പൂങ്കുന്നം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൂങ്കുന്നം | |
| അപരനാമം: പൂങ്കുന്നം | |
| 10.5352181° N 76.2014723° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | തൃശ്ശൂർ/പൂങ്കുന്നം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| ഭരണസ്ഥാപനങ്ങൾ | തൃശ്ശൂർ കോർപ്പറേഷൻ |
| മേയർ | ഐ.പി.പോൾ |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
680004 +0487 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | പൂങ്കുന്നം ശിവ ക്ഷേത്രം |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന വാണിജ്യ-ഗാർഹിക കേന്ദ്രമാണ് പൂങ്കുന്നം. സ്വരാജ് റൌണ്ടിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പൂങ്കുന്നം. ഇവിടത്തെ പൂങ്കുന്നം ശിവക്ഷേത്രം പ്രശസ്തമാണ്. പട്ടണത്തിലെ ഏറ്റവും അധികം ഫ്ലാറ്റുകൾ ഉള്ളത് ഇവിടെയാണു്. മാത്രവുമല്ല, നഗരത്തിലെ, പ്രമുഖ കാർ ഷോറൂമുകളും പൂങ്കുന്നത്താണ് സ്തിഥി ചെയ്യുന്നതു്. നിരവധി സ്കൂളുകളും ഇവിടെയുണ്ട്: പൂങ്കുന്നം ഗവേൺമെന്റ് ഹൈസ്കൂൾ, ഹരിശ്രി വിദ്യാ നിധി, ഹരിശ്രി വിദ്യാ നിധി നഴ്സറി എന്നിവ ചിലതാണ്. ശോഭാ സിറ്റിയുടെ നിർദിഷ്ട സ്ഥലമായ, പുഴക്കൽ പാടം പൂങ്കുന്നതിന്നു തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ തൃശ്ശൂർ-വടക്കാഞ്ചേരി റെയിൽ പാതയിലാണ്. പ്രാദേശിക തീവണ്ടികളേ ഇവിടെ നിറുത്താറുള്ളൂ.