മൂന്നാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നാർ
അപരനാമം: തെക്കീന്റ് കാശ് മീർ
Kerala locator map.svg
Red pog.svg
മൂന്നാർ
10.0992° N 77.0672° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ഇടുക്കി
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 68,205 (2000)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04865
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.

മൂന്നാറിലെ ഒരു ചായത്തോട്ടം.

[തിരുത്തുക] ചരിത്രം

മൂന്നാറിന്റെ വിദൂര ദൃശ്യം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.

[തിരുത്തുക] ഭൂപ്രകൃതിയും കാലാവസ്ഥയും

തേയിലത്തോട്ടങ്ങൾ

സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്.

മാട്ടുപ്പെട്ടി ഡാം - പനോരമ ദൃശ്യം
മൂന്നാറിലെ മലകൾ - പനോരമ ദൃശ്യം

[തിരുത്തുക] തേയിലത്തോട്ടങ്ങൾ

[തിരുത്തുക] മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്,ഗവണ്മെന്റ് കോളേജ്, ട്രൈബൽ സ്കൂൾ, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

[തിരുത്തുക] മൂന്നാർ - ചിത്ര ശേഖരം

"http://ml.wikipedia.org/w/index.php?title=മൂന്നാർ&oldid=1203751" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ