ചക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ചക്ക
പ്ലാവും ചക്കയും
പ്ലാവും ചക്കയും
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Rosales
കുടുംബം: Moraceae
ജനുസ്സ്‌: Artocarpus
വര്‍ഗ്ഗം: A. heterophyllus
ശാസ്ത്രീയനാമം
Artocarpus heterophyllus
Lam.

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിന്‍സുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മള്‍ബറി കുടുംബത്തില്‍ ഉള്‍പ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നല്‍കുന്ന ഒരു കായ്ഫലം ആണ്‌ ചക്ക. ശാസ്ത്രീയനാമം:Artocarpus heterophyllus[1]പനസം എന്നും പേരുണ്ട്. സമതല പ്രദേശങ്ങളില്‍ ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌[2]. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകള്‍ കൂടുതലും പ്ലാവിന്റെ തായ്‌തടിയില്‍ തന്നെയാണ്‌ ഉണ്ടാവുക. അപൂര്‍വ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] വിവരണം

ഇളം പ്രായത്തിലുള്ള ചക്ക

വളരെ വലിയ ഒരു പഴം ആണ്‌ ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കില്‍ പറയാം. 25 സെന്റീമീറ്ററില്‍ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവില്‍‌പോലും വലിയ കായ്കള്‍ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം വരെ തൂക്കവും, 90 സെന്റീമീറ്റര്‍ വരെ നീളവും, 50 സെന്റീമീറ്റര്‍ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ പോലെയുള്ളതുമാണ്‌.

ഫലത്തിനകത്ത് ചുളകളായാണ്‌ പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും. ചുളകള്‍ക്കിടയില്‍ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം.

ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളക്ക് 3-5 മില്ലീമീറ്റര്‍ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ടമാണ്‌. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതില്‍ ചാറ് കുറവാണ്‌.

പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകള്‍ ഉണ്ട്. 1. വരിക്ക 2. കൂഴ കൂഴ ചക്ക പഴുത്താല്‍ കുഴഞ്ഞിരിക്കും. എന്നാല്‍ വരിക്കക്ക് പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങള്‍ ഉണ്ടാകും.

[തിരുത്തുക] ചക്കക്കുരു

ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കകുരു. ഒരു ചക്കപ്പഴത്തില്‍ ധാരാളം ചക്കകുരുക്കള്‍ ഉണ്ടാകും. ചക്കക്കുരുവില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ചക്കകുരുവില്‍ നിന്നാണ് പ്ലാവിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത്.

[തിരുത്തുക] പോഷക മൂല്യം

പച്ച ചക്കച്ചുള (165 ഗ്രാമില്‍)[3] പഴുത്ത ചക്കച്ചുള (100 ഗ്രാമില്‍)[4] ചക്കക്കുരു (100 ഗ്രാമില്‍)[5]
ഈര്‍പ്പം 121 ഗ്രാം 73.23 ഗ്രാം 51.6 - 57.7 ഗ്രാം
ഊര്‍ജ്ജം 155 കിലോ കാലറി 94 കിലോ കാലറി 297 കിലോ കാലറി
കാര്‍ബോഹൈഡ്രേറ്റ് 39.6 ഗ്രാം 24.01 ഗ്രാം 38.4 ഗ്രാം
നാരുകള്‍ 2.6 ഗ്രാം 1.6 ഗ്രാം 1.5 ഗ്രാം
കൊഴുപ്പ് 0.5 ഗ്രാം 0.3 ഗ്രാം 0.4 ഗ്രാം
മാംസ്യം 2.4 ഗ്രാം 1.47 ഗ്രാം 6.6 ഗ്രാം
ജീവകം എ 490 ഐ യു 15 മൈക്രോ ഗ്രാം
ജീവകം സി 11.1 മി ഗ്രാം 6.7 മി ഗ്രാം
റൈബോഫ്ലേവിന്‍ 0.2 മി ഗ്രാം 0.11 മി ഗ്രാം
നിയാസിന്‍ 0.7 മി ഗ്രാം
ജീവകം ബി6 0.2 മി ഗ്രാം 0.108 മി ഗ്രാം
ഫോളേറ്റ് 23.1 മൈക്രോ ഗ്രാം
കാത്സ്യം 56.1 മി ഗ്രാം 34 മി ഗ്രാം 0.099 മി ഗ്രാം
ഇരുമ്പ് 1.0 മി ഗ്രാം 0.6 മി ഗ്രാം 0.670 മി ഗ്രാം
മഗ്നീഷ്യം 61.1 മി ഗ്രാം 37 മി ഗ്രാം
ഫോസ്ഫറസ് 59.4 മി ഗ്രാം 36 മി ഗ്രാം 46.6 മി ഗ്രാം
പൊട്ടാസ്സ്യം 500 മി ഗ്രാം 303 മി ഗ്രാം 1.21 മി ഗ്രാം
സോഡിയം 5.0 മി ഗ്രാം 3 മി ഗ്രാം 0.025 മി ഗ്രാം
സിങ്ക് 0.7 മി ഗ്രാം 0.42 മി ഗ്രാം 0.73 മി ഗ്രാം
ചെമ്പ് 0.3 മി ഗ്രാം 0.187 മി ഗ്രാം 0.705 മി ഗ്രാം
മാങ്കനീസ് 0.3 മി ഗ്രാം 0.197 മി ഗ്രാം
സെലിനിയം 1.0 മൈക്രോ ഗ്രാം

[തിരുത്തുക] ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍

  • വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
  • ഒരു ചക്കവീണ് മുയല്‍ ചത്തെന്നുകരുതി എല്ലാ ചക്ക വീഴുമ്പൊഴും മുയല്‍ ചാകണമെന്നില്ല.
  • ഗ്രഹണി പിടിച്ചവര്‍ക്ക് ചക്ക കൂട്ടാന്‍ കിട്ടിയ പോലെ.
  • അഴകുള്ള ചക്കയില്‍ ചുളയില്ല.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://ayurvedicmedicinalplants.com/plants/386.html
  2. http://www.proscitech.com.au/trop/j.htm
  3. പോഷക മൂല്യ വിവരങ്ങള്‍
  4. ദി ഫ്രൂട്ട് ബുക്ക്
  5. മെഡ്‌വെല്‍ ജേര്‍ണല്‍

[തിരുത്തുക] കുറിപ്പുകള്‍

മധ്യ കേരളത്തില്‍ ചക്ക എന്ന വാക്ക് സ്ത്രീ ജനനേന്ദ്രിയത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ട് (സഭ്യമല്ല)

"http://ml.wikipedia.org/wiki/%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം