പീരുമേട്
| പീരുമേട് | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Kerala | ||
| ജില്ല(കൾ) | ഇടുക്കി | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 9°33′02″N 77°01′49″E / 9.55051°N 77.030258°E
കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. കോട്ടയം-കുമിളി റോഡിൽ(ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത)കോട്ടത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം.
ഉള്ളടക്കം |
[തിരുത്തുക] ആകർഷണങ്ങൾ
പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.പാഞ്ചാലിമേട്, പരുന്തും പാറ വാഗമൺ എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള താലൂക്ക് പീരുമേടാണ്.[1][2].
[തിരുത്തുക] ചരിത്രം
പീരുമേട് തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു . വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജത്തിന്റെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്.
[തിരുത്തുക] പ്രത്യേകതകൾ
ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം,തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്.
[തിരുത്തുക] സുഗന്ധദ്രവ്യങ്ങൾ
ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷി സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനം കാപ്പി, തേയില, ഏലം എന്നിവയാണ്. [3] കൂടാതെ കൃഷിക്ക് നല്ല അനുയോജ്യമായ മണ്ണുള്ളത് കൊണ്ട് കുരുമുളക്, അരിമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവിടെ കാണപ്പെടുന്നു. [4] കൂടാതെ അടുത്ത കാലത്തായി വാനില കൃഷിയും ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നു. [5]
[തിരുത്തുക] രാഷ്ട്രീയം
പീരുമേട് നിയമസഭാമണ്ടലം ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. ശ്രീമതി ഇ.എസ്.ബിജിമോൾ( സി.പി.ഐ.) ആണ് പീരുമേടിന്റെ ഇപ്പോഴത്തെ ജനപ്രതിനിധി.[6]
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
- ↑ "Peermade". Hill Station in India. http://www.peermade.info/peermade, ശേഖരിച്ചത്: 2006-10-15.
- ↑ http://www.kerala.gov.in/kercaljan06/p38-41.pdf An Article On Peermade Published By the Government of Kerala
- ↑ "A bitter brew in the high ranges". http://www.hinduonnet.com/thehindu/mag/2003/09/28/stories/2003092800110100.htm, ശേഖരിച്ചത്: 2006-09-20.
- ↑ "Mapping India's spice route from past to present". http://web.worldbank.org/WBSITE/EXTERNAL/OPPORTUNITIES/GRANTS/DEVMARKETPLACE/0,,contentMDK:20836197~menuPK:224996~pagePK:180691~piPK:174492~theSitePK:205098,00.html, ശേഖരിച്ചത്: 2006-09-20.
- ↑ "Organic Show - Peermede Development Board's stand". http://www.indianspices.com/html/event_germ.html, ശേഖരിച്ചത്: 2006-09-20.
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies". Kerala. Election Commission of India. http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf, ശേഖരിച്ചത്: 2008-10-20.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- History and Every Information On Peermade and Kuttikkanam
- "Hartal total in Peerumade". The Hindu. 2008-06-24. http://www.hindu.com/2008/06/24/stories/2008062452940300.htm, ശേഖരിച്ചത്: 2008-07-20.