭ 1985 ഭവാനി x ത്രിവേണി (HS)
PTB 44 രശ്മി 1985 ഊർപ്പാണ്ടി (വർഗ്ഗഭ്രംശം)
PTB 45 മട്ട ത്രിവേണി 1990 ത്രിവേണി ഉപജന്യം
PTB 46 ജ്യതി 1990 ഐ. ആർ. 2061 x ത്രിവേണി (HS)
PTB 47 നീരജ 1990 ഐ. ആർ. 20 x ഐ. ആർ. 5 (HS)
PTB 48 നിള 1992 (തിവേണി x വെള്ളത്തിൽ കുളപ്പാല x Co-25
PTB 49 കൈരളി 1993 ഐ. ആർ. 36 x ജ്യോതി (HS)
PTB 50 കാഞ്ചന 1993 ഐ. ആർ. 36 x Pavizham (HS)
PTB 51 ആതിര 1993 ബി. ആർ. 51-46-1 x Cul 23332-2 (HS)
PTB 52 ഐശ്വര്യ 1993 ജ്യോതി x ബി.ആർ. 51-46-1
PTB 53 മംഗള മസൂരി 1998 മസൂരി ഉപജന്യം
PTB 54 കരുണ 1998 CO.25 X H4 (HS)
MO 4 ഭദ്ര 1978 ഐ. ആർ. 8 x പട്ടാമ്പി 20 (HS)
MO 5 ആശ 1981 ഐ. ആർ. 11 x കൊച്ചുവിത്ത് (HS)
MO 6 പവിഴം 1985 ഐ. ആർ. 8 x കരിവേനൽ (HS
MO 7 കാർത്തിക 1987 ത്രിവേണി x ഐ. ആർ. 15399 (HS)
MO 8 അരുണ 1990 ജയ x പട്ടാമ്പി 33 (HS)
MO 9 മകം 1990 ARC 6650 x ജയ (HS)
MO 10 രമ്യ 1990 ജയ x പട്ടാമ്പി 33 (HS)
MO 11 കനകം 1990 ഐ. ആർ. 1561 x പട്ടാമ്പി 33 (HS)
MO 12 രഞ്ജിനി 1996 MO 5 x മെച്ചപ്പെടുത്തിയ സോണ (Pedigree selection)
MO 13 പവിത്ര 1998 സുരേഖ X MO5 (Pedigree selection)
MO 14 പഞ്ചമി 1998 പോതന X MO5 (Pedigree selection)
MO 15 രമണിക 1998 Mutant of Mo1 വർഗ്ഗഭ്രംശം
MO 16 ഉമ 1998 MO6 X പൊക്കാളി (Pedigree selection)
MO17 രേവതി 1998 Cul. 1281 X MO6 (Pedigree selection)
MO18 കരിഷ്മ 1998 Mo1 X MO6 (Pedigree selection)
MO19 കൃഷ്ണാഞ്ജന 1998 MO1 X MO6 (Pedigree selection)
KYM 1 ലക്ഷ്മി 1981 കൊട്ടാരക്കര 1 x പൊടുവി (HS)
KYM 2 ഭാഗ്യ 1985 തടുക്കൻ x ജയ (HS)
KYM 3 ഓണം 1985 (കൊച്ചുവിത്ത് x TNI) x ത്രിവേണി
KYM 4 ധന്യ 1992 ജയ x പട്ടാമ്പി 4 ( HS)
KYM 5 സാഗര 1993 ഊരുമുണ്ടകൻ പ്രാദേശികം (MS)
VTL -3 വൈറ്റില 3 1987 വൈറ്റില 1 X TN-1(HS)
VTL-4 വൈറ്റില 4 1993 ചെട്ടിവിരിപ്പ് x ഐ. ആർ. 4630-22-2-17(HS)
VTL-5 വൈറ്റില 5 1996 മസൂരി (വർഗ്ഗഭ്രംശം)
ACV - I ആരതി 1993 ജയ x പട്ടാമ്പി 33 (HS)
ഹ്രസ്വ 1993 ഐ. ആർ.-8 x T-140 (HS)
WND-3 ദീപ്തി 1998 ഇടവക (PS)
KTR-1 മകരം 1998 ചേറാടി പ്രാദേശികം (MS)
കുംഭം 1998 ചേറാടി പ്രാദേശികം (MS)
അഹല്യ 1998 (പട്ടാമ്പി 10 x TN I ) x TN I
ഹർഷ 2001
മനുപ്രിയ 2006 (PK3355-5-1-4) x ഭദ്ര
അനശ്വര 2006 പട്ടാമ്പി -20 ന്റെ വർഗ്ഗഭ്രംശം
VTL-7 വൈറ്റില 7 2006 ഐ. ആർ.8 x പാറ്റ്ന 23 സങ്കരം

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

വെബ്‌സൈറ്റ്[തിരുത്തുക]

അവലംബം[തിരുത്തുക]


{{university-stub|

കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
"http://ml.wikipedia.org/w/index.php?title=കേരള_കാർഷിക_സർവ്വകലാശാല&oldid=1837622" എന്ന താളിൽനിന്നു ശേഖരിച്ചത്