സെന്റ് തോമസ് കോളേജ്, തൃശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെന്റ് തോമസ് കോളേജ്

സ്ഥാപിതം 1889
മതപരമായ അഫീലിയേഷൻ റോമൻ കാത്തലിക്
സ്ഥലം തൃശൂർ, Kerala,  ഇന്ത്യ
കാമ്പസ്സ് Urban
അഫിലിയേഷൻ കാലിക്കട്ട് യൂണിവേഴ്സിറ്റി
വെബ്‌സൈറ്റ് stthomas.ac.in

തൃശൂരിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്, തൃശൂർ. മാർ അഡോൾഫ് മെഡ്ലിക്കോട്ട് 1889 ൽ സ്ഥാപിച്ചതാണ് ഈ കലാലയം. കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസിന്റെ ചിന്തകളെ രൂപപ്പെടുത്തിയത് ഈ കലാലയമാണ്. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഈ കലാലയത്തിൽ അദ്ധ്യാപകനായിരുന്നു.

കേരളത്തിലെ ആദ്യ റോമൻ കത്തോലിക്ക കോളേജാണ് സെന്റ് തോമസ് കോളേജ്. തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. ശൃശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനച്ചേരി, ഉന്നത വിദ്യാഭ്യാസരംഗത്തുള്ള ജനങ്ങളെ സേവിക്കുന്നതിനായി 1919 ൽ സ്ഥാപിച്ചതാണ് സെന്റ് തോമസ് കോളേജ്. ആൺകുട്ടികൾ മാത്രമായി പഠിക്കുന്ന ഒരു കലാലയമാണിത്. ഫാദർ ജോൺ പുല്ലൂക്കാരനാണ് ആദ്യ പ്രിൻസിപ്പാൾ. സത്യം നിങ്ങളെ സ്വതന്ത്രനാക്കും എന്നർഥം വരുന്ന വെറിറ്റാസ് വോസ് ലിബർബാറ്റി എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ