മേലാറ്റൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുരം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് മേലാറ്റൂർ.കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണയിൽ നിന്നും 16കി.മീഉം മണ്ണാർക്കാടുനിന്നും 24കി.മീഉം മഞ്ചേരിയിൽ നിന്നും 23കി.മീഉം കാളികാവു നിന്നും 10കി.മീഉം ആണ് ഇവിടേക്കുള്ള ദൂരം.കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി(മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ)മേലാറ്റൂരിലൂടേയാണ്.മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്.

പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്.ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു.പൊലിസ് സ്റ്റേഷനും ടെലിഫോൻ എക്‌ചേഞ്ചും ഉണ്ട്.പട്ടിക്കാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും7കി.മീ ഉം തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീഉം ഉണ്ട്.മേലാറ്റൂർ റെയിൽ വേ സ്റ്റേഷൻ പെരിന്തൽമണ്ണയിൽ നിന്നും 15കി.മീ ദൂരത്തിലാണ്.

കോഴിക്കോട് വിമാനത്താവളം,കോയമ്പത്തൂർ അന്താരാഷ്ട്രവിമാ‍നത്താവളം ഇവയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - പാലക്കാട് ജില്ലയിലെ അലനല്ലൂർ ‍പഞ്ചായത്ത്
  • പടിഞ്ഞാറ് – കീഴാറ്റൂർ പഞ്ചായത്തും
  • തെക്ക്‌ - വെട്ടത്തൂർ, കീഴാറ്റൂര് പഞ്ചായത്തുകളും പാലക്കാട് ജില്ലയിലെ അലനല്ലൂർ പഞ്ചായത്തും
  • വടക്ക് – കീഴാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. എടയാറ്റൂർ
  2. മനഴി
  3. ഒലിപ്പുഴ
  4. പുല്ലിക്കുത്ത്
  5. കിഴക്കുംപാടം
  6. മേലാറ്റൂർ
  7. ചന്തപ്പടി
  8. ഉച്ചാരക്കടവ്
  9. കാഞ്ഞിരംപാറ
  10. ഐലക്കര
  11. വേങ്ങൂർ
  12. വളയപ്പുറം
  13. കൊടക്കാടഞ്ചേരി
  14. ചെമ്മാണിയോട്
  15. പൂക്കുന്ന്
  16. കാട്ടുച്ചിറ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തല്മeണ്ണ
വിസ്തീര്ണ്ണം 27.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,990
പുരുഷന്മാർ 9,707
സ്ത്രീകൾ 10,283
ജനസാന്ദ്രത 734
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 88.7%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി