ആനമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Anamudi ആനമുടി |
|
|---|---|
ഇരവികുളം ദേശിയോദ്യാനത്തിൽ നിന്ന് |
|
| Location of Anamudi Peak in Kerala | |
| ഉയരം | 2,695 metres (8 ft) |
| സ്ഥലം | കേരളം, ഇന്ത്യ |
| Range | പശ്ചിമഘട്ടം |
| Prominence | 2,479 metres (8 ft) |
| Coordinates | 10°10′N 77°04′E / 10.167°N 77.067°ECoordinates: 10°10′N 77°04′E / 10.167°N 77.067°E[1] |
| തരം | Fault-block |
| Age of rock | Cenozoic (100 to 80 mya) |
| First ascent | General Douglas Hamilton |
| Easiest route | hike |
| Listing | Ultra |
| Translation | ஆனைமுடி, ആനമുടി (Tamil, Malayalam) |
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.
[തിരുത്തുക] ഇരവികുളം ദേശീയോദ്യാനം - പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം - 135 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ആലുവ - 115 കിലോമീറ്റർ അകലെ.
[തിരുത്തുക] ഇതും കാണുക
- അഗസ്ത്യകൂടം - കേരളത്തിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടി.
[തിരുത്തുക] അവലംബം
- ↑ "Anai Mudi, India". Peakbagger.com. http://www.peakbagger.com/peak.aspx?pid=10664, ശേഖരിച്ചത്: 2009-12-14.
| ഇന്ത്യയിലെ മലനിരകൾ |
|---|
| ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപർവ്വതം | സത്പുര | പൂർവ്വാചൽ | പൂർവ്വഘട്ടം |
| കൊടുമുടികൾ |
| കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻജംഗ | ആനമുടി | അഗസ്ത്യകൂടം |