മലപ്പുറം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം നഗരസഭ
Skyline of , India
Kerala locator map.svg
Red pog.svg
മലപ്പുറം നഗരസഭ
11.03° N 76.05° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം 33.61ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 75740
ജനസാന്ദ്രത 1478/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676504
+0091-483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോട്ടക്കുന്ന്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു നഗരസഭയാണ് മലപ്പുറം നഗരസഭ. മലപ്പുറം, മേൽമുറി, പാണക്കാട് എന്നീ വില്ലേജുകൾ മലപ്പുറം നഗരസഭയിൽ ഉൾപ്പെടുന്നു. 1970 ഏപ്രിൽ ഒന്നിനാണ് മലപ്പുറം നഗരസഭ രൂപീകരിച്ചത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പുരാതനക്കാലത്ത് ഇവിടെ വസിച്ചവർ ബുദ്ധമതത്തിലും ജൈന മതത്തിലും ഉള്ളവരായിരുന്നു. ക്രിസ്തു വർഷം ആദ്യ നൂറ്റാണ്ടിൽ നെടും പറയൂർ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു മലപ്പുറം ഉൾപ്പെട്ട പ്രദേശങ്ങൾ. ചേളരാജാക്കന്മാരും ചോളരാജാക്കന്മാരും പിന്നീട് ഈ പ്രദേശത്ത ഭരണം നടത്തിയിരുന്നു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ് ഈ പ്രദേശം പൂർണ്ണമായും സാമൂതിരിയുടെ അധീനതിയിലാകുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്തിന്റെ ഭരണം ഹൈദരാലിയുടെ കീഴിലായി. ശ്രീരംഗപട്ടണ യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിച്ച ബിർട്ടീഷുകാർ ഈ പ്രദേശം 1800-ൽ മദ്രാസ് സംസ്ഥാനത്തോട് കൂട്ടി ചേർത്തു

[തിരുത്തുക] സ്വാതന്ത്ര്യ സമരത്തിൽ

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സി.രാജഗോപാലാചാരി ഇവിടെ പ്രസംഗിച്ചിട്ടൂണ്ട്. 1921-ലെ മലബാർ കലാപത്തിനും മലപ്പുറവുമായി അഭേദ്യ ബന്ധമുണ്ട്. ഈ കലാപം അടിച്ചമർത്താൻ വേണ്ടി രൂപീകരിച്ചതായിരുന്നു മലപ്പുറം സ്പെഷ്യൽ പൊലീസ് ഇതാണ് പിന്നീട് മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിലായത്. 1947-ൽ കരിങ്കാളി ക്ഷേത്രത്തിൽ ഹരിജനങ്ങളുടെ പ്രവേശനം തടഞ്ഞതും അതിന്റെ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു.[1]

[തിരുത്തുക] പ്രശസ്തരായ വ്യക്തികൾ

  • കെ.പി. വാസുദേവൻ നായർ
  • സാധു പി.
  • കെ.പി. ശങ്കരൻ നായർ
  • എം.പി. ഗോവിന്ദൻ നമ്പീശൻ
  • ശിഹാബ് തങൽ

എം.പി.നാരായണ മേനോൻ

മലപ്പുറം കളക്ട്രേറ്റ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

മലപ്പുറം മുനിസിപ്പാലിറ്റി ഔദ്യോഗിക വിലാസം

[തിരുത്തുക] അവലംബം

  1. http://www.lsg.kerala.gov.in/pages/history.php?intID=3&ID=213&ln=en
"http://ml.wikipedia.org/w/index.php?title=മലപ്പുറം_നഗരസഭ&oldid=1035533" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി