തവനൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവനൂർ ഗ്രാമപഞ്ചായത്ത്
Map of India showing location of Kerala
Location of തവനൂർ ഗ്രാമപഞ്ചായത്ത്
തവനൂർ ഗ്രാമപഞ്ചായത്ത്
Location of തവനൂർ ഗ്രാമപഞ്ചായത്ത്
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) Malappuram
ഏറ്റവും അടുത്ത നഗരം Kuttippuram
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 10°51′5″N 75°59′14″E / 10.85139°N 75.98722°E / 10.85139; 75.98722 മലപ്പുറം ജില്ലയിൽ‍, പൊന്നാനി താലൂക്കിൽ‍, പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂർ, കാലടി എന്നീ വില്ലേജുകളും 15 വാർഡുകളും ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: വടക്കും പടിഞ്ഞാറും ഭാരതപ്പുഴ, കിഴക്ക് ആനക്കര, വട്ടംകുളം പഞ്ചായത്തുകൾ‍, തെക്ക് എടപ്പാൾ, ഇഴുവത്തുരുത്തി പഞ്ചായത്തുകൾ. നിളാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ സ്ഥലനാമപുരാണത്തിൽ 'താപസനൂർ' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മൺപാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നിവർ ദേശീയ പ്രസ്ഥാനത്തിന് തവനൂരിൽ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം തവനൂരിൽ ശക്തി പ്രാപിച്ചു. 1948-ൽ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിമജ്ഞനം ചെയ്യപ്പെട്ടു.

കേരളത്തിലെ വലിയ പഞ്ചായത്തുകളിൽ ഒന്നാണ് തവനൂർ. ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരുകാർഷിക ഗ്രാമമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയർ, എള്ള്, പച്ചക്കറികൾ, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു.

കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പും കെൽട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഫർണിച്ചർ നിർമാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേർപ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകൽച്ചെരിപ്പുനിർമാണവും എടുത്തുപറയത്തക്ക കുടിൽ വ്യവസായങ്ങളാണ്. സ്കൂളുകൾ, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിർത്തിയിൽനിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. തൃശൂർ-കുറ്റിപ്പുറം ഹൈവേയും നാഷണൽ ഹൈവേ 17-ഉം ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - കുറ്റിപ്പുറം, ആനക്കര(പാലക്കാട് ജില്ല) പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകൾ
  • തെക്ക്‌ - വട്ടംകുളം, കാലടി പഞ്ചായത്തുകൾ
  • വടക്ക് - തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീര്ണ്ണം 42.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 46,993
പുരുഷന്മാർ 22,587
സ്ത്രീകൾ 24,406
ജനസാന്ദ്രത 1109
സ്ത്രീ : പുരുഷ അനുപാതം 1080
സാക്ഷരത 87.12

[തിരുത്തുക] അവലംബം

Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവനൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=തവനൂർ_ഗ്രാമപഞ്ചായത്ത്&oldid=902433" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ