വടക്കഞ്ചേരി
| വടക്കഞ്ചേരി | |
|
വടക്കഞ്ചേരി പട്ടണം |
|
| 10.648° N 76.538° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| ' | പഞ്ചായത്ത് പ്രസിഡന്റ് |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 31,470 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
678683 +91 4922 (91 ഇൻഡ്യയുടെ കോഡ്) |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | പാലക്കുഴി വെള്ളച്ചാട്ടം വാവ്മല നെല്ലിയാമ്പതി (41 കി.മീ. അകലെ) |
പാലക്കാട് ജില്ലയുടെ തെക്ക്-പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്നൊരു പട്ടണമാണ് വടക്കഞ്ചേരി . തൃശ്ശൂരിൽ നിന്നു 33 കിലോമീറ്ററും പാലക്കാട് നിന്ന് 34 കിലോമീറ്ററും ദൂരെയാണ് വടക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്. ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാര കേന്ദ്രമാണു വടക്കഞ്ചേരി. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയുമായ് പേരിനു സാമ്യമുള്ളതിനാൽ വടക്കുംചേരി എന്നും അറിയപ്പെടാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പ്രധാന തെരുവുകൾ
- മന്ദം
- കമ്മാന്തറ
- നായർത്തറ
- ഗ്രാമം
- ഇടത്തിൽ
- മാണിക്ക്യപ്പാടം
- പാളയം
- തിരുവറ
- പ്രധാനി
- നായരുകുന്ന്
- കുരുക്കൽത്തറ
- മണ്ണംപ്പറമ്പ്
- പുതുക്കുളം
- ആമക്കുളം
[തിരുത്തുക] ആരാധനാലങ്ങൾ
വടക്കഞ്ചേരിയിലെ പ്രധാന ആരാധനാലങ്ങൾ:
- കൊടിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം
- തിരുവറ മഹാദേവ ക്ഷേത്രം
- ശ്രീ ഗണപതി സഹായം - ശ്രീ നാഗ സഹായം
- ശ്രീ നമ്പൂതിരി മുത്തൻ സഹായം - ശ്രീ മാങ്ങോടി മുത്തി സഹായം
- പെരുമാൾ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രം
- പടാർകാവ് ശ്രീ കൃഷ്ണ ക്ഷേത്രം
- ശ്രീ മാരിയമ്മൻ കോവിൽ
- വടക്കഞ്ചേരി ജുമാ മസ്ജിത്
- ലൂർദ് മാതാ ഫറോനാ പള്ളി
- സെന്റ് ജോർജ് ജാക്കൊബൈറ്റ് സിറിയൻ പള്ളി
- മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വടക്കഞ്ചേരിയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ:
- കോളേജ് ഓഫ് അപ്ലയഡ് സയൻസ്
- ചെറുപുഷ്പ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
- റോസി ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ശ്രീ നാരായണ പബ്ലിക് സ്കൂൾ
- SVUP (കമ്മാന്തറ) സ്കൂൾ
- CA ഹൈ സ്കൂൾ
- കിഴക്കഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
- പുതുക്കോട് ഭാരതീയ വിദ്യാ ഭവൻ
- സെന്റ് മേരീസ് ITC
- st francis school
[തിരുത്തുക] ആശുപത്രികൾ
വടക്കഞ്ചേരിയിലെ പ്രധാന ആശുപത്രികൾ:
- ഗവണ്മെന്റ് ആശുപത്രി
- കാരുണ്യ ആശുപത്രി
- ഡിവൈൻ ആശുപത്രി
- ഗവണ്മെന്റ് ഹോമിയോ ആശുപത്രി
- ശ്രീ ലക്ഷ്മി ഹോസ്പിറ്റൽ
- പ്രിയ മെഡിക്കൽ സെന്റർ
[തിരുത്തുക] സിനിമാശാലകൾ
വടക്കഞ്ചേരിയിലെ എല്ലാ തിയേറ്ററുകളും റിലീസിംഗ് സെന്ററുകൾ ആണ്. പുതിയ ചിത്രങ്ങൾ എല്ലാം ഇവിടെ റിലീസ് ആകും.
- ജയഭാരത് മൂവീസ് A/C DTS
- ജയഭാരത് DTS
- കെഎഎം മൂവീ മാക്സ് ആശിർവാദ് A/C JBL
- തങ്കം DTS
- ശോഭ DTS
- ശ്രീരാമ UFO
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||||||||||||||