മാട്ടുപ്പെട്ടി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാട്ടുപ്പെട്ടി ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാട്ടുപ്പെട്ടി അണക്കെട്ട്
മാട്ടുപ്പെട്ടി അണക്കെട്ട്
സ്ഥലംമൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°6′21.5″N 77°7′27″E / 10.105972°N 77.12417°E / 10.105972; 77.12417
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം ആരംഭിച്ചത്1949
നിർമ്മാണം പൂർത്തിയായത്1953
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുതിരപ്പുഴ
ഉയരം85.34 m (280 ft)
നീളം237.74 m (780 ft)
സ്പിൽവേകൾ3
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി453.7 M3/Sec
റിസർവോയർ
Creates മാട്ടുപ്പെട്ടി റിസർവോയർ
ആകെ സംഭരണശേഷി55,230,000 cubic metres (1.950×109 cu ft)
ഉപയോഗക്ഷമമായ ശേഷി55,230,000 cubic metres (1.950×109 cu ft)
പ്രതലം വിസ്തീർണ്ണം1.55 hectares (3.8 acres)
Power station
Operator(s)KSEB
Commission date1942 Phase 1 - 1951 Phase 2
Turbines3 x 5 Megawatt , 3 x 7.5 Megawatt (Pelton-type)
Installed capacity37.5 MW
Annual generation284 MU
പള്ളിവാസൽ പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്[1]. പള്ളിവാസൽ ജലവൈദ്യുതപദ്ധതി,[2] ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത് . വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണിത്. [3] അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാൽവ് സ്ഥാപിച്ചിട്ടുണ്ട്. 1954 ഇൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [4].

മാട്ടുപ്പെട്ടി വൈദ്യുതി നിലയം[തിരുത്തുക]

1998 ൽ അണക്കെട്ടിന് താഴെ 2 മെഗാവാട്ടിന്റെ ഒരു ടർബൈൻ ഉപയോഗിച്ചുള്ള മാട്ടുപ്പെട്ടി പവർ സ്റ്റേഷൻ എന്ന ചെറിയ ഒരു പദ്ധതി കൂടെ നിലവിൽ വന്നു . ഇവിടുത്തെ വാർഷിക ഉൽപ്പാദനം 6.4 MU ആണ്.

വിനോദസഞ്ചാരം[തിരുത്തുക]

മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ വളരെയധികം സഞ്ചാരികൾ വരാറുണ്ട്[5]. ഡാമിന്റെ ആകർഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടിൽ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്.സുപ്രസിദ്ധമായ എക്കോ പോയിന്റ് ഇവിടെയാണ്[6].

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Madupetty (Eb) Dam D03460 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "PALLIVASAL HYDRO ELECTRIC PROJECT -". www.kseb.in.
  3. "Kerala State Electricity Board Limited - Kerala State Electricity Board Limited". Retrieved 2021-07-07.
  4. "Pallivasal Power House PH01246-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Mattupetty Dam -". www.keralatourism.org.
  6. "Echo-Point Mattupetty Dam -". www.keralatourism.org.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]