മലപ്പുറം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malappuram Municipality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം നഗരസഭ
Skyline of , India
Skyline of , India

മലപ്പുറം നഗരസഭ
11°02′N 76°03′E / 11.03°N 76.05°E / 11.03; 76.05
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ മുജീബ് കടേരി
ഡെപ്യൂട്ടി ചെയർപേഴ്സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പു
'
വിസ്തീർണ്ണം 33.61ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 75740
ജനസാന്ദ്രത 1478/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676505,676519
+0091-483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോട്ടക്കുന്ന്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു നഗരസഭയാണ് മലപ്പുറം നഗരസഭ. മലപ്പുറം, മേൽമുറി, പാണക്കാട് എന്നീ വില്ലേജുകൾ മലപ്പുറം നഗരസഭയിൽ ഉൾപ്പെടുന്നു. 1970 ഏപ്രിൽ ഒന്നിനാണ് മലപ്പുറം നഗരസഭ രൂപീകരിച്ചത്. ഐഎസ്ഓ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് മലപ്പുറം മുനിസിപ്പാലിറ്റി.[അവലംബം ആവശ്യമാണ്] ഇന്ത്യയിലെ ആദ്യ വൈഫൈ മുനിസിപ്പാലിറ്റിയാണ് മലപ്പുറം.[അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

പുരാതനക്കാലത്ത് ഇവിടെ വസിച്ചവർ ബുദ്ധമതത്തിലും ജൈന മതത്തിലും ഉള്ളവരായിരുന്നു. ക്രിസ്തു വർഷം ആദ്യ നൂറ്റാണ്ടിൽ നെടും പറയൂർ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു മലപ്പുറം ഉൾപ്പെട്ട പ്രദേശങ്ങൾ. ചേളരാജാക്കന്മാരും ചോളരാജാക്കന്മാരും പിന്നീട് ഈ പ്രദേശത്ത ഭരണം നടത്തിയിരുന്നു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ് ഈ പ്രദേശം പൂർണ്ണമായും സാമൂതിരിയുടെ അധീനതിയിലാകുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്തിന്റെ ഭരണം ഹൈദരാലിയുടെ കീഴിലായി. ശ്രീരംഗപട്ടണ യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിച്ച ബിർട്ടീഷുകാർ ഈ പ്രദേശം 1800-ൽ മദ്രാസ് സംസ്ഥാനത്തോട് കൂട്ടി ചേർത്തു

സ്വാതന്ത്ര്യ സമരത്തിൽ[തിരുത്തുക]

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സി.രാജഗോപാലാചാരി ഇവിടെ പ്രസംഗിച്ചിട്ടൂണ്ട്. 1921-ലെ മലബാർ കലാപത്തിനും മലപ്പുറവുമായി അഭേദ്യ ബന്ധമുണ്ട്. ഈ കലാപം അടിച്ചമർത്താൻ വേണ്ടി രൂപീകരിച്ചതായിരുന്നു മലപ്പുറം സ്പെഷ്യൽ പൊലീസ് ഇതാണ് പിന്നീട് മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിലായത്. 1947-ൽ കരിങ്കാളി ക്ഷേത്രത്തിൽ ഹരിജനങ്ങളുടെ പ്രവേശനം തടഞ്ഞതും അതിന്റെ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു.[1]

പ്രശസ്തരായ വ്യക്തികൾ[തിരുത്തുക]

  • കെ.പി. വാസുദേവൻ നായർ
  • സാധു പി.
  • കെ.പി. ശങ്കരൻ നായർ
  • എം.പി. ഗോവിന്ദൻ നമ്പീശൻ
  • പാണക്കാട് പൂക്കോയ തങ്ങൾ
  • പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
  • എം.പി.നാരായണ മേനോൻ
  • പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

ചിത്ര സഞ്ചയം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മലപ്പുറം മുനിസിപ്പാലിറ്റി ഔദ്യോഗിക വിലാസം Archived 2020-01-16 at the Wayback Machine.

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/pages/history.php?intID=3&ID=213&ln=en
"https://ml.wikipedia.org/w/index.php?title=മലപ്പുറം_നഗരസഭ&oldid=3995963" എന്ന താളിൽനിന്ന് ശേഖരിച്ചത്