കാലടി
| കാലടി | |
|
കാലടിയിലെ ആദിശങ്കരസ്തൂപം |
|
| 10.1694° N 76.4383° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം |
| ഭരണസ്ഥാപനങ്ങൾ | നഗരസഭ |
| ചെയർമാൻ | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
683574 +246, 269 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന് അരികിലായാണ് കാലടി സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്. കാലടിയിൽ പ്രശസ്തമായ സംസ്കൃത സർവ്വകലാശാല സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് എട്ടുകിലോമീറ്റർ അകലെയാണ്.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
ശൈവമതപ്രഭാവകാലത്തിനു മുന്ന് ഇത് ഒരു ബൗദ്ധകേന്ദ്രമായിരുന്നു എന്ന് പല ചരിത്രകാരന്മാരും കരുതുന്നു. ബൗദ്ധ സന്യാസിമാർ ശ്രീബുദ്ധന്റെ കാല്പാദം പാറകളിൽ കൊത്തി വയ്ക്കുകയും അതിനെ ആരാധിക്കുന്നവരുമാണ്.[1] ഇങ്ങനെ ശ്രീബുദ്ധന്റെ പാദത്തെ ആരാധിച്ചിരുന്ന സ്ഥലമായതിനാൽ ശ്രീശങ്കരാചാര്യര്‌ക്കുമുൻപേ തന്നെ കാലടി എന്ന പേർ വീണിരിക്കാം എന്നാണ് ചരിത്രകാരനായ വി.വി.കെ. വാലത്ത് വിശ്വസിക്കുന്നത്. [2] കേരളത്തിൽ ഇത്തരത്തിൽ ഒന്നിലധികം സ്ഥലനാമങ്ങൾ ഉള്ളത് മേൽപറഞ്ഞതിനെ സാധൂകരിക്കുന്നു. ((ഉദാ: പൊന്നാനി- കാലടി (ഭാരതപ്പുഴയുടെ തീരത്ത്)
ഐതിഹ്യം [തിരുത്തുക]
കാലടി എന്ന പേരിനു പിന്നിൽ ശങ്കരാചാര്യരെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ഐതിഹ്യമുണ്ട്. ശശലം എന്ന പേരായിരുന്ന ഈ ഗ്രാമത്തിന് ആദ്യമുണ്ടായിരുന്നത്.[3] ശങ്കരന്റെ അമ്മ 3 കിലൊമീറ്റർ മാറി ഒഴുകിയിരുന്ന പൂർണാനദിയിൽ കുളിച്ച് ഇല്ലപ്പറമ്പിൽ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രതിൽ ദർശനം നടത്തുക പതിവായിരുന്നു . ഒരു ദിവസം ക്ഷീണം താങ്ങാനാവാതെ മാതാവ് വഴിയിൽ കുഴഞ്ഞ് വീണു. ശങ്കരന്റെ പ്രാർത്ഥനയിൽ മനമലിഞ്ഞ ശ്രീകൃഷ്ണൻ "ഉണ്ണീ കാലടി വരയുന്നിട്ത്തു നദി ഗതി ആവും " എന്ന വരം കൊടുത്തു. ശങ്കരൻ തന്നെ ഇല്ലപ്പറമ്പിൽ കാലടി വരയുകയും പൂർണാനദി അന്നുമുതൽ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകാനാരംഭിച്ചു.[4] കാലടി വരഞ്ഞു നദി ഗതി മാറ്റിയ ഇടം ശശലം എന്ന പേരു മാറി കാലടി ആയി അറിയപ്പെടാൻ തുടങ്ങി.
എത്തിച്ചേരുവാനുള്ള വഴി [തിരുത്തുക]
- നെടുമ്പാശ്ശേരി വിമാനത്താവത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയണ് കാലടി.
- അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയണ് കാലടി. കാലടിക്കുവേണ്ടി അങ്കമാലി എന്നാണ് ആ റെയിൽവേസ്റ്റേഷന്റെ പേര്
- പെരുമ്പാവൂർ നിന്ന് 9 കിലോമീറ്റർ അകലെയണ് കാലടി.
- ആലുവ-യിൽ നിന്ന് 20 കിലോമീറ്റർ അകലെയണ് കാലടി.
- മലയാറ്റൂർ നിന്ന് 12 കിലോമീറ്റർ അകലെയണ് കാലടി.
- മഞ്ഞപ്രയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് കാലടി.
വ്യാപാരം, വ്യവസായം [തിരുത്തുക]
കേരളത്തിലേ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും, ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. (കേരളത്തിലെ ഇരുന്നൂറ്റിയമ്പതോളം അരിമില്ലുകളിൽ 80 എണ്ണവും കാലടിയിലാണ്)[5] കേരളത്തിൽ ആദ്യമായി ബ്രാൻഡ് ചെയ്ത അരി പുറത്തിറക്കിയതും സോർട്ടെക്സ് അരിമില്ലുകൾ അവതരിപ്പിക്കപ്പെട്ടതും കാലടിയിലാണ്.
മലഞ്ചരക്കു വ്യാപാരത്തിൽ പ്രത്യേകിച്ച് ജാതിക്കയുടെ വ്യാപാരത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രമാണ് കാലടി. ജാതിക്കയുടെ പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിലാണ് കാലടിയുടെ പ്രശസ്തി.
സാംസ്കാരികം [തിരുത്തുക]
ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള നിരവധി പൗരാണികക്ഷേത്രങ്ങൾ കാലടിക്ക് പരിസരത്തായുണ്ട്. ഇതിനുപുറമേ ശൃംഗേരി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ശങ്കരാചാര്യർ ജന്മഭൂമി ക്ഷേത്രം ഒരു തീർത്ഥാടനകേന്ദ്രമാണ്. രാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര കീർത്തിസ്തംഭം തുടങ്ങിയവ മറ്റ് ആധുനികസാംസ്കാരികകേന്ദ്രങ്ങളാണ്.
ഉത്സവങ്ങൾ [തിരുത്തുക]
ശങ്കര ജയന്തി എല്ലാ വർഷവും ഏപ്രിൽ-മെയ് മാസങ്ങളിലായി 5 ദിവസം കൊണ്ടാടുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ 9 ദിവസങ്ങളിലായി നവരാത്രി മഹോത്സവവും ആഘോഷിക്കപ്പെടുന്നു. സംഗീത സദസ്സുകളും രഥോത്സവവും മറ്റു ചടങ്ങുകളും നവരാത്രിക്ക് മാറ്റുകൂട്ടുന്നു.
മുസ്ലിം ആരാധനാലയങ്ങൾ [തിരുത്തുക]
കാലടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുസ്ലീം ആരാധനാലയമാണ് കാലടി മുസ്ലിം ജമാഅത്ത്. കാലടിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ, മലയാറ്റൂർ റോഡിലാണ് മേക്കാലടി മുസ്ലിം ജമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നത്.
ക്രിസ്തീയ ദേവാലയങ്ങൾ [തിരുത്തുക]
കൈപ്പട്ടൂർ പള്ളി 130 ഓളം വർഷങ്ങൾ മുൻപ്[എന്ന്?], ശങ്കരസങ്കേതത്തിൽ കൃസ്തീയ ദേവാലയം പാടില്ലാ എന്ന്ന 60 വർഷം നീണ്ട തെക്കേമഠം ശാസനക്കെതിരെ സമരം ചെയ്ത് സ്ഥാപിച്ച പള്ളിയാണു ഇത്. അന്ന് ബ്രിട്ടീഷ് സർക്കാർ പോലും ശങ്കരസങ്കേതത്തിന്ന് പുറത്തേ പള്ളി സ്ഥാപിക്കാവൂ എന്ന് വിധിച്ചിരുന്നു. എന്നാൽ സങ്കേതത്തിനകത്ത് പുറത്ത് പള്ളിക്കൂടം സ്ഥാപിക്കാം എന്ന് വിധി വാങ്ങുകയും അതനുസരിച്ച് പള്ളിക്കൂടത്തിൽ തുടങ്ങി പള്ളിയാക്കി മാറ്റുകയായിരുന്നു.
വിദ്യാഭ്യാസം [തിരുത്തുക]
- കേരള സംസ്കൃത സർവകലാശാല കാലടിയിലാണ് സ്ഥിതിചെയ്യുന്നത്.
- ശങ്കരാചാര്യരുടെ നാമത്തിലുള്ള ശ്രീ ശങ്കര കോളേജ് കാലടിയിലാണ്.
ചിത്രശാല [തിരുത്തുക]
- ചിത്രങ്ങൾ
അവലംബം [തിരുത്തുക]
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ ശിവരഹസ്യം- ശങ്കരജനനം
- ↑ പ്രബോധസുധാകരം 243 - ശ്രീശങ്കരാചാര്യർ
- ↑ "Give us this day our daily branded rice". ദ ഹിന്ദു. 2003 സെപ്റ്റംബർ 15. ശേഖരിച്ചത് 19 സെപ്റ്റംബർ 2011.