നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 20.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - മൊറയൂർ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് – പള്ളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
  • തെക്ക്‌ - ഊരകം, കണ്ണമംഗലം പഞ്ചായത്തുകൾ
  • വടക്ക് – കുഴിമണ്ണ, കൊണ്ടോട്ടി, മുതുവല്ലൂർ പഞ്ചായത്തുകൾ

ചരിത്രം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെടിയിരുപ്പ് വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിനു 20.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് മൊറയൂർ ഗ്രാമപഞ്ചായത്ത്, തെക്ക് ഊരകം, കണ്ണമംഗലം പഞ്ചായത്തുകൾ വടക്ക് കുഴിമണ്ണ, കൊണ്ടോട്ടി, മുതുവല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് പള്ളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ എന്നിവയാണ്. പൂർവ്വകാലത്ത് നെടിയിരുപ്പ് പ്രദേശം സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. ഏറാടി സഹോദരൻമാർ എന്ന പേരിൽ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകർ. അവസാനത്തെ ചേരമാൻ പെരുമാൾ ഇസ്ളാംമതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാൻ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തൻമാർക്ക് രാജ്യം വീതിച്ചുകൊടുത്തു. അതിൽ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാർത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപൻമാർ എന്നും വിളിച്ചുപോന്നിരുന്നത്. “നെടിയിരുപ്പ്” എന്ന് പേരു വന്നത്, അറക്കൽ രാജാവിൽ നിന്നും സാമൂതിരിക്കു വേണ്ടി കുഞ്ഞാലിമരക്കാർ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ചില പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാർ തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകൾ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കൾ ഇരുത്തിയതിനെ “നേടിയിരുപ്പ്” എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ. സാമൂതിരിയുടെ ഭണ്ഡാരവും ക്ഷേത്രവും സ്ഥിതി ചെയ്തിരുന്നത് വിരുത്തിയിൽ പറമ്പിലായിരുന്നു. നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകൾ കൊണ്ടും, ഖുർ-ആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത കൊത്തുവേലകൾ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. ഇസ്ളാമിന്റെ ആവിർഭാവ കാലത്തുതന്നെ ഏറനാട്ടിൽ ഇസ്ളാംമതം പ്രചരിച്ചിട്ടുണ്ട്. ശൈഖ് റമസാൻ, ശൈഖ് മുഹമ്മദ് ഉസ്മാൻ മുതലായ മുസ്ളീം മതപ്രചാരകന്മാർ ഏറനാട്ടിലെത്തി മതപ്രബോധനം നടത്തിയിരുന്നു. അതിനെ തുടർന്നാണ് നെടിയിരുപ്പിലെ ജനസമൂഹത്തിൽ ഏറിയ പങ്കും ഇസ്ളാംമതം സ്വീകരിച്ചത്.

സാമൂഹ്യചരിത്രം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ് നെടിയിരുപ്പിന്റെ സാമൂഹ്യസാംസ്കാരികചരിത്രം. ദേശീയപ്രസ്ഥാനത്തിലും, സ്വാതന്ത്ര്യസമരത്തിലും ഖിലാഫത്ത് സമരത്തിലും മുസ്ളീം ജനസമൂഹവും മറ്റു മതസ്ഥരും തോളോടു തോൾ ചേർന്ന് ഈ മണ്ണിൽ പൊരുതിയിട്ടുണ്ട്. “ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് നെടിയിരുപ്പ് കൂടി ഉൾപ്പെട്ട ഏറനാട്ടിനെ പറ്റി സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞത് പ്രസിദ്ധമാണല്ലോ. പൂർവ്വകാലത്ത് നെടിയിരുപ്പ് പ്രദേശം സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. ഏറാടി സഹോദരൻമാർ എന്ന പേരിൽ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകർ. അവസാനത്തെ ചേരമാൻ പെരുമാൾ ഇസ്ളാംമതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാൻ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തൻമാർക്ക് രാജ്യം വീതിച്ചുകൊടുത്തു. അതിൽ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാർത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപൻമാർ എന്നും വിളിച്ചുപോന്നിരുന്നത്. “നെടിയിരുപ്പ്” എന്ന് പേരു വന്നത്, അറക്കൽ രാജാവിൽ നിന്നും സാമൂതിരിക്കു വേണ്ടി കുഞ്ഞാലിമരക്കാർ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ചില പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാർ തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകൾ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കൾ ഇരുത്തിയതിനെ “നേടിയിരുപ്പ്” എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ. സാമൂതിരിയുടെ ഭണ്ഡാരവും ക്ഷേത്രവും സ്ഥിതി ചെയ്തിരുന്നത് വിരുത്തിയിൽ പറമ്പിലായിരുന്നു. സാമൂതിരിപ്പാടിന്റെ വലിയ പട്ടാളത്താവളങ്ങൾ നെടിയിരുപ്പിലുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന കോട്ടകളിൽ നായർപടയാളികൾ അധിവസിച്ചിരുന്നു. മാമാങ്കം, കോഴിക്കോട്-കൊച്ചി യുദ്ധങ്ങൾ, വെള്ളുവനാട്ടിരിയുമായി നടന്ന യുദ്ധം മുതലായവയിലെല്ലാം നെടിയിരുപ്പിൽ നിന്നുള്ള പടയാളികൾ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇസ്ളാമിന്റെ ആവിർഭാവ കാലത്തുതന്നെ ഏറനാട്ടിൽ ഇസ്ളാംമതം പ്രചരിച്ചിട്ടുണ്ട്. ശൈഖ് റമസാൻ, ശൈഖ് മുഹമ്മദ് ഉസ്മാൻ മുതലായ മുസ്ളീം മതപ്രചാരകന്മാർ ഏറനാട്ടിലെത്തി മതപ്രബോധനം നടത്തിയിരുന്നു. അതിനെ തുടർന്നാണ് നെടിയിരുപ്പിലെ ജനസമൂഹത്തിൽ ഏറിയ പങ്കും ഇസ്ളാംമതം സ്വീകരിച്ചത്. നെടിയിരുപ്പിലെ പ്രധാനപ്പെട്ട അങ്ങാടിയാണ് “മുസ്ളിയാരങ്ങാടി”. പണ്ടുകാലത്ത് കോട്ടവീരാൻ മുസ്ളിയാർ എന്നാരാൾ ഇവിടെ ഒരു ചെറുപീടിക തുറന്ന് കാപ്പിക്കടയും, പലചരക്കു വ്യാപാരവും നടത്തിയിരുന്നു. മുസ്ളിയാർ കച്ചവടം ചെയ്യുന്ന അങ്ങാടി ആയതിനാലാണ് “മുസ്ളിയാരങ്ങാടി” എന്ന സ്ഥലനാമം ഉണ്ടായത്. നെടിയിരുപ്പിലെ ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മുസ്ളിയാരങ്ങാടി മുൻപന്തിയിൽ നിൽക്കുന്നു. നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകൾ കൊണ്ടും, ഖുർ-ആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത കൊത്തുവേലകൾ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. ടിപ്പുവിന്റെ ഭരണകാലത്ത് മലഞ്ചരക്ക് വ്യാപാരികളിൽ നിന്നും, ചുങ്കം ഈടാക്കിയിരുന്നത്, ചിറയിൽ ചുങ്കത്ത് എന്ന പ്രദേശത്തു വെച്ചായിരുന്നു. അതിനെ തുടർന്നാണ് ഈ സ്ഥലം ചുങ്കം എന്ന പേരിലറിയപ്പെട്ടത്. ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ പ്രവർത്തനകേന്ദ്രം നെടിയിരുപ്പായിരുന്നു. ബ്രിട്ടീഷ് വാഴ്ചയുടെ കാലത്ത് മലബാർ കളക്ടറായിരുന്ന, മർദ്ദകവീരൻ ഹിച്ച്കോക്കിന്റെ സ്മാരകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്, അക്കാലത്ത് സംഘടിപ്പിച്ച സമരങ്ങളിൽ നെടിയിരുപ്പുകാരും മുൻപന്തിയിലുണ്ടായിരുന്നു. കോട്ട വീരാൻകുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ച വ്യക്തിയാണ്. ചക്കലകുന്നൻ ചേക്കുട്ടി, പാമ്പോടൻ ഹൈദ്രു, കെ.എ.മൂസ്സഹാജി, കാവുങ്ങൽ കുട്ട്യാൻ, കെ.ഗോവിന്ദൻ നായർ, കെ.എൻ.മുഹമ്മദുകുട്ടി എന്നിവരും പ്രസ്തുത സമരത്തിൽ പങ്കെടുത്തവരായിരുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രധാനപ്പെട്ടൊരു പഞ്ചായത്താണ് നെടിയിരുപ്പ്. മതസാഹോദര്യത്തിനും കേളികേട്ട നാടാണ് നെടിയിരുപ്പ്. നെടിയിരുപ്പ് പഞ്ചായത്ത് രൂപീകൃതമാവുമ്പോൾ, നെടിയിരുപ്പ് എൻ.എച്ച്.കോളനിയിലേക്കുള്ള പഞ്ചായത്തുറോഡ് മാത്രമെ ഉണ്ടായിരുന്നുള്ളു. സാക്ഷരതാരംഗത്തും നെടിയിരുപ്പ് മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനികളാണ് നെടിയിരുപ്പ് പഞ്ചായത്തിലെ എൻ.എച്ച്.കോളനിയും, കോട്ടാശേരി കോളനിയും. നെടിയിരുപ്പിലെ ആത്മീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തിച്ചിരുന്ന കർമ്മധീരരായ രണ്ട് പേരാണ് വലിയമൊല്ലാക്ക എന്നപേരിൽ അറിയപ്പെട്ടിരുന്ന നാനാക്കൽ മുഈനുദ്ദീൻ മൊല്ലയും, പുത്രൻ മുഹമ്മദ് ഷാ മൊല്ലയും. വൈദ്യൻ, അധ്യാപകൻ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഷാ മൊല്ല. 1905-ൽ സ്ഥാപിച്ചതാണ് വാക്കത്തൊടി എ.എം.എൽ.പി സ്ക്കൂൾ. ആദ്യം മനാതൊടിയിലും, പിന്നീട് പണാർതൊടി, വാക്കതൊടി എന്നീ സ്ഥലങ്ങളിലേക്കും മാറ്റിസ്ഥാപിക്കപ്പെട്ട ഈ സ്ക്കൂൾ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എൻ.എം.ഇ.എ.യുടെ കീഴിൽ സ്തുത്യർഹമായരീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ക്കൂളാണ്, പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ. മുൻകാലങ്ങളിൽ നികുതി അടക്കാത്ത സ്ഥലം സർക്കാരിൽ നിക്ഷിപ്തമാകുമായിരുന്നു. കോഴിക്കോട് താമസിച്ചിരുന്ന ശ്യംജി സുന്ദർദാസ് വളരെയധികം ഏക്കർ സ്ഥലം പട്ടികജാതിക്കാർക്ക് പതിച്ചുകൊടുക്കാൻ തയ്യാറായതിന്റെ ഫലമായിട്ടാണ് ഇന്നുകാണുന്ന നെടിയിരുപ്പ് ഹരിജൻ കോളനി, കോട്ടാശേരി കോളനി എന്നിവ സ്ഥാപിക്കപ്പെട്ടത്. 1936-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ചാവക്കാട് മജിസ്ട്രേട്ട് ആയിരുന്നത്, നെടിയിരുപ്പ് സ്വദേശിയായ കുന്നുമ്മൽ കോഴിപറമ്പിൽ വീരാൻകുട്ടി സാഹിബായിരുന്നു. ഉണ്ണീരി നായർ, ഉള്ളാട്ട് കുഞ്ഞിരാമൻ നായർ, എം.ഡി.ദാമോദരൻ മാസ്റ്റർ, കലങ്ങോടൻ അലവി മാസ്റ്റർ, ഞെണ്ടോളി അബ്ദുൽ മൊല്ല, ഞെണ്ടോളി മുസ്സക്കോയ മൊല്ല എന്നിവരൊക്കെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികസന മേഖലകളിൽ, നിസ്തുലമായ സംഭാവന നൽകിയ വ്യക്തികളാണ്.

സാംസ്കാരികചരിത്രം നെടിയിരിപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ളിയാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകൾ കൊണ്ടും, ഖുർ-ആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത കൊത്തുവേലകൾ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. കൊട്ടുക്കരക്കടുത്തുള്ള പൊയിലിക്കാവ് ക്ഷേത്രവും, എൻ.എച്ച്.കോളനിക്കടുത്ത തിരുവോണമല ക്ഷേത്രവും പ്രസിദ്ധങ്ങളാണ്. ചിറയിൽ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന ജുമാഅത്ത് പള്ളി പുരാതനമായ ഒരു ആരാധനാലയമാണ്. പള്ളിയിലെ കൊത്തുപണികളോടു കൂടിയ മിമ്പർ (പ്രസംഗപീഠം), 250-ൽ പരം വർഷത്തെ പഴക്കമുള്ളതാണെന്ന് അനുമാനിക്കുന്നു. കോടങ്ങാട്, ചോലയിൽ, കാവുങ്ങൽ, കാളോത്ത് മുതലായ സ്ഥലങ്ങളിലാണ് മറ്റു ജുമാ-അത്ത് പള്ളികളുള്ളത്. നെടിയിരുപ്പിൽ വിവിധ കാലഘട്ടങ്ങളിലായി അനേകം പ്രതിഭാശാലികൾ ജീവിച്ചിരുന്നു. തരുവറ മരക്കാർ മുസ്ളിയാർ, തരുവറ മൊയ്തീൻകുട്ടി മുസ്ളിയാർ മുതലായവർ അക്കൂട്ടത്തിലെ പ്രമുഖരായിരുന്നു. തരുവറ മൊയ്തീൻകുട്ടി മുസ്ളിയാർ ഉന്നതനായ അറബി സാഹിത്യകാരനായിരുന്നു. മരക്കാർ മുസ്ളിയാർ സൂഫിയും, മതപണ്ഡിതനുമായിരുന്നു. മാപ്പിള കലകൾക്കും, സാഹിത്യത്തിനും അദ്ദേഹം കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. കമ്പളത്ത് ഗോവിന്ദൻനായർ, തെരുവത്ത് കോരുക്കുട്ടി മാസ്റ്റർ തുടങ്ങിയ മഹാരഥൻമാരായ മനുഷ്യസ്നേഹികൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ചോല പരീക്കുട്ടിഹാജി നല്ലൊരു മാപ്പിളകവിയും, മാപ്പിള ക്ളാസിക്കൽ സാഹിത്യങ്ങളുടെ ആധികാരിക വക്താവുമായിരുന്നു. നെടിയിരുപ്പ് സ്വദേശിയായിരുന്ന പൂളക്കൽ ഖാദിർഹാജി, കൊണ്ടോട്ടി തങ്ങൻമാർക്ക് അനുകൂലമായി പാട്ടുരൂപത്തിലുള്ള കത്തുകൾ എഴുതി, പരീക്കുട്ടിഹാജിക്ക് അയച്ചു കൊടുക്കുമായിരുന്നത്രെ. അതിനെല്ലാം വശ്യതയാർന്ന ശൈലിയിൽ ഹാജി സാഹിബ് മറുപടിയും അയച്ചിരുന്നു. അവയിൽ പലതും പ്രകാശം കാണാതെ നശിച്ചുപോയി. നെടിയിരുപ്പിലെ പഴയകാല കാവ്യരചയിതാക്കളിൽ പ്രമുഖസ്ഥാനമാണ് കടായിക്കൽ മൊയ്തീൻകുട്ടി ഹാജിക്കുള്ളത്. 1968-ൽ സ്ഥാപിതമായ മുസ്ളിയാരങ്ങാടിയിലെ ഇർശാദുൽ മുസ്ളീമീൻ സംഘം സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. മലയാളം, അറബി, തമിഴ് എന്നീ ഭാഷകളിൽ പാണ്ഡിത്യമുള്ള കഴിഞ്ഞ തലമുറയിലെ അറിയപ്പെടുന്ന മാപ്പിളകവിയായിരുന്നു മഠത്തിൽ അബ്ദുൽഖാദർ. ആദ്യകാലങ്ങളിൽ എല്ലാവിഭാഗം ജനങ്ങളും ഒത്തുചേർന്നിട്ടായിരുന്നു കാളപൂട്ട്, ഊർച്ച എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. അക്കാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ തന്നെയായിരുന്നു മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. കോടങ്ങാട് കാളപൂട്ട് കണ്ടം അക്കാലത്തെ പ്രധാന മത്സരവേദിയായിരുന്നു. പട്ടികജാതിക്കാരുടെ ചവിട്ടുകളി അന്നത്തെ കലാരംഗത്തെ പ്രധാന വിഭവമായിരുന്നു. കമ്പളത്ത് ഗോവിന്ദൻ നായർ നാടകരംഗത്തെ പ്രശസ്തവ്യക്തിയായിരുന്നു. കൊണ്ടോട്ടി നേർച്ച ഒരു സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ്. മാപ്പിള കലകളിൽ ഒരു പ്രധാന ഇനമായ അറവാന കളിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽനിന്നു അവാർഡ് വാങ്ങിയ മർഹൂം കാട്ടിൽ പീടികക്കൽ അവറാൻ മൊല്ലാക്ക നെടിയിരുപ്പ് സ്വദേശിയാണ്. പരിചമുട്ട് കളിയിൽ കിഴക്കേക്കര കുഞ്ഞപ്പനും, ചവിട്ടുകളിയിൽ വട്ടിയാർകുന്ന് കോളനിയിലെ ചെറള നീലാണ്ടനും, കീരനും, കോട്ടാശീരിയിലെ വെളുത്തോൻ ശങ്കരനും, പെരവനും, ചെറള കുഞ്ഞാത്തനും പ്രശസ്തരും വിദഗ്ധരുമായ കലാകാരന്മാരായിരുന്നു. 1954-ൽ സ്ഥാപിച്ചതാണ് മുസ്ലിയാരങ്ങാടിയിലെ പൊതുജനവായനശാല ഗ്രന്ഥാലയം. ഇസ്ലാഹി വായനശാല, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ഗ്രന്ഥാലയം, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറി ആന്റ് വായനശാല, മൌലാനാ മുഹമ്മദലി ഇസ്ളാമിക് ലൈബ്രറി എന്നിവയാണ് പ്രധാന ഗ്രന്ഥാലയങ്ങൾ. പതിനൊന്ന് സ്ക്കൂളുകളും, ആറു ക്ഷേത്രങ്ങളും, ഇരുപതോളം പള്ളികളും, അത്രതന്നെ മദ്രസ്സകളും, ഇരുപതിൽപരം അംഗൻവാടികളും നഴ്സറികളും ഈ ഗ്രാമത്തിലുണ്ട്.

പഞ്ചായത്തിലൂടെ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കൊണ്ടോട്ടി ബ്ലോക്കിലാണ് നെടിയിരുപ്പ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1919 ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 20.28 ച.കി.മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് മൊറയൂർ ഗ്രാമപഞ്ചായത്ത്, തെക്ക് ഊരകം, കണ്ണമംഗലം പഞ്ചായത്തുകൾ വടക്ക് കുഴിമണ്ണ, കൊണ്ടോട്ടി, മുതുവല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് പള്ളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ എന്നിവയാണ്. 26680 വരുന്ന ജനസംഖ്യയിൽ 13569 പേർ സ്ത്രീകളും 13111 പേർ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 80 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിനെ പ്രധാനമായി ഉയർന്ന സമതലം, ചെറുചെരിവുകൾ, ഇടത്തരം ചെരിവുകൾ, താഴ്വര, സമതലം എന്നിങ്ങനെ അഞ്ചായി തിരിക്കാം. ചെമ്മണ്ണ്, കരിമണ്ണ്, എക്കൽമണ്ണ് എന്നീ മൺതരങ്ങളാണ് പൊതുവേ കണ്ടു വരുന്നത്. എല്ലാത്തരം വിളകകൾക്കും അനുയോജ്യമായ മണ്ണാണ് ഇവിടുത്തേത്. തെങ്ങ് ആണ് പഞ്ചായത്തിലെ മുഖ്യകൃഷി. മരച്ചീനി, കവുങ്ങ്, വാഴ, നെല്ല് എന്നിവയും കൃഷി ചെയ്തു വരുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയാണ് പഞ്ചായത്തിലുള്ളത്. ഉപരിതല ജലസ്രോതസ്സായി 7 കുളങ്ങളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ മുഖ്യകുടിനീർ സ്രോതസ്സ് കിണറുകളാണ്. 12 പൊതുകിണറുകൾ പഞ്ചായത്തിലുണ്ട്. 145 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങൾ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. ചേപ്പിലികുന്ന്, കോട്ടേകുന്ന്, കോല്മല, കോട്ടശ്ശേരി, ചെറുപ്പടി എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ. വിവിധ വാർഡുകളിലായി സ്ഥാപിച്ചിരിക്കുന്ന 500 തെരുവുവിളക്കുകളാണ് പഞ്ചായത്ത് വീഥികളെ രാത്രികാലങ്ങളിൽ സഞ്ചാരയോഗ്യമാക്കുന്നത്. പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട സ്ഥലമാണ് പഞ്ചായത്തിലുള്ള ചെരുപ്പടിമല. ഈ മലയുടെ മുകളിൽ നിന്നാൽ അറബിക്കടലും, ഊരകം മലയും ആറോളം ചെറുമലകളും കാണാം. കരിപ്പൂർ വിമാനത്താവളവും ഈ മലയുടം മുകളിൽ നിന്ന് ദൃശ്യമാണ്. ആഘോഷവേളകളിൽ വിനോദ സഞ്ചാരികളുടെ കേന്ദ്രമാണിവിടം. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികൾ ആശ്രയിക്കുന്നത് തൊട്ടടുത്ത വിമാനത്താവളമായ കരിപ്പൂർ വിമാനത്താവളമാണ്. ഫറോക്ക് റെയിൽവെ സ്റ്റേഷനാണ് പഞ്ചായത്തിനടുത്ത റെയിൽവെ സ്റ്റേഷമ്പ. തുറമുഖം എന്ന നിലയിൽ ബേപ്പൂർ തുറമുഖമാണ് പഞ്ചായത്തിമ്പ അടുത്ത് സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി ബസ് സ്റ്റാന്റാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. സംസ്ഥാനപാതയിൽപെട്ട പാലക്കാട്കോഴിക്കോട് റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കൊണ്ടോട്ടി ബൈപാസും പഞ്ചായത്തിലൂടെ കടന്നു പോകുന്നുണ്ട്. കൊണ്ടോട്ടിഅരീക്കോട് റോഡ്, നെടിയിരുപ്പ് ഹരിജമ്പ കോളനി റോഡ്, മുസ്ലിയാരങ്ങാടി അരിമ്പ്ര റോഡ് എന്നിവയും പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. നെടിയിരിപ്പു പഞ്ചായത്തിൽ പരനമ്പരാഗതമായി ബീഡി തെറുപ്പ്, കുട്ട, പരമ്പ്, മുറം എന്നിവയുടെ നിർമ്മാണവും പപ്പടം, ആയൂർവേദ മരുന്നുകൾ, കൈ കൊണ്ടുള്ള ചൂടി നിർമ്മാണം എന്നീ പരമ്പരാഗത കുടിൽ വ്യവസായങ്ങളും നിലനിന്നിരുന്നു. പഞ്ചായത്തിലെ വ്യവസായരംഗത്ത് ഹോളോബ്രിക്സ് കമ്പനി, ഫ്ലവർ മിൽ, മരമില്ലുകൾ, ക്രഷറുകൾ, കിങ്കൽ ക്വാറികൾ, തീപ്പെട്ടി വ്യവസായം എന്നിവ പ്രവർത്തിക്കുന്നു. പെട്രോൾ ബങ്ക് കുറുപ്പത്താണ് പ്രവർത്തിക്കുന്നത്. ഗ്യാസ് ഏജൻസി കൊട്ടുക്കരയിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയിൽ 7 റേഷൻകടകൾ പ്രവർത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും പൊതുവിതരണരംഗത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. വ്യാപാര ആവശ്യങ്ങൾക്കായി നെടിയിരുപ്പിലെ ജനങ്ങൾ കൊണ്ടോട്ടിയെ ആണ് ആശ്രയിക്കുന്നത്. കെ.പി. കുഞ്ഞവറാൻ ഹാജി മെമ്മോറിയൽ ഷോപ്പിങ്ങ് കോംപ്ലക്സ് കുറുപ്പത്ത് പ്രവർത്തിക്കുന്നു. ഹിന്ദു മുസ്ലീം വിഭാഗത്തിൽപെട്ട ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് നെടിയിരുപ്പ് പഞ്ചായത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് നെടിയിരുപ്പ് സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. നെടിയിരുപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ലിയരങ്ങാടിയിലാണ്. ചോലമുക്ക് ജുമാമസ്ജിദ്, പാണ്ടികശാല ജുമാ മസ്ജിദ്, സലഫി മസ്ജിദ്, മേലപറമ്പ് ജുമാമസ്ജിദ് തുടങ്ങി 15 മുസ്ലീം ആരാധനാലയങ്ങൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. നാന്നിക്കാട് ശിവക്ഷേത്രം, പൊയിലിക്കാവ് ശ്രീകരിങ്കാളി ക്ഷേത്രം, ചിറയിൽ ശ്രീഅയ്യപ്പ ക്ഷേത്രം, ശ്രീമുത്തപ്പമ്പ ക്ഷേത്രം എന്നിവയാണ് ഹൈന്ദവ ആരാധനാലയങ്ങൾ. കൊണ്ടോട്ടി നേർച്ച പൊത്തട്ടിപ്പാറ നേർച്ച , പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം എന്നിവ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. നെടിയിരുപ്പിൽ വിവിധ കാലഘട്ടങ്ങളിൽ അനേകം പ്രതിഭാശാലികൾ ജീവിച്ചിരുന്നു. തരുവറ മരക്കാർ മുസ്ലിയാർ, തരുവറ മൊയ്തീൻകുട്ടി മുസ്ലിയാർ തുടങ്ങിയവർ ആക്കൂട്ടത്തിലെ പ്രമുഖരായിരുന്നു. തരുവറ മൊയ്തീൻ കുട്ടി മുസ്ലിയാർ അറബി സാഹിത്യകാരനും, മരക്കാർ മുസ്ലിയാർ സൂഫി മതപണ്ഡിതനും ആയിരുന്നു. കമ്പളത്ത് ഗോവിന്ദൻ നായർ, തെരുവത്ത് കോരുകുട്ടി മാസ്റ്റർ തുടങ്ങിയവർ പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ നല്കിയ സേവനം വിലപ്പെട്ടതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.പി. കുഞ്ഞവറാൻ ഹാജി, ആദ്യകാല കോണ്ഗ്രസ് നേതാവായ കെ.എ. മൂസഹാജി എന്നിവരും നെടിയിരുപ്പു പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു. മതസാംസ്കാരിക രംഗത്തെ മൂതേരി മൂസ ഹാജി, രാഷ്ട്രീയ സാമൂഹിക മേഖലയിലെ കെ.എ. ചെറിയാപ്പു ഹാജി എന്നിവർ പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തികളാണ്. കെ.പി. അഹമ്മദ് മാസ്റ്റർ, എ. മുഹമ്മദ് മാസ്റ്റർ എന്നിവർ ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളും കെ. ഖാസിം മാസ്റ്റർ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമാണ്. കലാകായികരംഗത്ത് പ്രോൽസാഹനമായി മുസ്ലിയരങ്ങാടിയിൽ പ്രവർത്തിക്കുന്ന ടാസ്ക് മുസ്ലിയാരങ്ങാടി, ചിറയിൽ ചുങ്കത്ത് ‘ന്യൂ കാസിൽ’, ഡി.വൈ.ഡി.സി, 20ാം മൈലിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ, സൌഹൃദവേദി, കുറുപ്പത്ത് പ്രവർത്തിക്കുന്ന ‘തനിമസാംസ്കാരിക’ വേദി, കൊട്ടുക്കരയിൽ പ്രവർത്തിക്കുന്ന എൻ വൈ സി എന്നീ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്, ആരോഗ്യപരിപാലനരംഗത്ത് ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ചിറയിൽ പ്രവർത്തിക്കുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങൾ കളോത്ത്, താഞ്ഞിക്കാട്, മേലപ്പറമ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. കോട്ടുകരയിൽ ഒരു ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നു. നെടിയിരുപ്പിലുള്ള കോഓപ്പറേറ്റീവ് ഹോസ്പിറ്റലും ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനമാണ്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് സേവനം പഞ്ചായത്തിൽ ലഭ്യമാണ്. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ എൻ.എച്ച്.കോളനി റോഡിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയെ ആണ് മൃഗചികിൽസയ്ക്കായി പഞ്ചായത്തുകാർ പ്രയോജനപ്പെടുത്തുന്നത്. 1902 ൽ ആണ് നെടിയിരുപ്പ് പഞ്ചായത്തിൽ ആദ്യമായി സ്കൂളുകൾ ആരംഭിക്കുന്നത്. സർക്കാർ മേഖലയിൽ ഇന്ന് പഞ്ചായത്തിൽ, ചിറയിൽ ജി.എം.യു.പി.എസ്, നെടിയിരുപ്പ് ജി.എം.എൽ.പി.എസ്, നെടിയിരുപ്പ് ജി.ഡബ്ലിയു.എൽ.പി.എസ്, നെടിയിരുപ്പ് ജി.എൽ.പി.എസ് എന്നിവ പ്രവർത്തിക്കുന്നു. സ്വകാര്യമേഖലയിൽ 5 എൽ.പി.സ്കൂളുകളും, ഒരു യു.പി.സ്കൂളും, ഒരു ഹയർസെക്കണ്ടറി സ്കൂളും പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് എൻ .ഇ.എസ്. ആർട്സ് കോളേജ് കോട്ടുകരയിൽ പ്രവർത്തിക്കുന്നു. കോട്ടാശ്ശേരിയിൽ ഒരു വൃദ്ധവിശ്രമകേന്ദ്രം പ്രവർത്തിക്കുന്നു. വിജയാബാങ്ക്, സൌത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവയുടെ ശാഖകൾ കുറുപ്പത്തും, കോളനി റോഡിലും പ്രവർത്തിക്കുന്നു. സഹകരണ മേഖലയിൽ നെടിയിരുപ്പ് സർവീസ് സഹകരണ ബാങ്ക് കോട്ടുക്കരയിൽ സ്ഥിതി ചെയ്യുന്നു. നിലവിലുള്ള സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് ഗ്രന്ഥശാലകളാണ്. മുസലിയരങ്ങാടി പൊതുജന വായനശാല ഗ്രന്ഥാലയം 1954 ൽ ആണ് സ്ഥാപിതമായത്. കോട്ടുക്കരയിൽ മുഹമ്മദ് അബ്ദു റഹ്മാമ്പ സാഹിബ് ഗ്രന്ഥശാല പ്രവർത്തിക്കുന്നു. നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കുറുപ്പത്ത് പ്രവർത്തിക്കുന്നു. വൈദ്യുതി ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നത് കുറുപ്പത്താണ്. സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ് എന്നിവയും കുറുപ്പത്താണ് പ്രവർത്തിക്കുന്നത്. കാർഷികരംഗത്തെ സേവനങ്ങൾക്കായി കുറുപ്പത്ത് ഒരു കൃഷിഭവൻ പ്രവർത്തിക്കുന്നു. കൊണ്ടോട്ടിയിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 4 തപാൽ ഓഫീസുകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. കൊണ്ടോട്ടി 17ൽ ആണ് ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്.

[തിരുത്തുക] വാർഡുകൾ

  1. കാളോത്ത്
  2. കോടങ്ങാട്
  3. കുന്നത്തുംപൊറ്റ
  4. കൊട്ടുകര
  5. കാരിമുക്ക്
  6. പൊയിലിക്കാവ്
  7. വാക്കതൊടി
  8. പൊത്തെട്ടിപാറ
  9. ചോലമുക്ക്
  10. മുസ്ലിയാരങ്ങാടി
  11. പുല്ലിതൊടി
  12. എൻ.എച്ച്.കോളനി
  13. മേലെപറമ്പ്
  14. കൈതക്കോട്
  15. ചിറയിൽ
  16. കുറ്റിയോളം
  17. മേക്കാട്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 20.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,376
പുരുഷന്മാർ 10,935
സ്ത്രീകൾ 11,441
ജനസാന്ദ്രത 1103
സ്ത്രീ : പുരുഷ അനുപാതം 1046
സാക്ഷരത 89.78%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി