പൊന്നാനി നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി നിയമസഭാമണ്ഡലം[1]. 2011 മുതൽ സി.പി.ഐ.എം-ലെ പി. ശ്രീരാമകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
മണ്ഡലത്തെ പ്രതിനിധീകരിച്ചവർ[2]
- 1957 -കെ. കുഞ്ഞമ്പു (ഐ.എൻ.സി),കുഞ്ഞൻ (സി.പി.ഐ)
- 1960 -ചെറുകോയ തങ്ങൾ (മുസ്ലിംലീഗ്), കുഞ്ഞമ്പു (ഐ.എൻ.സി)
- 1965 -കെ.ജി. കരുണാകരമേനോൻ (കോൺഗ്രസ്)
- 1967 -വി.പി.സി തങ്ങൾ (മുസ്ലിംലീഗ്)
- 1970 -ഹാജി എം.വി. ഹൈദ്രോസ് (സ്വതന്ത്രൻ)
- 1977 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 1980 -കെ. ശ്രീധരൻ(സി.പി.എം)
- 1982 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 1987 -പി.ടി. മോഹനകൃഷ്ണൻ
- 1991 -ഇ.കെ. ഇമ്പിച്ചിബാവ (സി.പി.എം)
- 1996 -പാലോളി മുഹമ്മദ് കുട്ടി (സി.പി.എം)
- 2001 -എം.പി. ഗംഗാധരൻ (ഐ.എൻ.സി)
- 2006 -പാലൊളി മുഹമ്മദ് കുട്ടി (സി.പി.എം)
- 2011 -പി. ശ്രീരാമകൃഷ്ണൻ (സി.പി.എം)
[തിരുത്തുക] അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.mapsofindia.com/assemblypolls/kerala/ponnani-assembly-constituency-map.html